സെക്കൻറ് ഇയർ സ്റ്റുഡൻറ്സ് ആയതിനാൽ തന്നെ അതിൻ്റെതായ ഒരു അഹംകാരം അവരിലുണ്ട് . ഫസ്റ്റ് ഇയർ ഉണ്ടാകുന്ന പേടിയൊന്നും അവരിൽ ഉണ്ടാകില്ല അത് എല്ലാവര്ക്കും അറിയാവുന്നതല്ലേ .
ഞാൻ വന്നതിൽ ബഹുമാനംകൊണ്ടാണെന്നു കാണിക്കാൻ എല്ലാവരും ചേർന്നെന്നു എണീറ്റ് എന്നെ വിഷ് ചെയ്തു
ഞാനും തിരിച്ചു വിഷ് ചെയ്തു
ഹായ് സ്റ്റുഡന്റസ്
ഞാൻ ആദ്യം തന്നെ എന്നെ പറ്റി പറഞ്ഞു പരിചയപ്പെടാം , അത് കഴിഞ്ഞു നിങ്ങളെ പരിചയപ്പെടാം ,
ഞാൻ ദിവ്യ പ്രകാശ് . നിങ്ങൾ പഠിച്ച ഇവിടെ തന്നെ പഠിക്കുകയും അത് കഴിഞ്ഞു ഇവിടെ തന്നെ പഠിപ്പിക്കുകയും ചെയ്തിരുന്ന ഒരാൾ എന്ന നിലക്ക് , ഞാൻ നിങ്ങൾക്കു നല്ല ഒരു ടീച്ചറും പ്ലസ് ഒരു ഫ്രണ്ട് ആകാനും ശ്രമിക്കാം ….,
അത് നിങ്ങളുടെ അടുത്ത് നിന്നുള്ള പ്രതികരണം അനുസരിച്ചിരിക്കും . അപ്പോൾ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായി കാണുമെന്നു കരുതുന്നു
ഇനി നിങ്ങൾക്കു എന്താണ് എന്നെ പറ്റി അറിയേണ്ടത് എങ്കിൽ ചോദിക്കാം
കേൾക്കേണ്ട താമസം ഒരുത്തി എണീറ്റ് ചോദിച്ചു , ടീച്ചേർക്കു പഠിച്ചിരുന്ന സമയത്തു എത്ര ലവ് അഫയർ ഉണ്ടായിരുന്നു
മോൾടെ പേരെന്താ
കീർത്തി
കീർത്തി , എന്ത് തന്നെ ആയാലും മോളുടെ അത്രക്കും ഞാൻ പ്രേമിച്ചു നടന്നിട്ടില്ല ,
അത് പറയുമ്പോളും തേർഡ് ബെഞ്ചിൽ ഇരുന്നു കുറച്ചു പേർ ചിരിക്കുന്നു , ഞാൻ ചോദിച്ചു എന്താണ് ചിരിക്കുന്നത് ഞാനുംകൂടി ഒന്ന് കേൾക്കട്ടെ ചിരിക്കാൻ പറ്റുന്നതാണെങ്കിൽ ഞാനുംകൂടാം
അത് വേണ്ട ടീച്ചർ