അവന്റെ വാക്കുകളില്‍ ഒന്നും മന്സിലാകാതെ നില്‍ക്കുന ശ്യാമിനെ നോക്കി രമ്യ ചിരിച്ചു……
“അവന്‍ മൂപന്റെ കൂടെ തേന്‍ എടുക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണു അവന്‍ നമ്മുടെ കാര്യം അറിഞ്ഞത് എന്നാണ് അവന്‍ പറഞ്ഞത് “
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍…… ശ്യാം
“എന്ത് ഭാഷയാടി ഇത്”
“ഹ ഇതാണ് ഇവരുടെ ഭാഷ”
ഇരുവരും ചിരിക്കുനത് ഒന്നും മന്സില്കാതെ നില്‍ക്കുന്ന ചോങ്കനും…….
“വെക്കം പോക കാട്ടുചോല തെളിഞ്ഞിക്കിനു” ….
അതും പറഞ്ഞു കൊണ്ട് ചൊങ്കന്‍ ആ അമ്പലത്തിന്റെ കല്പടവിലേക്ക് കയറി…..
ശ്യാം തന്‍റെ ക്യാമറയില്‍ അത് പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ രമ്യ തടഞ്ഞുകൊണ്ട് അരുതെന്ന് ശ്യാമിനോട് പറഞ്ഞു……
“കാടു കയറും ചോങ്കനെ മക്കളെ കാക്കണേ…. കുരുതി മല വാഴും പരദേവതയെ….. കാട്ടുചൊല പൈങ്കിളി പൂക്കളെ തൊട്ടു തീണ്ടില്‍ പൊന്നെ….”
അത്രയും ഒരു പ്രത്യക താള രീതിയില്‍ പറഞ്ഞ ചൊങ്കന്‍ തന്‍റെ കയ്യിലുണ്ടായിരുന്നു ഒരു ചെറു കത്തി കൊണ്ട് അവന്റെ തള്ള വിരലില്‍ ഒരു വര വരച്ചു…..
അത് കണ്ട ശ്യാം ഒന്ന് വിറച്ചുകൊണ്ട് തന്റെ കൈകള്‍ പിന്നിലേക്ക് മാറ്റിയപ്പോള്‍ രമ്യ ചിരിച്ചു…….
ചൊങ്കന്‍ തന്‍റെ രക്ത തുള്ളികള്‍ ആ ദീപ സ്തംഭത്തിന് ചുവട്ടില്ലായി ഉറ്റിച്ചു…..
ശേഷം വേഗത്തില്‍ അവിടെ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി……. ഒന്ന് മന്സില്കാത്ത ഭാവത്തില്‍ ശ്യാമും രമ്യയെ അനുഗമിച്ചു……
രമ്യയുടെ മുഖം ഇപ്പോളും ചിരി പൊട്ടി നില്‍ക്കുകയാണ് ശ്യാമിന്റെ അവസ്ഥ കണ്ടു……
അല്‍പ്പ ദൂരം മുന്നോട്ടു നടന്നു……
ശ്യാം രമ്യയുടെ അനുവാദതാല്‍ രണ്ടു മൂന്ന് ഫോട്ടോകള്‍ എടുത്തു കൂട്ടത്തില്‍ ചോങ്കന്റെയും ഫോട്ടോ എടുക്കാന്‍ ശ്യാം മറനില്ല…….
വലിയ രണ്ടു മരങ്ങള്‍ക്കിടയില്‍ നിന്ന ചൊങ്കന്‍ അവരെ തിരിഞ്ഞു നോക്കി….
“ശ്യാം ഇതാണ് കാട് തുടങ്ങുന്ന അതിര്‍ത്തി.”
രമ്യ പറഞ്ഞത് കേട്ട ശ്യാം പക്ഷെ അവിടെ കണ്ട ഒരു ചിത്ര ശലഭാതിന്റ്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു……
അതിര്‍ത്തി മരങ്ങള്‍ പിന്നിട്ടുകൊണ്ട് രമ്യയും ചോങ്കനും നടന്നു….. ശ്യാം തന്റെ ക്യാമറ കഴുത്തില്‍ വച്ച് കൊണ്ട് അതിര്‍ത്തി മരങ്ങള്‍ക്കിടയില്‍ എത്തിയതു അതി ശക്തമായ കാറ്റു വീശി…..
മൂവരും ചെറുതായൊന്നു പേടിച്ചു….. പക്ഷെ അപ്പോളേക്കും അവരെ വീണ്ടും ഭയപെടുത്തികൊണ്ട് വലിയ ശബ്ധത്തിലുള്ള ഇടി മുഴങ്ങി…..
ആ വലിയ കാട്ടിലും ശക്തമായ ഇടി വാള്‍ മിന്നിമറഞ്ഞു….. കൊരിചോരിഞ്ഞു കൊണ്ട് മഴയെത്തി….
പൊടുന്നനെ വലിയ ശബ്ദത്തോടെ അവര്‍ക്ക് മൂവര്‍ക്കു മുന്നിലായി നിന്ന വലിയൊരു മരം കടപുഴകി അവരുടെ വഴി മുടക്കി……
കിളികള്‍ കല പില ശബ്ദത്തോടെ പാറിയകലുന്നു…… മൃഗങ്ങളുടെ വലിയ ശബ്ധതോടെയുള്ള കരച്ചില്‍ കാട്ടില്‍ നിന്നും അവര്‍ കേട്ടു……