എന്നെ കാത്തിരിക്കുന്ന ഹംനയെ കാണാനുള്ള കൊതി കൊണ്ട് ആ വൈകുന്നേരം തന്നെ ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു ….,
അതായിരുന്നു എല്ലാത്തിനും തുടക്കം എല്ലാത്തിനും അവസാനവും….
വൈകുന്നേരം ഫ്ലാറ്റിന് മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ .
സർപ്രൈസ് ആയി എന്നെ കണ്ട് ഞെട്ടുന്ന ഹംനയുടെ മുഖം ആയിരുന്നു കൽബ് നിറയെ ….
ഫ്ലാറ്റിൽ എത്തി ഞാൻ ഡോർബെൽ അടിച്ചു .
അവൾക്കായി ബാഗ്ലൂരിൽ നിന്ന് വാങ്ങിയ ഒരു സമ്മാന പൊതി പുറകിൽ മറച്ചു വെച്ചു ഞാൻ ..
ഡോർ തുറന്ന് എന്നെ കണ്ട ഹംനയുടെ മുഖത്ത ഞാൻ എന്നത്തേയും സന്തോഷമോ ഞെട്ടലോ ഒന്നും കണ്ടില്ല ,,
വാതിൽ തുറന്നിട്ട് അവളൊരു സൈഡിലേക്ക് മാറി നിന്നു…
എന്താ ഹംന എന്താ ഇങ്ങനെ ?..
ആ മുഖഭാവം എന്റെ നെഞ്ച് കീറി മുറിക്കും പോലെ തോന്നി ..
ഇനി അനു എന്നെ കാണാൻ വരരുത് ,,,
ഇനി ഈ ബന്ധത്തിന്റെ പേരും പറഞ്ഞു വരരുത് ..
എനിക്ക് ഇനി അനുവിനെ കാണണ്ട ….
ഒറ്റ ശ്വാസത്തിൽ ഹംന അത് പറഞ്ഞപ്പോൾ
നിന്നിടം തന്നെ കിയ്മേൽ മറിയും പോലെ തോന്നി എനിക്ക് ….
കണ്ണിലൊക്കെ ഇരുട്ട് കയറും പോലെ ….,,,
എന്റെ കല്യാണം തീരുമാനിച്ചു . അനു എന്റെ അവസ്ഥ മനസ്സിലാക്കി
അവള് പറഞ്ഞു തീരും മുമ്പ് എന്റെ കൈ അവളുടെ കഴുത്തിൽ പിടി മുറുകി ഇരുന്നു …
ഒരു ഭ്രാന്തനായി മാറുകയായിരുന്നു ഞാൻ….
അതെ… രാഹുലേട്ടാ…
അവളങ്ങനെ പറഞ്ഞപ്പോൾ
സമനില തെറ്റി പോയി എനിക്ക്…
എന്നെ വഞ്ചിച്ച് കൊണ്ട് നിനക്കോ എനിക്കോ ജീവിക്കേണ്ട എന്ന് പറഞ്ഞു ഞാൻ അവളെ തല ചുമരോട് ഇടിച്ചു ..
ആ സമയത്തു ഞാൻ കാട്ടി കൂട്ടിയത് എന്താണെന്ന് എനിക്ക് അറിയില്ല ….,,
അവസാനം അവൾ എന്റെ നെഞ്ചിൽ തളർന്ന് വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയ ബോധം വന്നത് ,,
പക്ഷെ അപ്പോയേക്കും വൈകി പോയിരുന്നു …..
ആ വീട്ടിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ നോക്കിയില്ല ..
എന്നിലെ കൊലയാളിക്ക് പിന്നെ അവളെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല ,,
ആ നേരം എന്റെ മനസ്സ് പൈശാചികമായി ചിന്തിച്ചു
അവളെയും കാറിൽ ഇട്ട് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു ..
ഇരുട്ട് കനത്തു വരുമ്പോ എന്റെ മനസ്സ് മന്ത്രിച്ചു
ഹംനയും കൊണ്ട് ഇനിയും ഇങ്ങനെ ഓടുന്നത് അപകടമാണെന്ന് ,,.
എന്നെ പട്ടിയെ പോലെ വിലയില്ലാതെ ആക്കിയ ഹംന എനിക്കപ്പോൾ വെറുക്കപ്പെട്ട പെണ്ണ് മാത്രം ആയിരുന്നു …
അല്ല .. ഹംന എന്നാൽ എനിക്ക് ഭ്രാന്തമായ പ്രണയം ആയിരുന്നു