എന്നിട്ടു ‘അമ്മ തന്നെപറഞ്ഞു അല്ലേലും എല്ലാവരും മനുഷ്യർ ആണ് മതവും ഓരോ സമ്പ്രദായവുമാണ് മനുഷ്യനെ തരം തിരിക്കുന്നത് . ഞാനും ഓർത്തു ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കണം എന്ന് .മതത്തെ പറ്റി പഠിക്കുന്നതും പഠിപ്പിക്കുന്നതും നല്ലതാണു , പക്ഷെ ഇതെല്ലാം പഠിച്ചിട്ടും മനുഷ്യനാകാതെ ഇരുന്നാൽ പിന്നെ അത് പഠിച്ചിട്ടു എന്ത് കാര്യം
അത് കഴിഞ്ഞു ഫുഡ് എല്ലാം കഴിച്ചു ഞാൻ അവളെയുംകൂടി മുകളിലേക്കുപോയി , ‘അമ്മ തന്നെയാണ് എന്നോട് പറഞ്ഞത് ശരിക്കും ഉറങ്ങാത്തതല്ലേ ഞാൻ മോളുടെ കൂടെ ഇരിക്കാം നീ ഉറങ്ങിക്കോ എന്ന്
ഞാൻ അതുകൊണ്ടു തന്നെ അവളുമായി മുകളിലേക്ക് പോയി ,
ഞാൻ കട്ടിൽ കണ്ടതും അവിടെ കിടന്നു അവള് കിടക്കാതെ ഇരുന്നപ്പോൾ ഞാൻ തന്നെയാണ് അവളെയും നിർബന്ധിച്ചു കിടത്തിയത് .
ഞാൻ ഇന്നലത്തെ ടോപ്പിക്ക് തിരിച്ചു കൊണ്ടുവരാനായി ചോദിച്ചു എന്താണ് കാര്യം .
ഞാൻ നിന്നെ പറ്റി അറിയുവാനാണ് നിന്റെ sslc സർട്ടിഫിക്കറ്റ് നോക്കി അപ്പോൾ നിനക്ക് നല്ല മാർക്സ് ഉണ്ട് . അത് കഴിഞ്ഞു +1 നും നിനക്ക് നല്ല മാർക്കു ഉണ്ട് .അത് കഴിഞ്ഞാണ് നിനക്ക് പഠനത്തിലും എല്ലാത്തരത്തിലും നീ ഇങ്ങിനെ ആയിപോയതു . എന്നോട് തുറന്നു പറഞ്ഞാൽ ഞാൻ നിന്നെ സഹായിക്കാം
അവളത്തിനുത്തരമായി പൊട്ടി കരയുകമാത്രമാണ് ഉണ്ടായതു .
മോളെ നീ എന്നെ ടീച്ചറായി കാണണ്ട , ഒരു ഫ്രണ്ടായി കണ്ടു പറഞ്ഞാൽ മതി , ഞാൻ അവളോട് ചേർന്ന് കിടന്നു അവളുടെ കവിളുപൊക്കി ചോദിച്ചു പറ മോളെ
അവസാനം ഞാൻ തന്നെ എനിക്ക് തോന്നിയ കാര്യം ചോദിച്ചു , ഏതെങ്കിലും പ്രണയമാണോ
അല്ല
പിന്നെ ആരെങ്കിലും മോളെ ശാരീരികമായി പീഡിപ്പിച്ചോ ,
ഇല്ല മിസ്സ് ,ഞാൻ പറയാം മിസ്സ് എന്ന് പറഞ്ഞു അവൾ പറഞ്ഞു