അൻഷിദ [ നസീമ ]
ANSHIDA BY NASEEMA
പാലും എടുത്ത് പോകുന്ന അൻഷിദയോട്, റസിയ പതിയെ ചോദിച്ചു ,’അല്ലെടീ ഞാൻ പറഞ്ഞ കാര്യം ചെയ്തതിനോ?’
‘ഒന്ന് പോ അമ്മായീ’ അവൾ നാണത്തോടെ ഒന്നു ചിരിച്ചു മുഖം കോട്ടി.
എന്താടി കാര്യം? ഉമ്മ ചോദിച്ചു .
‘ ദാമ്പത്യ വിജയത്തിനായി ഞാൻ നിന്റെ മോൾക്ക് കുറച്ച സീക്രെട് പറഞ്ഞു കൊടുത്തിട്ടുണ്ട് അതാ ,വേണേൽ അവളോട് തന്നെ ചോദിച്ചോ’.
ഇതും പറഞ്ഞു കണ്ണിറുക്കി ഒരു ആക്കിയ ചിരി . ഉമ്മയും ചിരിച്ചു, കാര്യം മനസ്സിലായില്ലെങ്കിലും പറഞ്ഞത് റസിയ ആയത് കൊണ്ട് എന്തേലും വികടത്തം ആണെന്ന് ഉമ്മാക്ക് ഉറപ്പ് ആണ് .
‘ഓൾടെ നൊസ്സും കേട്ട് നിൽക്കാണ്ട് നീ പോകാൻ നോക്ക് അൻഷി, പുയ്യാപ്ല കുറെ നേരായി ആടെ ഒറ്റക്ക് നിക്കുന്നു.’
വാതിൽ ഒന്ന് തട്ടി റൂമിലേക്ക് കയറുമ്പോൾ അൻഷിദയുടെ മനസ്സ് പിടയ്കുക ആയിരുന്നു. പെൺ കാണാൻ വന്ന ദിവസം ആണ് പുള്ളിയെ കണ്ടിട്ടുള്ളു .പിന്നെ എല്ലാം തിരക്കിട്ടു ആയിരുന്നു പെണ്ണ് കണ്ടു ഏഴാം ദിവസം കല്യാണവും ആയി. സത്യത്തിൽ അവൾക്ക് ഈ കല്യാണം ഇഷ്ടം അല്ലായിരുന്നു.ഇത്രയും ദിവസം അവൾക്ക് ഇഷ്ടം ഇല്ലാത്ത ഒരു കല്യാണത്തിന് ഒരുങ്ങുന്ന വിഷമം ആയിരുന്നു. പക്ഷെ ഇപ്പോൾ ആ സങ്കടം അല്ല , ആദ്യം ആയി ഒരു ആണിന്റെ കൂടെ തനിച്ചു ആകുന്നതിന്റെ അങ്കലാപ്പ്, ഇനി അങ്ങോട്ട് തന്റെ ജീവിതത്തില് എല്ലാമെല്ലാമായ ഒരാളോട് കൂടിയുള്ള ആദ്യ രാത്രിയെ കുറിച്ചുള്ള ടെൻഷൻ ഒക്കെ ആണ്. പെട്ടെന്ന് നടന്ന കല്യാണം ആയത് കൊണ്ട് ആളുടെ സ്വഭാവത്തെ കുറിച്ചൊന്നും ഒരു പിടിയില്ല. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കയ്യിലിരുന്ന ഫോൺ മാറ്റി വെച്ചു നൗഫൽ നോക്കി. കയ്യിലിരുന്ന പാൽ ടീ പോയിൽ വെച്ച് ഇനി എന്ത് ചെയ്യണം എന്ന മട്ടിൽ നിൽക്കുക ആണ് അൻഷിദ .അവനു ചിരി വന്നു .ആകെ ഒരു അങ്കലാപ്പ് ഉണ്ട് പെണ്ണിന്.
‘ഇവിടെ വന്നു ഇരിക്കേടോ..’
കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു അവൾ .
‘make up ഒക്കെ കഴുകി കളഞ്ഞല്ലേ ,നന്നായി സത്യം പറഞ്ഞാൽ നേരത്തെ നിന്നെ കണ്ടു ഞാൻ പേടിച്ചു പോയി ,പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ കണ്ട പെണ്ണ് തന്നെ അല്ലേയെന്ന് സംശയിച്ചു പോയി.മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെയാട്ടോ എന്റെ മൊഞ്ചത്തിക്ക് കൂടുതൽ മൊഞ്ചു’ .
അവൾ മുഖം ഉയർത്താതെ ചിരിച്ചു .