‘സത്യം പറഞ്ഞാൽ നിന്നെ കെട്ടുമെന്ന് വിചാരിച്ചല്ല കാണാൻ വന്നത്.ഉമ്മാന്റെ ഒറ്റ നിർബന്ധത്തിൽ വന്നതാ. +2 കാരി പെണ്ണിനെ ഒന്നും ഞാൻ കേട്ടൂല എന്നുറപ്പിച്ചു പറഞ്ഞിട്ടാ കാണാൻ വന്നേ ,പക്ഷെ ഈ ഹൂറിയുടെ മൊഞ്ചു കണ്ടപ്പോൾ വിട്ട് കളയാൻ തോന്നിയില്ല.’
കണ്ണീരൊലിച് കൊണ്ടിരുന്ന ആ കവിളിൽ നാണത്താൽ നുണക്കുഴി വിടർന്നു അവന്റെ സംസാരം കേട്ട് .കൃത്രിമമായ ഒരു പുച്ഛം അഭിനയിച്ചു അവൾ ഒന്ന് മുഖം കോട്ടി
‘ ഓഹ് പിന്നേ’
‘സത്യമെടി, നിന്നെ കണ്ടപ്പോൾ ഞാനാദ്യം കരുതിയത് സിനിമ നടി മാളവിക മേനോൻ തട്ടം ഇട്ട് നിക്കുക ആണെന്നാ ‘
‘എന്റല്ലാഹ്. ഇതെന്തൊരു സോപ്പാപ്പാ’ ചിരി അടക്കാൻ അവൾക്കായില്ല.
‘ഹഹ, ഇങ്ങനെ ചിരിക്കുമെങ്കിൽ ഇനിയും സോപ്പിടാം കേട്ടോ . പോയി മുഖം ഒന്ന് കഴുകി വാ കണ്ണീരായി ബാക്കി ഉള്ള കണ്മഷിയും ഇങ്ങു പോന്നു’
മുഖം കഴുകി തുടച്ചു വരുമ്പോൾ അവന്റെ കമന്റ് : ‘എന്നാലും ഈ സുന്ദരി പെണ്ണിനെ മേക്കപ് ചെയ്തതു കുളമാക്കിയ ആള്ക്കാരെ ഒന്ന് കാണണമല്ലോ’
‘അത് ഇക്കാടെ അനിയത്തി ഷാഹിന തന്നെയാ,നാളെ പോയി ശരിക്കും കണ്ടോ ‘ അവൾ ചിരിച്ചു.
‘ഹഹ, എന്നാൽ പോട്ടെ. നാത്തൂന്മാരെ മേക്കപ്പിട്ട് കുളമാക്കാൻ ഉള്ള അവകാശം നമ്മുടെ കണ്ണൂരിലെ എല്ലാ പെങ്ങന്മാർക്കും ഉണ്ട് ‘
‘അവളുടെ കല്യാണം ആകട്ടെ..ഞാൻ കാണിച്ചു കൊടുക്കാം..’
ഹ ഹ അത് അപ്പോളല്ലേ ഇപ്പോൾ നമുക്കുറങ്ങിയാലോ .നല്ല ക്ഷീണമുണ്ട് മോളു ..
‘ഉം ഉം’ സത്യം പറഞ്ഞാൽ പെട്ടെന്ന് ഒന്ന് തല ചായക്കണം എന്നായിരുന്നു അവൾക്കും.2 ദിവസം ആയി ആൾക്കാരുടെ തിരക്കും ഒരു പ്രദർശന വസ്തു പോലെ ഒരുങ്ങി കെട്ടി നിക്കലും ഒക്കെ ആയി വല്ലാത്ത ക്ഷീണം.