എല്ലാറ്റിലും ഉപരിയായി മാമ്മന്‍ ചിന്തിച്ചത് ഇതാണ്; എന്തായാലും തന്റെ മകന് ഒരു ഭാര്യ വേണം; നൂറു കണക്കിന് ആലോചനകള്‍ വന്നിട്ടും ഒരു പെണ്ണും അവനെ സ്വീകരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ പെണ്ണ് കല്യാണത്തിന് തയാറാണ് എന്ന് അവള്‍ തന്നെ പറഞ്ഞപ്പോള്‍ ഇനി ആലോചിക്കാന്‍ ഒന്നും തന്നെയില്ല. ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്ണിനെ ഒരിക്കലും അവന് കിട്ടില്ല എന്ന് അറിഞ്ഞിരുന്ന മാമ്മന്‍ വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ അവനെയും കൂട്ടി അവളെ കാണാനായി പോയി.
പെണ്ണിനെ നന്നായി ബോധിച്ച മാമ്മന്‍, പെണ്ണും ചെറുക്കനും തമ്മില്‍ കണ്ട ശേഷം അവളെ മാറ്റി നിര്‍ത്തി മകന്റെ കാര്യങ്ങള്‍ എല്ലാം ഒരിക്കല്‍ക്കൂടി വിശദമായി പറഞ്ഞു. അവന് ബുദ്ധിക്കുറവുണ്ട് എന്നും അത് അറിഞ്ഞുകൊണ്ട് മാത്രം മതി തീരുമാനം എന്നും അയാള്‍ വീണ്ടും പറഞ്ഞപ്പോള്‍ സ്റ്റെഫിയുടെ മറുപടി ഇതായിരുന്നു:
“എനിക്ക് വല്യ ബുദ്ധി ഉള്ള ആളൊന്നും വേണ്ട അങ്കിള്‍..സുഖമായി ജീവിക്കണം..അത്രേ ഉള്ളൂ..പിന്നെ ഈ വീടും നാടും എനിക്ക് മടുത്തു..കല്യാണം കഴിഞ്ഞാല്‍ അങ്കിള്‍ എന്നെ ജര്‍മ്മനിക്ക് കൊണ്ടുപോകില്ലേ..എനിക്ക് ആ ഒരു കണ്ടീഷന്‍ മാത്രമേ ഉള്ളൂ..” അവള്‍ കണ്ണിലേക്ക് നോക്കി അങ്ങനെ ചോദിച്ചപ്പോള്‍ മാമ്മന്‍ തലയാട്ടി.
“മോള്‍ നന്നായി ആലോചിച്ചു മാത്രമേ തീരുമാനം എടുക്കാവൂ..പിന്നെ പറഞ്ഞില്ല എന്ന് പറയരുത്” ഒരിക്കല്‍ക്കൂടി അയാള്‍ പറഞ്ഞു.
“ഞാന്‍ നന്നായി ആലോചിച്ചു തന്നെയാ അങ്കിളേ പറഞ്ഞത്..അങ്കിളിന് എന്നെ ഇഷ്ടമായെങ്കില്‍ എനിക്ക് വേറെ ഒന്നും പറയാനില്ല”
മാമ്മന്‍ അവളുടെ തുടുത്ത വദനവും, ചോര തുളുമ്പുന്ന ചുണ്ടുകളും പച്ചക്കരിമ്പ് പോലെയുള്ള ശരീരവും നോക്കി അനുകൂലഭാവത്തില്‍ തലയാട്ടി. അവളുടെ സൌന്ദര്യം മൂലം മനസ്സില്‍ ചില ദുശ്ചിന്തകള്‍ കയറി എങ്കിലും വേഗം തന്നെ അയാള്‍ അവയെ പടിയിറക്കി.
അങ്ങനെ കല്യാണം കഴിഞ്ഞു. അവളുടെ ആഗ്രഹം പോലെ മാമ്മന്‍ അവളെയും ജര്‍മ്മനിക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ ചെന്ന സ്റ്റെഫി കൂട് തുറന്നുവിട്ട കിളിയെപ്പോലെ ആയിരുന്നു. അവള്‍ ചെയ്ത ത്യാഗം കണക്കിലെടുത്ത് മാമ്മന്‍ അവള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പക്ഷെ മെല്ലെ മെല്ലെ അവള്‍ വരുതിക്ക് പുറത്ത് പോകുന്നുണ്ടോ എന്നൊരു സംശയം മാമ്മന്റെ മക്കള്‍ക്ക് ഉണ്ടായിത്തുടങ്ങിയിരുന്നു. അവളെപ്പോലെ ഒരു പെണ്ണിനെ നിയന്ത്രിക്കാനുള്ള കഴിവില്ലാത്ത ജോപ്പനെ അവള്‍ ചതിക്കുന്നുണ്ട് എന്ന് അവര്‍ക്ക് സംശയമായി. ആ സംശയം വളര്‍ന്നു; അങ്ങനെയാണ് അവസാനം അവളെയും അവനെയും കൊണ്ട് മാമ്മന്‍ നാട്ടിലേക്ക് താമസം മാറ്റിയത്.