ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1

Posted by

” എനിക്ക്‌ നിന്റെ നമ്പർ കിട്ടാൻ എന്താ ബുദ്ധിമുട്ട് .. “

” ഞാൻ ബസിൽ ആണ് പിന്നെ വരാം”

“ഓക്കേ “

പിന്നെ ഞങ്ങൾ സ്ഥിരം ചാറ്റ്‌ ചെയ്ത്‌ തുടങ്ങി

ഇടക്ക് എന്നെ വിളിച് അസുഖത്തിന്റെ കാര്യം ഒക്കെ ചോയ്ക്കും .. പിന്നെ ഇടയ്ക്കിടെ വിളിച്ചു തുടങ്ങി … എനിക്ക്‌ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കും ..

അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി ..

എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് സിംപതി ആണോ സ്നേഹം ആണോ എന്ന് എനിക്ക്‌ മനസ്സിലായില്ല

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു അടുത്ത സ്കാനിങ്ങിനു വരാൻ പറഞ്ഞു ..

പിറ്റേ ദിവസം ബസ്സ്‌ കയറിയപ്പോൾ ആണ് ഞാൻ നഴ്‌സിന് മെസ്സേജ് അയച്ചത് … അപ്പൊ പറഞ്ഞു ഞാൻ ഇന്ന് ലീവ് ആണ് .. നി ഇന്നലെ പറയാണെങ്കിൽ ഞാൻ ലീവ് എടുക്കിലാർന്നു …
അപ്പൊ ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്…

ഞാൻ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ട് സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക്‌ നഴ്സ് വിളിച്ചത് …

ഞാൻ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി ..

നഴ്സ് : എന്തായി .. ഡോക്ടറെ കണ്ടോ ..??

ഞാൻ : ആ സംസാരിച്ചു കൊണ്ടിരിക്കാണ് ..

നഴ്സ് : സ്‌കാനിങ് കഴിഞ്ഞോ ..?

ഞാൻ : ഇല്ല .. പോയിട്ടില്ല …

നഴ്സ് : എന്നാൽ പോവാൻ വരട്ടെ .. ഞാൻ വന്നിട്ട് പോവാം ..

ഡോക്ടർ പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ ഒകെ പറഞ്ഞു ഫോൺ വെച്ചു ..

അന്ന് ഡോക്ടർക്ക് അധികം തിരക്ക്‌ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു … അന്നാണ് ഞങ്ങൾ ഒന്നുകൂടെ കമ്പനി ആയത് …

ഡോക്ടറുടെ ശരിക്കും വീട് എന്റെ നാട്ടിൽ നിന്ന് ഒരു 25 കിലോമീറ്റർ ഉള്ളു … ഇവിടേക്ക് കല്യാണം കഴിച്ചു കൊടുന്നതാണ് … ആളുടെ ഭർത്താവ് നാട്ടിൽ ഇല്ല… വിദേശത്താണ് … ഒരു മോളുണ്ട് …

കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് സ്കാൻ ചെയ്യാൻ പൊയ്ക്കോളാൻ പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *