അവളുടെ തുടയഴകും , കാല്‍ പാദ ഭംഗിയും ശ്യാം ശരിക്കും ആസ്വദിച്ചു……
അല്‍പ്പ സമയത്തിനു ശേഷം ആ രൂപം അവിടെ നിന്നു മാഞ്ഞപ്പോള്‍ ശ്യാമിന് എന്തെന്നില്ലാത്ത സങ്കടം മനസില്‍ തികട്ടി വന്നു…..
മോഹിച്ചത് കിട്ടാതെ പോയ കൊച്ചു കുഞ്ഞിന്റെ മുഖം അവനില്‍ പ്രതിഫലിച്ചു…..
“ഇനി എടുത്ത ഫോട്ടോകള്‍ ഒക്കെ ഒന്ന് കാണിച്ചേ “
രമ്യയുടെ ആ ചോദ്യം ശ്യാമില്‍ ഒരു ഞെട്ടലുണ്ടാക്കി….
എവിടുന്നു എടുത്തു വച്ച് കാണിക്കാനാ….. ആ വശ്യ സൗന്ദര്യം ആസ്വധിക്കുന്ന ശ്യാം രമ്യയുടെ ഒരു ഫോട്ടോ പോലും എടുത്തില്ല….
ശ്യാമിന് എന്തെങ്കിലും പറയാന്‍ അവസരം ഒരുങ്ങുനതിനു മുന്നേ രമ്യ ക്യാമറ അവന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി….
ശേഷം അവള്‍ അതിന്റെ സ്ക്രീനിലേക്ക് കണ്ണോടിച്ചു…..
ശ്യാമിന് വല്ലാത്തൊരു നാണക്കേട് മനസില്‍ നിറഞ്ഞു…. തന്‍ ഇതുവരെ ഒന്ന് പോലും എടുത്തില്ലെനു രമ്യ അറിഞ്ഞാല്‍ ഉള്ള നാണക്കേട് ശ്യാമിനെ തളര്‍ത്തി…..
അല്‍പ്പ നേരം ക്യാമറ സ്ക്രീനിലേക്ക് നോക്കിയാ രമ്യ ശ്യാമിനെ നേരെ വല്ലാത്തൊരു നോട്ടം കൂടി ആയപ്പോള്‍ ശ്യാമിന് ആത്മാഭിമാനത്തിന് ഏറ്റ അടിപോലെ തോന്നി അത്…..
“നീ ആള് കൊള്ളാലോ…. ഇത്രേ സ്കില്‍ ഫോട്ടോ ഗ്രാഫിയില്‍ ഉണ്ടെന്നു എനിക്ക് ഇപ്പഴാണ് മനസിലായത്….. നിന്നെ ഞാന്‍ നമിച്ചു മകനെ.”
ചരിച്ചു കൊണ്ടുള്ള രമ്യയുടെ മറുപടി ശ്യാമിന് മനസിലാക്കാന്‍ കഴിയാത്ത ഒന്നായിരുന്നു……
അവന്‍ അവളുടെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി സ്ക്രീനില്‍ നോക്കി…..
ഞെട്ടി വിറച്ചു കൊണ്ട് ശ്യാമിന്റെ മനസില്‍ എന്തെനില്ലാത്ത വിധം ഒരു അനുഭൂതി ഉണ്ടായി…..
താന്‍ ഒരു ക്ലിക്ക് പോലും ചെയ്യാത്ത ക്യാമറയില്‍ രമ്യയുടെ അതി മനോഹരമായ ചിത്രങ്ങള്‍……
ഇതെങ്ങനെ സംഭവിച്ചു…. ശ്യാമിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല…..
അവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു തുടര്‍ന്ന് നോക്കി…. ശരിയാണ് അവളുടെ മനോഹരമായ ഫോട്ടോസ്…… താന്‍ എത്രയോ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി പക്ഷെ അതിനൊന്നും ഇല്ലാത്ത ഒരു ഭംഗി രമ്യയുടെ ആ ചിത്രങ്ങള്‍ക്ക്ണ്ടായിരുന്നു……
“അതെ വാ പോകാം … ഇനിയും വൈകിയാല്‍ കാട് കയറി തിരിച്ചിറങ്ങാന്‍ പാടാ”
അത് പറഞ്ഞു കൊണ്ട് രമ്യ മുന്നില്‍ നടന്നപ്പോള്‍ പുഴയുടെ മറുവശത്തേക്ക് നോക്കിയാ ശ്യാം ഒന്നും മന്സിലാകാത്തവനെ പോലെ ര്മ്യക്കൊപ്പം ചുവടു വച്ചു…..
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം അവര്‍ ആ നാടിന്റെ പരധേവതക്കു മുന്നിലെത്തി….. കാടിന്റെ നടുക്കയുള്ള ആ ചെറിയ അമ്പലം ……… ചുറ്റും ഗോര വനം…… എങ്ങും ചന്ദനത്തിന്റെ അതിമനോഹരമായ ഗന്ധം………