പ്രണയം 4

Posted by

എന്റെ ഡ്രെസ്സിൽ പടർന്ന ഹംനയുടെ രക്ത കറയും കാറിൽ നിന്ന് കിട്ടിയ ഹംനയുടെ മുടി നാരുകളും തെളിവായി ,,

ഇതൊന്നും ശിക്ഷ ആവുന്നില്ല എനിക്ക് എന്റെ പാവം പെണ്ണിനെ കൊന്ന പാപം തീരില്ല ഒരിക്കലും ..

അൻവർ പൊട്ടി പൊട്ടി കരയുക ആയിരുന്നു ..

അൻവറിന്റെ തെറ്റ്ധാരണയും എടുത്തു ചാട്ടവും ഒരു പ്രാണൻ കവർന്നു ,,

തന്റെ തെറ്റ് മനസ്സിലാക്കി ഈ ശിക്ഷ ഏറ്റ് വാങ്ങുന്ന അൻവറിനോട്
യോജിപ്പാണോ വിയോജിപ്പാണോ മനസ്സിൽ നുരഞ്ഞു പൊന്തുന്നത് എന്ന് രാഹുലിന് തിരിച്ചറിയാൻ ആയില്ല ,,,

അപ്പോഴും അൻവർ കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുക ആയിരുന്നു ..

നെഞ്ചോട് ചേർത്തു വെച്ച ആ വിലപ്പെട്ട നിധിയെ നഷ്ടമായതിനെ കുറിച്ചോർത്ത്‌…..

ആ രാവ് കണ്ണീരിൽ കുതിർന്ന് മഴങ്ങി
********** ********** *******

ആ സൂപ്രണ്ടിനെ കാണാൻ ഇല്ലല്ലോ വന്നില്ലെ ആവോ ബ്രിട്ടീഷ് രാജാവ് ,,
രാഹുൽ പരിഹാസത്തോടെ ആരോട് എന്നില്ലാതെ പറഞ്ഞു…,

എന്താ ഡാ .. നിനക്കൊരു പരിഹാസം സാറിനെ
അത് കേട്ട് കൊണ്ട് വന്ന കോൺസ്റ്റബിൾ ചോദിച്ചു ,

അയ്യോ ഞാനൊന്നും പറഞ്ഞില്ല സാർ …
അതും പറഞ്ഞു കൊണ്ട് രാഹുൽ ചീരകൾക്ക് വെള്ളം തളിച്ചു കൊണ്ടിരുന്നു ,

സാറിന് സുഖമില്ല രണ്ടു ദിവസത്തേക്ക് ലീവാണ്
കോൺസ്റ്റബിൾ എല്ലാരോടുമായി പറഞ്ഞു ..
എന്ന് കരുതി ആരും തനി സ്വഭാവം പുറത്ത്‌ എടുക്കേണ്ട സാർ വന്നാല്‍ പലിശ അടക്കം കിട്ടും ഹ്മ്മ…..

എല്ലാവരും ഓരോ ജോലിയിൽ മുഴുകി സമയം ഉച്ച കഴിഞ്ഞു ,

രാഹുൽ ശ്രേദ്ധിച്ചു അൻവർ ആ കഥ പറഞ്ഞു തീർത്തതിന് ശേഷം തന്നോട് പോലും ഒന്ന് മിണ്ടാറില്ല ,,,

രാഹുൽ അൻവറിന്റെ അരികിലേക്ക് നടന്നു ,

ഭായ് എന്നോട് ദേഷ്യമാണോ ?.
എന്താ ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് ?..

രാഹുലേട്ടൻ ഇനി എന്നോട് മിണ്ടില്ല എന്നാ ഞാൻ കരുതിയത് ,, അത്രയ്ക്ക് നീചനല്ലെ ഞാൻ ,,

ഭായ് … നിങ്ങൾ പറഞ്ഞൊരു വാക്ക് ഉണ്ട്.
അവളെന്റെ നെഞ്ചിൽ തളർന്നു വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയബോധം വന്നത്,,
ആ വാക്കിൽ തന്നെ ഉണ്ട് പിടി വിട്ട മനസ്സിന്റെ കൈ പിഴ കൊണ്ട് സംഭവിച്ചതാണ് എന്ന് അതിൽ ഭായ് ആത്മാർത്ഥമായി ഇന്നും വേദനിക്കുന്നുണ്ട് …

പിന്നെ ഭായിയെ വെറുക്കാൻ എനിക്ക് എന്ത് അർഹത ,
ഞാനും……

ഡാ… അൻവറെ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് ,
ഒരു പോലീസുക്കാരൻ വന്ന് പറഞ്ഞു .

അൻവറും രാഹുലും മുഖത്തോട് മുഖം നോക്കി ,

Leave a Reply

Your email address will not be published. Required fields are marked *