ഇളയുപ്പാന്റെ വീട്ടിലേക്ക് വിളിക്കുമ്പോയൊക്കെ ഇത്ത പോവണം ഇല്ലെങ്കിൽ പിന്നെ ഉമ്മ ഹോസ്പ്പിറ്റലിൽ ആയാൽ പോലും അവർ തിരിഞ്ഞു നോക്കില്ല,,,
സ്കൂൾ മതിയാക്കി കംബ്യുട്ടർസെന്ററിൽ
ജോലിക്ക് കയറുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളൂ ,,
ഉമ്മയും ഇത്തയും കുഞ്ഞാറ്റയും കുഞ്ഞോളും പട്ടിണി കിടക്കരുത് ,,
ഉപ്പ മരണപ്പെട്ട ശേഷം എത്രയോ നാളുകൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുറങ്ങിയിട്ടുണ്ടെന്ന് അറിയാമോ ?.
പണവും പത്രാസും ഉള്ള അടുത്ത കുടുംബക്കാര് ഉള്ളത് കൊണ്ട് , പുറമെ നിന്ന് ആരും സഹാനുഭൂതി കാണിച്ചില്ല ,,,
ഇത്ത ഞങ്ങൾ അനിയത്തിമ്മരോട് അധികമായി ഒന്നും മിണ്ടറില്ല എപ്പോഴും മൂകമായ് ഇരിക്കും ,,,
ഒരു കല്യാണം മുടങ്ങിയാൽ ഇങ്ങനെ തളർന്ന് പോവുമോ അൻവർ സംശയത്തോടെ ചോദിച്ചു ,,
അനു .. ഒരു കല്യാണം മുടങ്ങിയാൽ കുറച്ചു ദിവസം ആ പെണ്ണിന് സങ്കടവും അപമാനവും ഒക്കെ തോന്നും ,,
എന്നാൽ കുട്ടിക്കാലം തൊട്ട് പറഞ്ഞു വെച്ച കളികൂട്ടുക്കാരനെ ഭർത്താവായി സ്വീകരിക്കാൻ രണ്ടു ദിവസം ബാക്കി ഉള്ളപ്പോൾ നഷ്ടമായാൽ ഏത് പെണ്ണാ സഹിക്കുക അനു ,,
ഹേയ്… ഹംന , താൻ എന്താ ഈ പറയുന്നത് ?.
അതെ അനു ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായി ഇത്താന്റെ കല്യാണം കുട്ടിക്കാലത്തെ പറഞ്ഞു വെച്ചതാണ് ,
പക്ഷെ അവസാന നിമിഷം ഇത്തയെക്കാൾ അവർ സ്നേഹിച്ചത് സ്വർണ്ണവും കാശും ആയിരുന്നു,,
ഇത്ത ആത്മഹത്യ ചെയ്യാതിരുന്നത് തന്നെ ഭാഗ്യമാണ്
ഇന്ന് ഇത്താന്റെ മാനസിക അവസ്‌ഥ എന്താണെന്ന് എനിക്കറിയാം ,,
ഹംന ആ ചെക്കന്റെ കല്യാണം കഴിഞ്ഞോ ?..
ഇല്ല എന്നാണ് തോന്നുന്നത് ആ ഭാഗം അന്വേഷിക്കാറെ
ഇല്ല അത്രയ്ക്ക് വെറുത്തു പോയിരുന്നു …
അവന്റെ പേരും അഡ്രസ്സും എനിക്ക് പറഞ്ഞു തരാമോ ?..
എന്തിനാ അനു .. ആ കല്യാണം വീണ്ടും നടത്താം എന്നുള്ള പ്രതീക്ഷയാണോ ?..
നീ താ പെണ്ണെ .
ഒരു ഹീറോ കളിക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും കാണുന്നുണ്ട്..
കാമുകിയുടെ ജേഷ്ട്ടത്തിയുടെ കല്യാണം നടത്താൻ ഹീറോ രംഗത്ത് ഇറങ്ങുന്നു ,,