എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Posted by

ആ സമയത്താണ് മകൾക് ഈ കാലാവസ്ഥയിലുള്ള പെട്ടന്നുള്ള ചേഞ്ച് കാരണമാണെന്ന് തോന്നുന്നു  പനി പിടിച്ചു .ഹോസ്പിറ്റലിൽ കാണിച്ചു എങ്ങിനെ പണം വരാം എന്ന് ചിന്തിക്കുന്ന നല്ല ഒരു ഹോസ്പിറ്റലിൽ ആയതുകാരണംകൊണ്ടുതന്നെ അവർ ഈ പനിയുടെ പേരും പറഞ്ഞു മോളെ രണ്ടു ദിവസം അവിടെ അഡ്മിറ്റാക്കി. ഞാൻ രണ്ടു ദിവസമായി കോളേജിലേക്ക് പോകാതെ ലീവ് എടുത്തിരിക്കുന്നു .

അതറിഞ്ഞിട്ടെന്നവണ്ണം അതാ വരുന്ന എൻ്റെ പ്രിയ കുട്ടികൾ കൂട്ടമായി .നോക്കുമ്പോൾ ഞാൻ ആദ്യമായി ചുരിദാർ ഇട്ടിരിക്കുന്നതുകണ്ടു പലരും പറഞ്ഞു ടീച്ചർക്ക് ഇതാണ് കൂടുതൽ ചേരുന്നത് എന്ന് . പക്ഷെ അതിൽ ഞാൻ തിരഞ്ഞ ഒരു മുഖമുണ്ടായിരുന്നു അത് ഷഹലയുടേതാണ് . പക്ഷെ അവളെ മാത്രം കണ്ടില്ല

ഞാൻ അവളെക്കുറിച്ചു  ചോദിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾ പറയാനുംപോയില്ല അവളായിട്ടു ചോദിക്കുകയും ചെയ്തില്ല എന്ന്

പക്ഷെ പിറ്റേ ദിവസം മോളെ ഡിസ്ചാർജ് ചെയ്യും എന്ന് പറഞ്ഞു എന്നിരുന്നാലും രണ്ടു ദിവസംകൂടി കഴിഞ്ഞേ ഞാൻ കോളേജിലേക്ക് ഉണ്ടാകു . എല്ലാവരും ഞാൻ തന്ന പോർഷൻ തിങ്കളാഴ്ചക്ക് പഠിക്കാൻ നോക്ക് പറ്റുമെങ്കിൽ ഒരു ടെസ്റ്റ് വെക്കാം

അപ്പോളേക്കും രേഷ്മയും കൂട്ടരും പറഞ്ഞു . ടീച്ചറെ കാണാൻ വന്നപ്പോൾ ഞങ്ങൾക്ക് പണി  തന്നല്ലേ

പണി  തന്നതല്ല . ഇല്ലെങ്കിൽ അതിലുള്ള ടച്ച് പോകും . രേഷ്മേ ഒരു കാര്യം പറയാനുണ്ട്

എന്താണ് മിസ്

നീ ആ ഷഹലയോടും ഈ കാര്യം ഒന്ന് പറയണം . നീയേ കുറച്ചെങ്കിലും അവളോട് സംസാരിക്കു , പറയുമല്ലോ അല്ലെ

പറയാം മിസ്

എനിക്കറിയാമായിരുന്നു രേഷ്മ അങ്ങിനെ അവളോട് പറയുകയാണെങ്കിൽ , ഞാൻ എവിടെയാണ് എന്ന് അവൾ ചോദിക്കും ഒന്നുകിൽ എന്നെ ഫോണിലെങ്കിലും അവൾ വിളിക്കുമെന്ന് എനിക്കറിയാം

Leave a Reply

Your email address will not be published. Required fields are marked *