ഞാൻ സ്റ്റാഫ് റൂമിലെത്തിയപ്പോൾ ഒന്ന് രണ്ടുപേരുണ്ട് പഴയതു .ബാക്കി എല്ലാവരും പുതിയ മുഖങ്ങളാണ് , ഞാൻ പഠിപ്പിക്കുന്ന സമയത്തു എന്നോടൊപ്പം പഠിപ്പിച്ചിരുന്ന നിമ്മിയാണ് ഇന്ന് കോമേഴ്‌സ് HOD .
പിന്നെ സരിത ടീച്ചർ ഉണ്ട് പിന്നെ നേരത്തെ പറഞ്ഞ മേരി ടീച്ചറും .ഞാൻ അവരോടു മൂന്നുപേരോടും എൻ്റെ വിശേഷങ്ങൾ പങ്കുവെച്ചു
ഇനി അവിടെ രണ്ടു ടീചെര്സ് ഉണ്ട് .
ഞാൻ അവരെ പരിചയപെടാനായി അവരുടെ അടുത്തെത്തി
റസിയ
വന്നിട്ടു ഒരു ഒരു വർഷമാകുന്നേയുള്ളു . ഞാനും എൻ്റെ പേര് പറഞ്ഞു
പിന്നെ ഉള്ളത് ഡെയ്‌സി
ആദ്യത്തെ ഹവർ എനിക്കില്ല ബാക്കി നാലുപേർക്കും ഉണ്ട് , നിമ്മിക്ക് എക്സാം പേപ്പർ നോക്കാനുള്ളതിനാൽ അവളും അവിടെ ഇരുന്നു .
നിമ്മി > ദിവ്യ നീ കുറച്ചു കഷ്ടപ്പെടും പുതിയ 3rd സെമസ്റ്ററിലെ പിള്ളേരെ ഒന്ന് പഠിപ്പിക്കുന്നതിന്
ഞാൻ : അതെന്താ
നിമ്മി : നിനക്ക് പകരമെടുത്തിരുന്ന ടീച്ചറേകൊണ്ട് അവർ ക്ലാസും എടുപ്പിച്ചിരുന്നില്ല ഒപ്പം അവരുടെ ക്ലാസ്സിനെ അവർ ശ്രദ്ധിക്കില്ല . കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല അവരുടെ രീതിയും അങ്ങിനെ തന്നെ
ഞാൻ എല്ലാത്തിനും മൂളികേട്ടതേയുള്ളു
അടുത്ത ഹവറിനുള്ള ബെൽ റിങ് ആയപ്പോൾ എൻ്റെ ഹൃദയവും അതുപോലെ പിടച്ചു
നിമ്മിയുടെ അടുത്തുനിന്നും ഓൾ ഡി ബെസ്ററ് കിട്ടി ഞാൻ നന്നായി ഒന്ന് ബ്രീത് എടുത്തു മനസ്സിനെ ഒന്ന് കൂളാക്കി . മുഖത്തു ധൈര്യം വരുത്തി ഞാൻ ഇടവേളക്കു ശേഷമുള്ള എൻ്റെ ക്ലാസ്സ്മുറിയിലേക്കു നടന്നു