ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Posted by

‘ അപ്പൊ മൂന്നു പേരല്ലേ സാറേ ” സോഫയിലമര്‍ന്ന മറിയത്തിന്‍റെ ചിരിയിലൊരു പുച്ഛഭാവം ഉണ്ടായിരുന്നെവെന്നു അനിലിനു തോന്നി .മറിയം ഒപ്പം ഉണ്ടായിരുന്ന ആ പ്രായമുള്ള സ്ത്രീയെ കണ്ണ് കാണിച്ചപ്പോള്‍ അവരകത്തെക്ക് കയറി

” നിങ്ങള്‍ റിലാക്സ് ചെയ്യ്‌ സാര്‍ …ഞാന്‍ പുറത്തു എവിടെയെങ്കിലും താമസിച്ചോളാം”

ഉടനെ തന്നെ അകത്തെ മുറിയില്‍ നിന്നും ഇറങ്ങി വന്ന കോളേജ് പിള്ളേരെ നോക്കിയിട്ട് അനില്‍ അവരോടു പറഞ്ഞു .

” സാറെ ..ഇതൊക്കെ വല്ലപ്പോഴുമുള്ള തമാശയല്ലേ ..ഇവര് വേണ്ടന്നാണേല്‍ വേറെ നോക്കാം നമുക്ക് ” ജോണ്‍ സാര്‍ വിടുന്ന മട്ടിലല്ല ..” നല്ല സൊസൈറ്റി ലേഡിമാര്‍ ഉണ്ടാവും ..ഇവരൊന്നും പുറത്തു പോകുന്നവരല്ല ..

ഇത് പരസ്പരം ചെറിയ ഒരു അഡ്ജസ്റ്റ്മെന്‍റ് ..അത്രയേ ഉള്ളൂ ..”

അനില്‍ മറിയത്തെ ഒന്ന് നോക്കി .. അവള്‍ അവന്‍റെ നോട്ടത്തില്‍ നിന്ന് പെട്ടന്ന് കണ്ണുകള്‍ മാറ്റി

” അയ്യയ്യോ അങ്ങോട്ടൊന്നും നോക്കണ്ട .. ലക്ഷങ്ങള്‍ എണ്ണി കൊടുത്താലും മറിയത്തെ കിട്ടൂല്ല … ആണേല്‍ ഞാനെപ്പോഴേ അവളെ പിടിച്ചേനെ .. അവള് വല്യ പുണ്യാളത്തി ആണല്ലോ … “

” സാറിനിനി വേറെ കുടിക്കാന്‍ ഒന്നും വേണ്ടല്ലോ … ആവശ്യത്തിനു ഉള്ളിലുണ്ടല്ലോ അല്ലെ .” മറിയത്തിനു യാതൊരു കൂസലുമില്ല …”

” അയ്യയ്യോ ..പിണങ്ങാതെടി കൊച്ചെ .. നീയൊരു കുപ്പീം കൊണ്ട് ദെ ഇവളെ അങ്ങോട്ട്‌ പറഞ്ഞയക്ക് “

ഒരു പെണ്ണിനെ ചൂണ്ടി കാണിച്ചു ജോണ്‍ സര്‍ പറഞ്ഞു

” അത് കൊണ്ടൊന്നുമല്ല സാര്‍ .. ഞാന്‍ പുറത്തെവിടെയെങ്കിലും റൂമെടുത്തൊളാം” അനില്‍ എഴുന്നേറ്റു

” സാറതിനു വേണ്ടി ഇനി വേറെയിടം തപ്പി പോണോന്നില്ല …നാണക്കെടോന്നും ഇല്ലെങ്കില്‍ ഇവിടെ താമസിക്കാം .. “മറിയം പറഞ്ഞിട്ട് അനിലിനെ നോക്കി .. അവളുടെ ചുണ്ടിലാ പുച്ഛഭാവം അപ്പോഴും അവന്‍ കണ്ടു .

” എനിക്ക് കുഴപ്പമൊന്നുമില്ല ..” അനിലിനു ഇനിയവിടെ നിന്ന് പോയാല്‍ കുറച്ചിലാണെന്ന് തൊന്നി

” അതാ നല്ലത് അനിലേ … ഇവിടെ തങ്ങാം ” ജോണ്‍ സാറിനു മുറിയിലേക്ക് പോകാന്‍ തിടുക്കമാണെന്നു തോന്നി .

” എങ്കില്‍ വാ സാറേ … ചേട്ടത്തി ഇവരെ കൊണ്ടാകത്തേക്ക് പൊക്കോ ” മറിയം എഴുന്നറ്റപ്പോള്‍ അനില്‍ അവരുടെ പിന്നാലെ നടന്നു .. വീണ്ടുമൊരു ഇടനാഴി ..അത് കഴിഞ്ഞുള്ള സ്റെയര്‍ കേറിയപ്പോള്‍ താനന്നു വന്ന വീടാണെന്നു അനിലിനു മനസിലായി

” വേറെ റൂമോന്നുമില്ലേ മറിയം ?’

അവളുടെ വീട് തന്നെ ആണെന്ന് മനസിലായപ്പോള്‍ അനില്‍ പറഞ്ഞു

” എന്താ സാറിനു ഭയമുണ്ടോ ? അതോ എന്നെ പോലൊരു വൃത്തികെട്ട സ്ത്രീയുടെയൊപ്പം താമസിക്കാന്‍ നാണക്കെടാണോ ?’

” ഹേയ് ..അതൊന്നുമല്ല ..വെറുതെ മറിയത്തിനു ബുദ്ധിമുട്ട് …”

” എനിക്കൊരു ബുദ്ധിമുട്ടുമില്ല ” ഓപ്പണ്‍ കിച്ചന് മുന്നിലുള്ള ബാര്‍ ചെയര്‍ കാണിച്ചു ഇരിക്കാന്‍ പറഞ്ഞിട്ട് മറിയം കിച്ചനിലെക്ക് കയറി .

” അല്‍പം കഞ്ഞി കുടിക്കാം ..അല്‍പം മതി .. പുറത്തൂന്നു കഴിച്ചതാന്നു പറഞ്ഞൊഴിവാകരുത്” കോപ്പയില്‍ കഞ്ഞി കോരിയെടുത്തു ഓവനിലെക്ക് വെച്ച് മറിയം തുടര്‍ന്നു
” ഇതൊന്നും ബുദ്ധിമുട്ടല്ല സാറേ .. സഹായം മാത്രം … പണം ഉണ്ടാക്കാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചിടുന്ന ശരീരങ്ങള്‍ക്കൊരു സാന്ത്വനം …അത് സ്ത്രീയാകാം പുരുഷനാകാം … ആരുമറിയാതെ അവര്‍ വരുന്നു ..എന്‍ജോയ് ചെയ്യുന്നു … ഇവിടെ പുറത്തൂന്നു സ്ത്രീകള്‍ വരാറില്ല .. ഇവിടെ വരുന്നവരുടെ കാര്യം ഞാന്‍ ആരോടും പറയാറുമില്ല …എന്നാലുമൊരു കാര്യം ഞാന്‍ സാറിനോട് പറയാം .. സാറിന്‍റെ കൂടെ വന്ന ജോണ്‍ സാറിന്‍റെ വൈഫ് വരെ ഇവിടെ വരാറുണ്ട് ..കിലോമീറ്ററുകള്‍ കാറോടിച്ച്”

ചൂടാക്കിയ കഞ്ഞിയും , മുളക് ചമ്മന്തിയും പപ്പടവും വിളമ്പി മറിയം എതിരെ കിച്ചനിലുള്ള ചെയറിലിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *