കയ്യിൽ ഒരു പിഞ്ചു കുഞ്ഞുമായി ആ യുവാവ് വീണ്ടും വന്നു .
രാഹുൽ ആ കുഞ്ഞിന്റെ മുഖത്തുനോക്കി നിന്നു ..
അവൾ ജീവിക്കട്ടെ അവളുടെ അത്യാഗ്രഹത്തിന്
ആ യുവാവിന്റെയും കുഞ്ഞിന്റെയും ജീവിതം തകർക്കണ്ട ,,,
വീട് മാറി പോയെന്ന് കള്ളം പറഞ്ഞു കൊണ്ട് രാഹുൽ തിരിഞ്ഞു നടന്നു ,,,
********* ********** ********* ***********
വൈകുന്നേരം ജോലി കഴിഞ്ഞു അൻവറിനെ സെല്ലിൽ കയറ്റുമ്പോൾ പ്രായം ചെന്ന
ആ പോലീസുക്കാരൻ സൗകര്യം എന്നോണം പറഞ്ഞു ,,,
സൂപ്രണ്ട് സാർ രാഹുലിന് എത്രയും പെട്ടന്ന്
പരോൾ കിട്ടുവാൻ നന്നായി ഉത്സാഹിച്ചിരുന്നു ….,,
അത് ഇവിടെ നിന്നെ തനിച്ചു കിട്ടാൻ ആണെന്ന് ആരോടോ സർ പറയുന്നത് കേട്ടു നിന്നു …..,
നീ ഒന്ന് കരുതി ഇരുന്നോ മോനെ ,
ആ പോലീസുകാരൻ അതും പറഞ്ഞു കൊണ്ട്
നടന്നു പോവുന്നത് നോക്കി നിന്നു അൻവർ ….,,,,
ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,,
രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ …,
ഇപ്പൊ എവിടെ ഉണ്ടോ ആവോ ,,
ആരോടെങ്കിലും പറയുന്നുണ്ടാവും ചതിക്കപ്പെട്ട ഭർത്താവിന്റെ തടവ് നാളുകൾ ….,
എന്താ ഡാ ഉറങ്ങാൻ ആയില്ലെ നിനക്ക് ?..
അതോ തോഴാൻ ഇല്ലാത്ത സങ്കടമോ ?..
സെല്ല് തുറന്ന സൂപ്രണ്ട് ആ ചോദ്യത്തോടെ അകത്തേക്ക് കയറി ..
അൻവർ നിലത്തു പായയിൽ നിന്നും എണീറ്റു ..
അയ്യോ സാറിന് ഈ പാവം സുപ്രണ്ടിനോടൊക്കെ ബഹുമാനമോ ?..
എനിക്ക് അത്ഭുതം തോന്നുന്നു ,,,
സൂപ്രണ്ടിന്റെ പരിഹാസം കേൾക്കാത്ത മട്ടിൽ
അൻവർ പുറത്തേക്ക് നോക്കി നിന്നു…
അത് ശ്രദ്ദിച്ച സൂപ്രണ്ട് സെല്ലിന് അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…
നമ്മുക്ക് ഈ സെല്ല് അങ്ങ് ലോക്ക് ചെയ്തു കളയാം
സാറിന് എങ്ങാനും പുറത്തേക്ക് ഓടി പോവാൻ തോന്നിയാൽ പാവം പോലീസുക്കാര് കഷ്ടപ്പെടണം ..
സൂപ്രണ്ട് അയിക്കുള്ളിലൂടെ കൈ കടത്തി സെല്ല് പുറത്തു നിന്ന് ലോക്ക് ചെയ്തു ..
വീണ്ടും അൻവറിന്റെ അടുത്തേക്ക് നടന്നു …..,
ചിലന്തി വലയിൽപ്പെട്ട ഒരു ഇരയാണ് തനിപ്പോ എന്ന് തോന്നി അൻവറിന് ..,
********* ********* ********
ഉമ്മ ജോലിക്കും കുഞ്ഞോൾ സ്കൂളിലും പോയി.
അല്ലെങ്കിലും മിക്ക നാളുകളും താൻ പകൽ വെട്ടത്ത് ഒറ്റയ്ക്ക് ആണല്ലോ..,
കുഞ്ഞാറ്റ അടുക്കള ജോലിയൊക്കെ തീർത്തിട്ട് ..,
എന്നുമുള്ള പോലെ എഴുതി തീർക്കാൻ ആവാതെ പോയ
സങ്കടങ്ങളുടെ ലോകത്തേക്ക് ബുക്കും പേനയും കൊണ്ടിരുന്നു…,,
ഇതിപ്പോ ശീലമായി ബുക്കിൽ രണ്ടു വരി എഴുതതിരുന്നാൽ മനസ്സമാധാന ക്കേടാണ് ….,
ഇവിടെ ആരുമില്ലെ”
ആരാ ഇപ്പൊ ഈ സമയത്ത്?
ബുക്ക് അടച്ചു കൊണ്ട്
കുഞ്ഞാറ്റ പോയി വാതിൽ തുറന്നു…,,
ഭംഗിയിൽ ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി
പുഞ്ചിരിയോടെ
ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ
ഹാങ്ബാഗുമായി നിൽക്കുന്നു…
ആരാണ് ?..
ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..
വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ്
ഒക്കെ വേണം ചെറിയൊരു സെൻസേഷൻ…
ടീച്ചർ കയറി ഇരിക്ക് ഞാൻ കൊണ്ട് വരാം..
ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു …,,