പ്രണയം 4
Pranayam Part 4 bY Shafeeq | Previous Parts
ഇരുളിൽ കിടക്കുമ്പോഴും അൻവറിന്റെ മനസ്സ് നിറയെ വെളിച്ചമായിരുന്നു ..
എന്നാൽ
ഈയിടെ ആയി ആ വെളിച്ചം ഇരുട്ടിന്റെ പ്രതികാരമായി മാറുന്നു ,,
ഹംനാ.. നീ എന്നെ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആക്കിയിരിക്കുന്നു..
അൻവർ ചിന്തിച്ചു….
ഭായ്.. ഇവിടെ ഉണ്ടായിരുന്നോ ?..
രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൻവറിനെ കണ്ട സംന്തോഷം മുഴുവനും ഉണ്ടായിരുന്നു രാഹുലിന്റെ ആ ചോദ്യത്തിൽ…
ആ ദുഷ്ട്ടൻ പുറത്തു പോലും ഇറക്കിയില്ലല്ലെ
രാഹുൽ ശബ്ദം താഴ്ത്തി പറഞ്ഞു…,,
ദുഷ്ട്ടൻ എന്നൊന്നും വിളിക്കരുത്
നീതിമാനായ ഒരു പോലീസ് സൂപ്രണ്ട് ആണ് അത് ,,
അൻവർ പറഞ്ഞു..
രാഹുൽ ശ്രേദ്ധിച്ചു
അത് പറയുമ്പോൾ ഭായിയുടെ മുഖമാകെ വലിഞ്ഞു മുറുകുന്നത് ,,
ഭായ്.. ഇന്നും ഇരുട്ടറയിൽ തന്നെ ആയിരിക്കുമോ ?….
ഈ ലോകത്ത് എവിടെ താമസിപ്പിച്ചാലും എനിക്ക് ഒരു പോലെയാണ് രാഹുൽഏട്ടാ..
അതിന് ഇരുട്ടും വെളിച്ചവും എന്നെ ബാധിക്കുകയില്ല ,,
പിന്നൊന്നും മിണ്ടാതെ അൻവർ പാറ പൊട്ടിക്കുവാൻ തുടങ്ങി
ഓരോ തവണയും ചുറ്റിക ഉയർന്ന് താഴുമ്പോ
കരിങ്കല്ലുകൾ ചിന്നി ചിതറി കൊണ്ടിരുന്നു …,,
******** ******** *******
തിരക്കാർന്ന വരാന്തയിലൂടെ അയാൾ തിടുക്കത്തിൽ നടന്നു..
ഹലോ ചേട്ടാ ഒന്ന് നിൽക്കാമോ ?..
കയ്യിൽ ഒരു ചായ ഫ്ലാസ്ക്കുമായി പ്രായം ചെന്നൊരാൾ തിരിഞ്ഞു നോക്കി….
അഡ്‌വെക്കേറ്റ് റോയിതോമസിന്റെ ഗുമസ്ഥൻ അല്ലെ ?.
അയ്യോ അത് പണ്ട് ആയിരുന്നു ഇപ്പോഴത്തെ ഗുമസ്ഥൻ വേറെയാ..
ആ വൃദ്ധൻ പറഞ്ഞു
ഞാനിപ്പോ ഇവിടെ കേസുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ചായ കൊണ്ട് കൊടുക്കലാണ് ജോലി..
റോയി തോമസിനെ ഒന്ന് കാണാൻ പറ്റുമോ ?..
സാർ അമേരിക്കയിൽ പോയിരിക്കുകയാ സാറിന്റെ ജുനിയേസ് ആണ് ഇപ്പൊ കേസ് എടുക്കുന്നത് ,,
അതും പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ചായഫ്ലാസ്ക്കും കൊണ്ട് നടന്നു പോയി..
ആഗതൻ, വരാന്തയുടെ മൂലയ്ക്ക് ഉള്ള കസേരയിൽ പോയി ഇരുന്നു ,
സമയവും കുറെ കടന്നു പോയി..