എന്താ പറ്റിയത് ചേട്ടായി .
ഇല്ല..!! ഡോക്ടർ പിന്നൊന്നും പറഞ്ഞില്ല…
***** ******* ****** ********
അൻവർ തിരിഞ്ഞു കിടന്നു.
രാഹുൽ ഉറക്കം തുടങ്ങിയിരുന്നു..
ഹംന… ഇന്ന് എന്നെ കാണാൻ ഡോക്ടർ വന്നിരുന്നു..
ഡോക്ടർ നമ്മളെ മറന്നിട്ടില്ല …,
ഇത്തയുടെ കല്യാണം വരെയെ ഞാൻ രാഹുലേട്ടനോട് സത്യം പറഞ്ഞുള്ളു.. പിന്നീട് ഉള്ളത് ഒന്നും ഞാൻ പറഞ്ഞില്ല കാരണം നിന്നെക്കാൾ വലുതായി ഒരു സത്യവും എനിക്ക് ഇല്ല…,,
അന്ന് ബാംഗ്ലൂർ ജോലിക്ക് വേണ്ടിയുള്ള എക്സാം എഴുതി നാട്ടിലേക്ക് വരും മുമ്പ് കൂട്ടുക്കാരോടൊപ്പം
പർചെയ്സിന് ഞാനും പോയി …
അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ആ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ആ ദിവസത്തിലേക്ക് മനസ്സോടിച്ചു ..
കടിഞ്ഞാൺ നഷ്ട്ടമായ കുതിര അതിന്റെ യജമാനനെയും പുറത്തേറ്റി ചീറി പായും പോലെ
അൻവറിനേയും കൊണ്ട് അവന്റെ മനസ്സ് വേഗതയിൽ കുതിച്ചു ……..
ഡാ… എന്താ നിനക്കൊന്നും വാങ്ങാൻ ഇല്ലെ ?..
നിന്നെ പോലെ എനിക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല
ഹംനയ്ക്ക് വേണ്ടി ഈ കട തന്നെ വാങ്ങുക അല്ലെ നീ ?.
ഹംന ആഗ്രഹിക്കുന്നൊന്നും ഉണ്ടാവില്ല ഷെബി ഞാൻ തിരികെ പോവുമ്പോൾ അവൾക്ക് ഗിഫ്റ്റ് വാങ്ങും എന്ന്…
അങ്ങനെ ഉള്ളപ്പോയാണ് നമ്മൾ പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിച്ചു കൊടുക്കേണ്ടത്
എന്റെ പെണ്ണ് ഞാൻ ഇവിടെ എത്തിയ മുതൽ വിളിച്ചു ചോദിക്കുകയാ . ബഗ്ലൂരിന്ന് എനിക്ക് എന്താ ഇക്ക വാങ്ങി തരാ എന്ന് …
വീട്ടുക്കാര് ഉറപ്പിച്ച ബന്ധമായിപോയി ഇല്ലെങ്കിൽ നല്ല മറുപടി കൊടുത്തേനെ …
ഷെബി ഇഷ്ട്ടകേടൊടെ പറഞ്ഞു…
അപ്പൊ അതൊരു കാമുകി ആയിരുന്നെങ്കിൽ നീ ഗിഫ്റ്റ് വാങ്ങുമായിരുന്നോ?..
അൻവർ ചോദിച്ചു.
അതെപ്പോ വാങ്ങീന്ന് ചോദിച്ചാ മതി ..അല്ലെ ഡാ കൂട്ടുകാർ ഒന്നിച്ച് ഷെബിയോട് ചോദിച്ചു…
അത് പിന്നെ കാമുകി അല്ലെ
ഇത് അങ്ങനെ ആണോ ജീവിത കാലം മുഴുവൻ വാങ്ങി കൊടുക്കണ്ടേ ?.
ഷെബി മറുപടിയായി പറഞ്ഞു..
അതെന്താ കാമുകിയെ ആരും കല്യാണം കയിക്കില്ലെ ?..