നേരം പുലര്‍ന്നു പെണ്ണുകാണല്‍ ചടങ്ങിനു ഡേറ്റ് തീരുമാനിക്കാന്‍ ബ്രോക്കെര്‍ വസന്തന്‍ ദൂതുമായി രാവിലെ 9 മണിക്കേ വന്നു ….
തലേന്നത്തെ കലിപ്പന്‍ കളിയുടെ ക്ഷീണം ഉണ്ടങ്കിലും ഹാജിക്ക കൃത്യസമയത്ത് തന്നെ ഉണരുന്ന ആളാണ് ….പത്രം വായിച്ചിരുന്ന അയാള്‍ വസന്തനെ കണ്ടതും അകത്തേക്ക് ആനയിച്ചു ….
“വസന്താ എന്തായി കാര്യങ്ങള്‍ …?” ചെറു പുഞ്ചിരിയോടെ വസന്തനോട് തിരക്കി
“ഇക്ക അത് പറയാനല്ലേ വന്നത് ഞാന്‍ ….അവര്‍ക്ക് വിദേശത്തൊക്കെ സ്വന്തക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് വലിയ ആര്‍ഭാടം ഇല്ലാതെ നടത്തിയാല്‍ മതിയെന്ന പറഞ്ഞത് ….”
“അതിനെന്താ വസന്ത അങ്ങനെ ആയിക്കോട്ടെ ജസ്റ്റ് ഒരു ചെറിയ വളയിടല്‍ അല്ലെ അതിനു ആര്‍ഭാടം എന്തിനാ കല്യാണം നമ്മള്‍ക്ക് ഗംഭീരം ആക്കണം “
അത് കേട്ട വസന്തന്‍ സമ്മതഭാവത്തില്‍ തലകുലുക്കി ….
“ഡാ വസന്താ എന്നാ അവര്‍ക്ക് സൗകര്യം ?….”
“അത് ഹാജിക്ക ഈ വരുന്ന പതിനെട്ടാം തീയതി ഞായര്‍ അല്ലെ അന്ന് നടത്തം എന്നാ അവര്‍ പറയുന്നേ പിന്നെ ഹജിക്കക്ക് സൗകര്യം ഇല്ല എങ്കില്‍ അതിനടുത്ത ഞായര്‍ നടത്തം എന്നും പറഞ്ഞു “
“ഹ ഹ ഹ എനിക്കെന്ത് സൌകര്യക്കേട് വസന്ത എന്റെ കൊച്ചിന്റെ കാര്യം എത്രയും പെട്ടന്ന് നടത്താന്‍ അല്ലെ ഞാന്‍ ജീവിക്കുന്നത് തന്നെ “
അത് പറഞ്ഞതും അകത്തെ വാതിലിനു മറവില്‍ പഴയ പോലെ റുഖി രണ്ടു കപ്പ് ചായയും ആയി വന്നു നില്‍ക്കുന കിലുക്കം ഹാജിക്ക കേട്ടു വസന്താനോടായി
“ഒരു മിനിറ്റേ വസന്താ ….”
എന്ന് പറഞ്ഞു അകത്തു നിന്ന് രുഖിയുടെ കയ്യില്‍ നിന്ന് ചായ വാങ്ങി ഒന്ന് വസന്തന് കുടിക്കാന്‍ കൊടുത്തു …!
നല്ല ചൂട് ചായ മൊത്തി കുടിക്കുന്നതിനിടയില്‍ വസന്തന്‍ തല ഉയര്‍ത്തി ഹജിക്കയെ നോക്കി പറഞ്ഞു നല്ല ചായ …
” ഹ ഹ ഹ ….ഓള് നല്ല കൈപുണ്യം ആണ് വസന്താ …കൈപുണ്യം അല്ല എന്റെ പുണ്യം ….” എന്ന് പറഞ്ഞു ഹാജിക്ക അഭിമാനത്തോടെ ചായ കുടിച്ചു …