“ഇത് കഴിയുമ്പോഴേക്കും ഞാൻ വരാം….”
അവളെ നോക്കി തല ഇളക്കാനെ എനിക്ക് കഴിഞ്ഞുള്ളു. . പിന്തിരിഞ് നടന്ന അവളെയും നോക്കി ഒറ്റവലിക്ക് ഞാനത് അകത്താക്കി….
രണ്ടാമത്തെയും ഒഴിച്ച് ഫോണിൽ ഫേസ്‍ബുക് നോക്കുമ്പോഴാണ് ഒരു ആപ്പിന്റെ പരസ്യം കണ്ടത്… അതിൽ ഇങ്ങനെ എഴുതിയിരുന്നു..
“ഇനി നിങ്ങൾക്ക് ആരെയും വിളിക്കാം സ്വന്തം നമ്പർ അറിയിക്കാതെ..”
അത് കണ്ടപ്പോ എനിക്ക് ഓർമ്മ വന്നത് ശാലുവിനെയാണ് … അവൾക്കിത് ഉപകാരം ആകും ഞാനാ ലിങ്ക് കോപ്പി ചെയ്ത് അവൾക്ക് അയച്ചു കൊടുത്തു…. അഞ്ച് മിനിറ്റ് ആയില്ല ശാലു എന്നെ വിളിച്ചു..
“ഏട്ടാ അത് കിട്ടി പക്ഷെ പത്ത് മിനുട്ടിന് താഴെയാണ് വിളിക്കാൻ പറ്റുക….??
“നീ ഇപ്പൊ ഒരാൾക്ക് വിളിക്ക് പിന്നെ നമുക്ക് വഴിയുണ്ടാക്കാം…”
“ശരി…”
നടുകടലിൽ മുങ്ങി പൊന്തുന്ന ആൾക്ക് ഒരു വടി കഷ്ണം കിട്ടിയത് പോലെ ആയിരുന്നു ശാലുവിന്… ആർക്ക് വിളിക്കണം ആദ്യം രണ്ടു പേരുടെയും മുഖം മനസ്സിലൂടെ മാറി മറിഞ്ഞു… പോലീസ് തന്നെ ആകട്ടെ … നിയമ പാലകനുള്ള ശിക്ഷ അത് തന്നെ ആവട്ടെ ആദ്യം… ജോസഫിന്റെ നമ്പർ ടൈൽ ചെയ്ത് അവൾ അയാൾ എടുക്കുന്നതും നോക്കി ഇരുന്നു….
“ഹലോ…”
അങ്ങേ തലക്കൽ നിന്നും ആ ശബ്ദം കേട്ടതും അവളുടെ ഞരമ്പുകൾ ദേഷ്യത്തിൽ വലിഞ്ഞു മുറുകി… അത് കഴിവതും പുറത്ത് കാണിക്കാതെ കതരയായി അവൾ പറഞ്ഞു…
“ആ ഹാലോ ഇത് ഞാനാ..”
“ആര്…??
“ഇന്നലത്തെ മറന്നോ…??
“ആഹ്…. മനസ്സിലായി മനസ്സിലായി… ഞാൻ വിളിക്കില്ല എന്ന് കരുതി…”
“വിളിക്കുമെന്ന് പറഞ്ഞതല്ലേ…??