വസന്തന് ചായയും കുടിച്ചു അവിടെന്നു കയ്യില്‍ ഇരുന്ന കുട നിവര്‍ത്തി ഇറങ്ങുമ്പോള്‍ ഹാജിക്ക വസന്തനോട് പറഞ്ഞു
“ഈ വരുന്ന ഞായര്‍ പറഞ്ഞപോലെ ….”
“ഒഹ്ഹ ….” വസന്തന്‍ മുറ്റം എത്തിയതും …ഹാജിക്ക പിറകില്‍നിന്നു …
“വസന്താ ….ഒന്ന് നിന്നെ …ഞാന്‍ ഒരു കാര്യം ചോദിയ്ക്കാന്‍ വിട്ടുപോയി ….”
വസന്തന്‍ കുട മടക്കി കോളറില്‍ തൂക്കി ഹജിക്കയുടെ അടുത്തേക് വന്നു ….
” വസന്താ ….അവര്‍ എത്ര പേര്‍ കാണും ?……….”
“ഹാജിക്ക ഒരു രണ്ടു കാറില്‍ കൊള്ളുന്നവര്‍ കാണും …..പെണ്ണുകാണല്‍ ചടങ്ങിനു നാട്ടില്‍ ഉള്ള അവന്റെ കാരണവരിന്റെ ഭാര്യയും മക്കളും പിന്നെ ഒരു കല്യാണം കഴിക്കാത്ത അവന്റെ ഇളയ ഒരു കാരണവരുമേ കാണൂ ….”
“അപ്പൊ അവന്റെ ബാപ്പാ വീട്ടിന്നു ആരും വരില്ലേ ? അതായതു വസന്ത എന്റെ ഷുക്കൂറിന്റെ ബന്ധുക്കാര്‍ ….”
“അവരൊക്കെ കല്യാണത്തിന് കാണുമായിരിക്കും …എല്ലാം തേങ്ങപട്ടണം പിന്നെ മദ്രാസ് ഒക്കെ settled അല്ലെ അതുകൊണ്ടാ അല്ലേല്‍ നിശ്ചയം നടക്കുന്നതിന്റെ അന്ന് കാണുമായിരിക്കും ഇത് ചെറിയ ചടങ്ങ് ആയതു കൊണ്ടാ ഹാജിക്ക അവര്‍ വരാത്തത് ….”
“എന്തോ …. എന്നാലും ….വസന്താ …..”
“ഹാജിക്ക ബേജാര്‍ ആകാതെ ഇരിക്ക് …..എല്ലാം ശരിയാകും ഞാന്‍ അല്ലേ പറയുന്നത് …..”
“മ്മ്മ്മം ഹാജിക്ക അര്‍ത്ഥ ഗംഭീരമായി മൂളി ….”
“എന്നാല്‍ ഞാന്‍ അങ്ങോട്ട് ….” വസന്തന്‍ അത് പറഞ്ഞു കുട എടുക്കാന്‍ എന്ന വ്യാജേന പിറകില്‍ കയ്യിട്ടു തല ചൊറിഞ്ഞു
ബ്രോക്കാറമ്മാരുടെ തലചൊറി കണ്ടു ശീലിച്ച ഹാജിക്ക പോക്കറ്റില്‍ കയ്യിട്ടു കുറച്ചു നോട്ടെടുത്ത് വസന്തന് നേരെ നീട്ടി !!!