പ്രണയം 4

Posted by

അൻവർ നിന്നെ പോലൊരു ചെറുപ്പക്കാരൻ എന്തിന് ഈ ത്യാഗ്യം ചെയുന്നു കുട്ടി.
എല്ലാരുടെ വെറുപ്പും ഏറ്റ് വാങ്ങി ..

എനിക്കതിൽ സങ്കടം ഇല്ല ഡോക്ടർ ;

അൻവർ നീ ഇങ്ങനെ ചെയ്യുമ്പോൾ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുന്നു
അത് മറക്കുന്നു നീ.
വിമൽ ഡോക്ടർ പറഞ്ഞു ..,,

സാരമില്ല ഡോക്ടർ . ഡോക്ടർ പൊയ്ക്കോളൂ …
തൊഴു കൈയ്യോടെ അൻവർ യാജിച്ചു .
എനിക്ക് എന്ത് സംഭവിച്ചാലും ഡോക്ടർ ഇതൊന്നും ആരോടും പറയരുത് …,,

സമയം കഴിഞ്ഞു….
പോലീസുക്കാരൻ അൻവറിനെ വിളിച്ചു

അൻവർ നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു
ഡോക്ക്ട്ടറെ കണ്ണീരോടെ നോക്കി അരുതെന്ന് തലയനക്കി ,,

****** ******** ******* *****

തന്നോട് ഭക്ഷണം കഴിച്ചു കിടന്നോ ഞാൻ ലൈറ്റവും എന്ന് പറഞ്ഞ ഭർത്താവ് ഭക്ഷണം കഴിക്കാൻ അടുത്ത്‌ വന്നിരുന്നപ്പോൾ.
ഭാര്യക്ക് സന്തോഷമായി..

അത്ഭുതമാണല്ലോ ?
ചേട്ടായി ഡയറി എടുത്താൽ പെട്ടെന്നൊന്നും വെക്കാത്ത ആൾ ആണല്ലോ ,,
ഭാര്യ കൗതുകത്തോടെ ചോദിച്ചു ..

ശരിയാണ് പ്രിയ .
എനിക്ക് ഡയറി എടുത്താൽ പിന്നെ മറ്റൊരു ലോകമാണ് ഈ പ്രാവിശ്യം അതിനൊരു മാറ്റം വന്നു ….. ഡോക്ടർ പറഞ്ഞു

എന്ത് മാറ്റമാണ് ചേട്ടായി ?..

ശരിയായ പ്രണയം കണ്ടു ഞാൻ .
ജീവൻ വെടിയാതെ തന്നെ ജീവിതം സ്നേഹിച്ചവൾക്ക് വേണ്ടി മാറ്റി വെച്ചൊരു ചെറുപ്പക്കാരനെ….

അതിപ്പോ പ്രണയിക്കുമ്പോ അങ്ങനെ തന്നെ അല്ലെ വേണ്ടത് ചേട്ടായി .

അതെ പ്രിയ അടുത്തുള്ളതിനെ നമ്മൾ മനസ്സറിഞ്ഞും അതുമല്ലെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഒക്കെ സ്നേഹം ഉപയോഗിക്കുന്നു..
ഒരു നിമിഷം പോലും ഉറപ്പില്ലാത്ത നമ്മുടെയൊക്കെ ജീവിതം ഈ ലോകത്ത്‌ എന്താണ് ബാക്കി വെക്കുന്നത് പ്രിയ..

നല്ല പേരും പ്രസക്തിയും കിട്ടാൻ മത്സരമാണ് ഇന്നീ ലോകത്ത്‌ ഞാൻ അടക്കം .

എന്നാൽ മരണപ്പെട്ട കാമുകി നൽകിയ പ്രണയം എന്ന മൂന്നക്ഷരത്തിന് അവനീ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു…
തെറ്റ് ചെയ്യാതെ തന്നെ എല്ലാരാലും വെറുക്കപ്പെടും എന്നറിഞ്ഞിട്ടും ……

അയ്യോ ആ പെൺ കുട്ടി ജീവനോടെ ഇല്ലെ ?.

Leave a Reply

Your email address will not be published. Required fields are marked *