ആ ചെറിയ അമ്പലത്തിനു മുന്നിലായി ധാരാളം വലിയ മരത്തിന്‍റെ വള്ളികള്‍ ഒരു നാഗത്തിനെ പോലെ ചുറ്റികിടന്നു,,,,,,,
എങ്ങും ചീവീടുകളുടെ ശഭ്ധം…… ശ്രീകോവിലിനു മുന്നിലായി ഒരു ചെറിയ കല്പടവ്…… അതിന്റെ നടുക്കായി ചെറിയൊരു ദീപ സ്തഭം….. അതില്‍ അപ്പോളും കാറ്റില്‍ അണയാതെ ഒരു ചെറു തിരി എരിഞ്ഞു കൊണ്ടിരുന്നു…..
“ ഈ നാടിന്‍റെ ഐശ്വര്യവും കാവലും എല്ലാം ഇവിടാണ്……. മനസുരുകി പ്രാര്‍ഥിച്ചു ഒരു പ്രാര്‍ഥനയും ദേവി കേള്‍ക്കതിരുനിട്ടില്ല……. നല്ലപോലെ കളങ്ക ഇല്ലാത്ത മനസുമായി പ്രാര്തിച്ചോ…. കാട് കയറാന്‍ പോക നമ്മള്‍….”
അത് പറഞ്ഞു കൊണ്ട് തന്‍റെ ചെരിപ്പഴിച്ചു വച്ചുകൊണ്ട് രമ്യ ആ കലപ്പടവുകളില്‍ കയറി നിന്നു….
തന്നെ നോക്കി നില്‍ക്കുന്ന ശ്യാമിനോട് തലകൊണ്ട് അങ്ങോട്ട് കയറി വരാന്‍ രമ്യ നിര്‍ദേശിച്ചു…… ശ്യാമും ആ കലപ്പടവില്‍ കയറി….. ഇരുവരും കണ്ണുകള്‍ അടച്ചു പ്രാര്‍ഥിച്ചു…….
അല്‍പ്പ സമയത്തിന് ശേഷം തന്‍റെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന രമ്യയുടെ കൈകളുടെ തണുപ്പ് അറിഞ്ഞാണ് ശ്യാം കണ്ണു തുറന്നത്…..
ഉത്തമയായ ഭാര്യ് തന്‍റെ ഭര്‍ത്താവിനെ കുളി കഴിഞ്ഞു കുറി അണിയിക്കുനത് പോലെയാണ് രമ്യയെ കണ്ടപ്പോള്‍ ശ്യാമിന് തോനിയത്……
അവര്‍ കലപ്പടവുകളില്‍ നിന്നറങ്ങി….. അല്‍പ്പം പിന്നിലോട്ടു മാറി നിന്നു….
“ആ ചോങ്കനെ ഇവിടെങ്ങും കാണാനില്ലാലോ” രമ്യ പിറ് പിറുത്തു….
“ആരാ ഈ ചൊങ്കന്‍”… ശ്യാമിന്റെ സംശയത്തോടെ ഉള്ള ചോദ്യം
“ഇവിടുത്തെ ആദിവാസ കൂട്ടങ്ങളില്‍ ഒരാളാ….. നമുക്ക് കാട് കയറാന്‍ കൂട്ടിനു അവനാ വരുന്നേ….. അവര്‍ക്ക് കാട്ടിലെ വഴി എല്ലാം മനപ്പടമാ.”
രമ്യ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു….
“തനിക്കറിയില്ലേ അപ്പോള്‍ വഴി”
ശ്യാമിന്റെ ചോദ്യം വീണ്ടും വന്നു….
“മോനെ അങ്ങനെ ചുമ്മാ കയറാനൊന്നും നമുക്ക് കഴിയില്ല….. ഇവിടുത്തെ വിശ്വാസ പ്രകാരം അവരാണ് കാടിന്‍റെ അവകാശികള്‍……. എപ്പോ കാടുകയറിയാലും അവരില്‍ ഒരാളെ ഒപ്പം കൂട്ടണം……. ഇല്ലെങ്കില്‍ വഴി തെറ്റും എന്നാ കാര്യത്തിനു സംശയമില്ല”
രമ്യ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു……
എന്തെല്ലാം വിശ്വാസങ്ങള്‍ ആണിവിടം….. ശരിക്കും ഒരു അത്ഭ്ത ലോകത്ത് വന്നപ്പോലെ തോന്നി ശ്യാമിന്……
“ഹ എവിടാരുന്നു ചോങ്ക ഞങ്ങള്‍ വന്നിട്ട് എത്ര സമയമായി”
രമ്യയുടെ തെല്ലു ദേഷ്യത്തോടെ ഉള്ള ചോദ്യം ശ്യാമിനെ ചിന്തകളില്‍ നിന്നുണര്‍ത്തി…..ശ്യാം തിരഞ്ഞു നോക്കി….
കഷ്ട്ടിച്ചു 20 വയസു പ്രായം തോനിക്കുന്ന ഒരു ചെക്കന്‍….. ഒരു മുണ്ട് മാത്രമാണ് വേഷം…. അത് താറുപോലെ ഉടുത്തിരിക്കുന്നു…. കയ്യില്‍ വലിയൊരു വടിയും …… ശ്യാമിന് ശരിക്കും ഒരു ആദിവാസിയെ കണ്ട പ്രതീതി അവനില്‍ ഉണ്ടാക്കി…..
“നാന്‍ ബീട്ടുക് പോയി ബന്തപ്പോള്‍ പറഞ്ഞിനി….. മൂപ്പന്റെ ഒപ്പന തേന്‍ കൊടുക്കാന്‍ സമയപെട്ടു”