പാതി തുറന്നു വെച്ച കണ്ണുകളുമായി
തളർന്ന സ്വരത്തോടെ ഹംന വിളിച്ചു …
ഉമ്മച്ചിന്റെ..കുട്ടിയെ… ന്റെ മോൾക്ക് ഒന്നുല്ല…
അനുവും അവൾക്കരികിൽ പോയിരുന്നു..
നിക്ക്..സത്യം..ചെയ്യ്..നു.
രും.. ന്നും..റിയില്ലന്ന്..
അനു ശ്രദ്ധിച്ചു കുറച്ചു മുമ്പ് സംസാരിച്ച പോലല്ല ..
വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ട് നാവ് വല്ലാതെ കുഴയുന്നു….. അൻവർ എത്ര ശ്രമിച്ചിട്ടും പൊട്ടി കരഞ്ഞു പോയി …
മ്മച്ചി…. നുനോട്.. സ..ത്യം.
ചെയ്യാ..ൻ… പ..
ഹംന ശ്വാസം വലിച്ചു വിടാൻ വല്ലാതെ ബുദ്ധിമുട്ടി….
അതൊക്കെ ചെയ്യാം മോളെ
ആദ്യം നമുക്ക് ഹോസ്പ്പിറ്റിലിൽ പോവാം..
അൻവറെ കൊണ്ട് പോവാം മോനെ..
വേ..ണ്ട… ഉമ്മ..
ന്റെ.. സമ .യം.. ആയി..
നുവും… മ്മയും.. സ..ത്യം. ഇട്. ആ…രോ..ടും..
ഒന്നും . പറയില്ലെ..ന്ന്
ന്റെ.. കുടപ്പിറപ്പു..കൾ..
ജീ.. വനോടെ… ഇണ്ടാ… വണം …..
പുറത്തു ..ഇത്..അറി.. ഞ്ഞാൽ.
ആ.. ദു. ഷ്ട്ട മാര്.. ന്റെ .
കുടും..ബം നശി. പ്പിക്കും…
ഉമ്മച്ചിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടി….
ഉമ്മച്ചി അനുവിന്റെ കൈ പിടിച്ചിട്ട് ഹംനയുടെ കൈക്കുള്ളിൽ വെച്ചിട്ട്
അനുവിനോട് പറഞ്ഞു..
മോൾക്ക് സത്യം ചെയ്യ് മോനു . അവളെ കൂടുതൽ വിഷമിപ്പിക്കാതെ ,,,
അനു മനസ്സില്ല മനസ്സോടെ ഹംനയ്ക്ക് സത്യം ചെയ്തു…
നിക്ക്..വെ… വെ.. ള്ളം
ഉമ്മച്ചി വേഗം പോയി വെള്ളം എടുത്ത് കൊണ്ട് വന്ന്
ഹംനയുടെ മുറിവേറ്റ ചുണ്ടിലേക്ക് ഒരു സ്പൂൺ കൊണ്ട് ഇറ്റിച്ചു കൊണ്ടിരുന്നു…..,,
ഒരു പുഞ്ചിരിയോടെ ഹംന മിഴികൾ പൂട്ടി..
പിന്നീട് അത് തുറന്നതെ ഇല്ല..
അത് വരെ സ്നേഹത്തിനായി തുടിച്ച ഹൃദയമിടിപ്പും നിശ്ചലമായി..
ന്റെ മോളെ ഇങ്ങനെ ആയിപോയല്ലോ മോനെ കൊണ്ട് വന്നത്..
ന്റെ കൈകൊണ്ട് വെള്ളം കൊടുക്കാൻ. .
ഉമ്മച്ചി ഹംനയുടെ നെറുകയിൽ ചുംബിച്ചു…
അൻവർ ഒരു മരകഷ്ണം പോലെ ഇരിക്കുകയായിരുന്നു .
മോനെ .. മോൾക്ക് കൊടുത്ത സത്യം നമുക്ക് പാലിക്കണം .
പിന്നീട് ഉള്ളതെല്ലാം യാന്ത്രികമായി നടന്നു..