ഞാൻ എൻ്റെ വീട്ടിലാകുമ്പോൾ മാക്സി ഇടാറുള്ളത് അതാകുമ്പോൾ ഞാൻ അടിവസ്ത്രമല്ലാതെ അതിനുമുകളിലായി ഷിമ്മീസ് ഒന്നും ഉപയോഗിക്കാറില്ല
ഞാൻ കുളിക്കാൻ പോകുമ്പോൾ ഉടുക്കാനുള്ള വസ്ത്രമെടുത്താണ് പോയത് , ആ തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചു ആ ഷവറിൽനിന്നും മുഖത്തേക്കുള്ള ആ വെള്ളത്തുള്ളികളുടെ സ്പർശം എൻ്റെ ശരീരത്തെ മൊത്തമായി തണുപ്പിച്ചു , കുളി കഴിഞ്ഞു തലയിൽ മുടിയെ തുണികൊണ്ടു പിഞ്ഞികെട്ടി ഞാൻ പുറത്തേക്കു വന്നത് കണ്ടു അവൾ എന്നെ അങ്ങിനെ നോക്കി നിന്നു . .
എന്താണ് ഷഹല നീ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്
മിസ്സ് നെ ഞാൻ ഇതുപോലെ കാണുന്നത് ആദ്യമായിട്ടാണല്ലോ , അതുകൊണ്ടാണ് ,
ഓ ചോദിക്കാൻ മറന്നു , ഷഹലക്ക് ഒന്ന് ഫ്രഷ് ആകണമെങ്കിൽ കുളിച്ചിട്ടു വന്നോളൂ , ഞാൻ എൻ്റെ മാക്സി എടുത്തു തരാം
അതൊന്നും വേണ്ട മിസ്സ്
പോയിട്ടു വാ , കുറച്ചു നേരമായാലും ആ ഹോസ്പിറ്റലിലെ അന്തരീക്ഷത്തിൽ നിന്നതല്ലേ , ഞാനും അവൾക്കു എൻ്റെവസ്ത്രം ഷെൽഫിൽ നിന്നും എടുത്തുകൊടുത്തു .അവൾ കുളി കഴിഞ്ഞു വരുമ്പോൾ മുടിയിഴയിൽ നിന്നും വെള്ളം ഒറ്റിക്കൊണ്ടിരിക്കുന്നു . ഈ പെൺകുട്ടി ഞാൻ കുളിക്കാൻ പറഞ്ഞതിനാൽ തലയൊന്നും ശരിക്കും തുവർത്തിയിട്ടില്ലേ
ഇല്ല മിസ്സ് തുവർത്തി
ഇല്ല മിസ്സ് തുവർത്തി എന്ന് പറഞ്ഞിട്ടു ഇതാണോ …. ഞാൻ ഒരു നുള്ളുകൊടുത്തു ഞാൻ അവളുടെ തല നന്നായി തുവർത്തികൊടുത്തു എന്നിട്ടു ഞാൻ കെട്ടിയപോലെ കെട്ടികൊടുത്തു
അവളുടെ കണ്ണുനിറയുന്നതു ഞാനറിഞ്ഞു , എന്തുപറ്റി ഷഹല
ഒന്നുമില്ല മിസ്സ് . എൻ്റെ ഉമ്മ പോലും കുറച്ചുകാലമായി എന്നെ എന്നുപറഞ്ഞു വിതുമ്പാൻ തുടങ്ങി …
എന്തിനാ വിഷമിക്കുന്നത് എന്ന് പറഞ്ഞു അവളെ അതിൽനിന്നും മോചിപ്പിക്കാനെന്നപോലെ അവളെയും കൂട്ടി താഴേക്കുപോയി അമ്മയും എല്ലാവരുമായി സംസാരിച്ചു . ‘അമ്മ പറഞ്ഞു ഈ ഉമ്മച്ചികുട്ടി ഇപ്പോൾ നായര്കുട്ടി ആയല്ലോ .