“എന്താ മോളെ…? ഉറങ്ങാറായില്ലേ”…?
“ഞാനിന്ന് ഉറങ്ങുന്നില്ല”…. !
“അതെന്താ കുട്ടാ, നൈറ്റ് ഡ്യൂട്ടി ആണോ”….??
“ആ ജാൻസി ചേച്ചി വന്നില്ല ഏട്ടാ..! വഞ്ചകി”…!!
“ഓ.. അതാണോ ഇത്രവലിയ കാര്യം”…??
“അതിനു അവള് അവളുടെ ചേട്ടന്റെ കല്യാണം കൂടാൻ പോയതല്ലേ”…?
“നീ അമ്മേടെ മുറിയിൽ കിടന്നോ”..!!
“ഇല്ല… ഞാൻ അവിടെ കിടക്കത്തില്ല”.,..!
“എടീ… പെണ്ണെ നീ കല്യാണം കഴിച്ചാൽ ജാൻസിയെയും കൂട്ട് വിളിക്കേണ്ടിവരുമല്ലോ… ഉറങ്ങാൻ”..?
“പ്പോ… അവിടുന്നു…!!”
“പോടാ… അത് നിന്റെ മറ്റവളോട് പോയി”…….@!##*?!
ഇടക്ക് അത്യധികം കോപം വരുമ്പം എന്നെ ഇട്ട് അവൾ അസഭ്യമല്ലാത്ത തെറിപറയും…
“ഹ ഹ ഹ…….പോയി കിടക്കാൻ നോക്ക് ടീ പെണ്ണെ”… !! ”
ഞാൻ സ്റ്റെയർ കേസ് കയറി മുകളിലോട്ടു പോകുന്ന വഴിക്ക് പറഞ്ഞു.
അവൾ വീണ്ടും മുഖം വീർപ്പിച്ച് അവിടെ തന്നെ ഇരുന്നു എന്നെ രൂക്ഷമായി നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
“പോയി കിടന്നൊറങ്ങാൻ നോക്കെടീ, അധികം പായ്യാരം കളിക്കാതെ..”.
ഞാൻ ഇത്തിരി സ്വരമുയർത്തി ഗൗരവം ഭാവിച്ചു കൊണ്ട് പറഞ്ഞു.
“പോടാ… കൊരങ്ങാ…!!!”
എന്നെ കോപത്തോടെ തുറിച്ചു നോക്കികൊണ്ടവൾ പറഞ്ഞു.
“പോയി കിടന്നൊറങ്ങടീ… റസ്റ്റ് എടുത്തില്ലെങ്കിൽ നിന്റെ അസുഖവും മാറില്ല… നോക്കിക്കോ..!!. ”
“ഓ… ഇതാര്…?? വലിയ ഡോക്ടറു വന്നേക്കണ്….!! ”
പിന്നയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് , അവൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും എഴുന്നേറ്റു…
അൽപ്പം മദ്യപിച്ചത് കൊണ്ട് കിടന്ന ഉടനെ ഞാൻ ഉറക്കിലേക്ക് വഴുതി…
എന്നാൽ ഗാഢ നിദ്രയിൽ എന്ന് പറയാൻ വയ്യ താനും, ആ ഉറക്കത്തിൽ ഞാൻ ഒരു പതിഞ്ഞ സ്വരം കേട്ടു.
എന്നെ ആരെങ്കിലും വിളിച്ചോ….
അതോ എനിക്ക് തോന്നിയതാണോ പെട്ടെന്ന് തന്നെ ഞാൻ ഉണർന്നുവെങ്കിലും, ആ വിളി വീണ്ടും കേട്ടു…..