അൻവർ ആ ചിത്രങ്ങൾ മനസ്സിൽ ഓരോന്നായി കൊണ്ടു വന്നു ….,,
ഇട വഴി അവസിനിക്കുന്നിടത്ത് ഒരു ചെറിയ വാതിൽ തുറന്ന് കൊണ്ട് പോലീസ് പറഞ്ഞു .
മ്മ്മ്.. പോയിട്ട് വാ പത്തു മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളു..,
വാതിൽ കടന്ന് ആ വിസിറ്റിങ് റൂമിന്റെ ജനാൽ കമ്പികൾക്ക് മുന്നിൽ പോയി നിന്നു ,
മറുവശത്തു തന്നെ കാണാൻ വന്ന ആളെ കാണുവാൻ ..
പുറം തിരിഞ്ഞു നിൽക്കുന്ന ആൾ തനിക്ക് നേരെ തിരിഞ്ഞു നിന്നു ,,,
ആ മുഖം കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം പോലും നിലച്ചു പോയി..
ആരാണോ , തന്നെ തിരിച്ചറിയരുത് എന്ന് ആഗ്രഹിച്ചത് ആ ആൾ ഇതാ തന്നെ തേടി വന്നിരിക്കുന്നു …,,
അൻവർ എന്നെ മറന്ന് കാണില്ലെന്ന് ഞാൻ വിശ്വസിക്കുന്നു … അയാൾ കുറച്ചു കൂടി മുന്നോട്ട് നീങ്ങി നിന്ന് പറഞ്ഞു ..,,
അൻവർ ഒന്നും മിണ്ടാൻ ആവാതെ കമ്പിഅഴികൾ മുറുക്കെ പിടിച്ചു നിന്നു ..
പക്ഷെ ഈ മുഖം ഈ രൂപം
മൂന്ന് വർഷം മുമ്പ് കണ്ടത് പോലെ അല്ല. …,,
അത്കൊണ്ട് തന്നെ അന്ന് എന്റെ മുന്നിൽ വന്ന അൻവർ ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പത്രവാർത്തയിൽ കൂടിയാണ്..,,
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല വായിച്ചതും കേട്ടതും ഒന്നും..
കാരണം നിന്നെ പോലെ എനിക്കും അറിയാം സത്യം എന്താണെന്ന് ,,,
പിന്നെ എങ്ങനെ കുട്ടി നീ ഈ തടവറയിൽ സ്വയം ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങുന്നു ??..
ഞാനിത് ചെയ്യുന്നത് കൊണ്ട് കുറെ ജീവനുകൾ രക്ഷപ്പെടുംഡോക്ടർ ,,
അൻവർ അതിൽ ശിക്ഷിക്കപ്പെടേണ്ടവരും രക്ഷപ്പെടുന്നു..
ഞാൻ അന്വേഷിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി…
നിന്നെ ഈ തടവറയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടക്കിയത്..
ഹംന താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉള്ള രണ്ട് പൊളിറ്റിക്കൽ ടീം ആണ് ..
അത് എന്തായാലും ഹംന എന്ന പെൺകുട്ടിയോട് ഉള്ള നീതി പുലർത്തൽ ആയിട്ട് തോന്നുന്നില്ല എനിക്ക്
അങ്ങനെ ആയിരുന്നെങ്കിൽ ഇരു ചെവി അറിയാതെ അവർ വക്കീലിനെ ഏർപ്പാട് ആക്കില്ലല്ലോ ,,,
മോനെ അൻവർ ഇപ്പോഴും വൈകിയിട്ടില്ല .
ഇവിടെ ഉള്ള സൂപ്രണ്ടിനെ പോലും ഞാൻ കേട്ടറിവ് വെച്ച് ഭയക്കുന്നു..
പ്ലീസ് ..ഡോക്ടർ
ഞാൻ അങ്ങയുടെ കാല് പിടിക്കാം .
ഇത് കുത്തി പോക്കരുത്
അങ്ങനെ ചെയ്താൽ.,,
ഇത്ര വർഷം ഞാൻ
കൊണ്ടു നടന്ന സത്യം ലോകം അറിയും പ്ലീസ് ഡോക്ടർ എന്നെ അറിയാം എന്ന് പോലും ആരോടും പറയരുത് ….,,