ഉമ്മാ.. എല്ലാം നാളെ അറിയും എന്താണ് എന്ന് …
അന്നേരം എന്നെ ശപിക്കരുത്
ഒന്ന് മാത്രം ഉമ്മയോട് പറയുന്നു .
ഉമ്മാന്റെ മോൾക്ക് നൽകിയ സത്യം ഞാൻ പാലിക്കും ..
ഈ ചങ്കിൽ റൂഹ് ഉള്ളിടത്തോളം കാലം…..,,
ഉമ്മ നിശബ്ദമായി തേങ്ങുന്നത് കേട്ടപ്പോൾ അൻവർ ഫോൺ കട്ടാക്കി..,,
ഓരോ തവണ ഹംനയുടെ മേൽ മണ്ണ് വാരി ഇടുമ്പോഴും തന്റെ സ്വപ്നം ജീവിതം ആഗ്രഹങ്ങൾ പ്രണയം എല്ലാം അതോടൊപ്പം കുഴിച്ചു മൂടി അൻവർ.,,
പള്ളിക്കാട്ടിൽ വീണു കിടക്കുന്ന കരിയിലകൾ അൻവർ ഹംനയുടെ കബറും പുറത്തിട്ടു…,,
പെട്ടന്ന് നിലാവ് മേഘത്തിൽ ഒളിച്ചു അപ്രതീക്ഷിതമായ പേമാരി എല്ലാ കബറുകളെയും നനയിച്ചു ..
പുലരാൻ ആവും വരെ
ഹംനയുടെ കബറരികിൽ അൻവർ കാണാതെ പഠിച്ച ഖുർആൻ ഓതി ഇരുന്നു…
പിന്നീട് ആരെയും കണ്ണിൽ പ്പെടാതെ പള്ളിക്കാട്ടിൽ നിന്നും പുറത്തിറങ്ങി…
മനസ്സിൽ കണക്കു കൂട്ടിയപോലെ ഒരു കീഴടങ്ങലിനായി കാർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു അൻവർ ,,..
അനു….
ശബ്ദം ഉയർത്തിയുള്ള വിളി കേട്ട്. അനു ഞെട്ടി വിറച്ചു
പിന്നിലേക്ക് നോക്കി ….
ഹംനയുടെ ശബ്ദം കേട്ട് അൻവർ നീറുന്ന ഓർമ്മകളിൽ നിന്നും ഉണർന്നു ….,
ഹംന നീ എന്നെ വിളിച്ചോ
എനിക്ക് തോന്നിയതാണോ ?..
ഹംന .നീ എന്നെ വിട്ട്
പോയിട്ട് വർഷം മൂന്ന് കഴിയുന്നു,,,
ഇപ്പോഴും പച്ചയായി മങ്ങൽ ഏൽക്കാതെ നിൽക്കുന്നു ഓർമ്മകൾ
വെറുതെ ആഗ്രഹിച്ചു പോവുന്നു ഞാൻ. …
ഹംനാ ഇതൊക്കെയും വെറും ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ,,
യാദാർത്ഥ്യം ദൈവത്തിന്റെ തൂലികയിലെ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിക്കുകയല്ലെ
അതിൽ നീ മരണമെന്ന സത്യത്തെയും പുൽകി
വേർ പിരിഞ്ഞു നിൽക്കുന്ന രണ്ട് ഇണകളായി നമ്മൾ ,,
ആലോചിക്കും തോറും അൻവറിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു ,,
ഹംന നിന്നോട് ഉള്ള വാക്ക് ഞാൻ പാലിച്ചപ്പോ നിന്റെ ഉമ്മാക്ക് കൊടുത്ത വാക്ക്
എനിക്കിന്ന് പാലിക്കാൻ പറ്റാതെ ആയി പോയി ,
ഡോക്ടർ നമ്മളെ കുറിച്ച് അന്വേഷിക്കുന്നു ,,
നീ പറഞ്ഞത് പോലെ പട്ടാപകൽ നടുറോഡിൽ കുത്തി കൊന്നാലും ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത പൊളിറ്റിക്കൽ ടീം ……
അത് കൊണ്ടാണല്ലോ കുറ്റം ഏറ്റ് എടുത്ത എന്നെ തൂകി കൊല്ലാൻ അവർ ലക്ഷങ്ങൾ വാരി എറിയുന്നത് ,,,