ചതിക്കുഴികൾ

Posted by

ചതിക്കുഴികൾ

Chathikuzhikal bY Nikita

കഥ ( നടന്ന സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ആവിഷ്കാരം എന്ന് പറയുന്നതാണ് കൂടുതൽ ശെരി )

എഴുതിയത് : നികിത മോഹൻ  , പാലാരിവട്ടം , എറണാകുളം .

[ആരെയും മനഃപൂർവ്വം തേജോവധം ചെയ്യാനോ , കരി വാരി തേക്കാനോ ശ്രമിച്ചിട്ടില്ല , പല പേരുകളും അല്പം മാറ്റിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .]

 

രണ്ടായിരത്തി പതിനേഴു ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന  മഴയുള്ള ഒരു ദിവസം … അന്നായിരുന്നു ഞങ്ങൾ എറണാകുളത്തു പാലാരിവട്ടത്തിലെ ഇത്തിരി പോണ മൂന്നു ബെഡ്‌റൂം ഫ്ലാറ്റിലേക്ക് താമസം മാറ്റിയത് , മൂന്നു  ബെഡ്റൂമുകൾ, ഹാൾ, കിച്ചൻ , അറ്റാച്ച് ചെയ്ത  ബാത്രൂം ..ഫുള്ളി ഫർണിഷ്ഡ് ആയ ഈ ഫ്ലാറ്റിലേക്ക് കൊല്ലത്തു നിന്ന് ചേക്കേറിയപ്പോൾ ഞങ്ങൾ , അതായതു ‘അമ്മ , അച്ഛൻ , ഞാൻ , പിന്നെ എന്റെ അനിയൻ എല്ലാവരും സന്തോഷിച്ചു , നല്ല വില കൊടുത്തു വാങ്ങിച്ച ആ ഫ്ലാറ്റ് സമുച്ചയത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ജീവിതത്തിന്റെ പല തുറകളിൽ  എപ്പോഴും തിരക്കേറിയവർ താമസിച്ചിരുന്നു . ഇന്ഫോപാര്ക് , സെസ്സ് , സർക്കാർ മേഖലകളിൽ ഒക്കെ ജോലിയുള്ളവർ , ചെറുകിട , വൻ കിട ബിസിനസുകാർ  ഒക്കെ… സൂപർ മാർക്കറ്റ് , അമ്പലങ്ങൾ , പള്ളികൾ , ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്ന് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരു വിളിപ്പാട് അകലെ ഉള്ള ഫ്ലാറ്റ് സമുച്ചയം . കുട്ടികൾക്കായുള്ള കളിസ്ഥലം, സ്വിമ്മിങ് പൂള് , ജിം , ഹെൽത്ത് ക്ലബ് , പാർട്ടി റൂം , വേസ്റ്റ് മാനേജ്‌മന്റ് ഫെസിലിറ്റി , ഡ്രൈവർ റൂം ഒക്കെ ഉള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൽ ഏതാണ്ട് 120 കുടുംബങ്ങൾ ആണ് താമസിച്ചിരുന്നത് , ചില ഫ്ലാറ്റ് ഒക്കെ വെറുതെ അടച്ചു ഇട്ടിരിക്കുകയായിരുന്നു , ഉടമസ്ഥർ വിദേശങ്ങളിൽ ആണത്രേ .പക്ഷെ ഫ്ളാറ്റിലെ ഇട്ട വട്ടത്തിലെ ജീവിതം പെട്ടെന്ന് തന്നെ മടുപ്പിച്ചു തുടങ്ങി എന്ന് വേണമെങ്കിൽ  പറയാം , കാരണം ഞങ്ങൾ കൊല്ലത്തു കടപ്പാക്കട എന്ന സ്ഥലത്തു വലിയ വീട്ടിലായിരുന്നു താമസം, മുറ്റവും, കിണറും, കുളവും, അയല്പക്കങ്ങളും എല്ലാമുള്ള വളരെ തണുത്ത പ്രകൃതിയുള്ള സുന്ദരമായ സ്ഥലം , അവിടെ എനിക്കും അനിയനും ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു , എന്റെ അയല്പക്കത്തെ പ്രവീണ , ശാന്തിനി , നിമിഷ , നീതു , പ്രതീക്ഷ , പിന്നെ ക്ലാസ്സിലെ ഒരുപാട് ഫ്രണ്ട്സുകള് ..എല്ലാം എനിക്ക് സങ്കടത്തോടെ മാത്രമേ ഓർക്കാൻ പറ്റൂ. ഇപ്പോഴും ഫ്ലാറ്റിൽ  ഞങ്ങളുടെ , അതായതു എന്റെ , അനിയന്റെ ബഹളം ആണ് , അതിനിടയിൽ കിടന്നു മമ്മി ഒരു പരുവം ആയി തീർന്നിരുന്നു . ഒന്നുകിൽ ഇടി ഇടും, അല്ലെങ്കിൽ നുള്ളു , അടി, വഴക്കു ഇതൊക്കെ ആണ് പരിപാടി . എങ്കിലും പരസ്പരം ഒരു ദിവസം പോലും അവനു എന്നെയോ എനിക്ക് അവനെയോ പിരിഞ്ഞു ഇരിക്കാൻ പറ്റുമായിരുന്നില്ല ..അവൻ എന്നേക്കാൾ പത്തു വയസ്സിനു ഇളയതായിരുന്നു , ഇപ്പോൾ നാലാം സ്റ്റാൻഡേർഡിൽ പഠിക്കുകയാണ് . ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല , അല്ലെ ..ഞാൻ നികിത , പ്ലസ് ടു കഴിഞ്ഞു എറണാകുളത്തു എം ജി റോഡിലുള്ള ഒരു സ്ഥാപനത്തിൽ എയർ ഹോസ്റ്റസ് ട്രെയിനിങ് ഇന് പോകുന്നു , രാവിലെ  ഒൻപതു മണി മുതൽ ഉച്ചക്ക് രണ്ടു   വരെ ആണ് ക്ലാസ് സമയം , തികച്ചും പ്രൊഫഷണൽ ആയ അധ്യാപകർ , നല്ല അധ്യാപന രീതി , സ്ട്രിക്ട് ഒക്കെ ആണ് അവിടെ .

Leave a Reply

Your email address will not be published. Required fields are marked *