ത്രീ റോസസ്സ് 3
Three Roses 3 bY Freddy
****** ത്രീ റോസസ് – ALL PART CLICK HERE TO READ *******
ത്രീ റോസ്സ്…. Part 3
ആയിടക്കാണ് ജാൻസിയുടെ കുടുംബത്തിൽ അവളുടെ അമ്മാവന്റെ മകന്റെ വിവാഹം ഉറപ്പിച്ചത്,
ഞങ്ങളുടെ വീട്ടിലും വന്നു അതിനുള്ള ക്ഷണം,
ജാൻസിയുമായി ഞങ്ങളുടെ കുടുംബം അത്ര കണ്ട് അടുപ്പത്തിലാണെന്ന കാഴ്ചപ്പാടാണ്,
സണ്ണിച്ചന്റെ അമ്മച്ചിയും സഹോദരിയും, സുൽത്താൻ ബത്തേരിയിൽ നിന്നും, പാലക്കാട് വരെ ഞങ്ങളെ ക്ഷണിക്കാനായിട്ട് വന്നു,
എന്ന് ഞാൻ പറയില്ല….
ഔപച്ചാരികമായി കുടുംബവീടുകളിൽ നേരിട്ട് പോയി ക്ഷണിക്കാനായി വന്നതാണ്…..
ആ കൂട്ടത്തിൽ ഞങ്ങളെയും അവർ നേരിട്ട് വന്ന് ക്ഷണിച്ചു അതിനു പുറമെ ഞങ്ങളുടെ അമ്മയുടെടുത്തു ജാൻസി വന്നു പ്രത്യേകം ക്ഷണിച്ചു…
ക്ഷണിക്കുമ്പോൾ മുന്നിൽ ഞാനും ഉണ്ടായിരുന്നത് കൊണ്ട് ഒരു സപ്പോർട് കിട്ടാനായിട്ട് എന്നോടും കൂടെയായി പറഞ്ഞു.
ഒരിടങ്കണ്ണിട്ട് നോക്കിയവൾ ചിരിച്ചു….. ഒരു അർത്ഥം വച്ചുള്ള ചിരി….
എന്നിട്ട് ഒരു ചോദ്യവും “കല്ല്യാണതലേന്ന് തന്നെ വരില്ലേ ? ” എന്ന്….
ഞാനും ഒന്ന് മൂളി…. “നോക്കാം പറ്റിയാ വരാൻ നോക്കാം.”
“ഞാൻ സണ്ണിഛനോട് പറഞ്ഞിട്ടുണ്ട് ശരത്തേട്ടനും ചേച്ചിയും കൂടി, തലേന്ന് തന്നെ വരുമെന്ന് “….
“അതിന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലലോ, ഞങ്ങൾ കല്യാണതലേദിവസം തന്നെ വരുമെന്ന് “…. !
“അതെന്താ ശരത്ചേട്ടാ, ഞങ്ങള് പാവങ്ങളായത് കൊണ്ടാണോ”,…??
“പരിമിതമായ സൗകര്യങ്ങളെ ഉള്ളെങ്കിലും ഞങ്ങളുടെ പോലത്തെ ചെറിയ വീടൊന്നുമല്ല”…..
“നിങ്ങൾക്ക് താമസിക്കാൻ അസൗകര്യങ്ങൾ ഒന്നും ഉണ്ടാവില്ല”…..
“ബുദ്ധിമുട്ടൊന്നുമില്ലങ്കിൽ പോര്…..
ഒരു രാത്രീടെ കാര്യല്ലേയുള്ളൂ”….
“ഒത്തിരി ആളുകളൊന്നുമില്ല ബന്ധുക്കളൊക്കെ കല്യാണദിവസം കാലത്തേ വരൂ”…..
“അസൗകര്യങ്ങൾ ഓർത്ത് ടെൻഷനാവണ്ട, അക്കാര്യം എനിക്ക് വിട്ടുതാ”…..
“വരുമെന്ന്, തീർച്ചയെങ്കിൽ നിങ്ങൾ രണ്ടു പേർക്കു, ഒരു രാത്രി തങ്ങാനുള്ള സൗകര്യമൊക്കെ ഞങ്ങൾ അവിടെ ഒരുക്കാം,”