“കാടു തീണ്ടിക്കിന്നു….. വഴി തടസമാണ്…… ഇന്നിനി കയറണ്ട….. കുടില്‍ പോക്കൊളിന്‍”
അത്രയും കിതച്ചു കൊണ്ട് ഭയപ്പാടല്‍ പറഞ്ഞ ചൊങ്കന്‍ ശരം വിട്ടപോലെ എങ്ങോട്ടോ ഓടി മറഞ്ഞു……
ഒന്നും മനസിലാകാതെ ശ്യാം നിന്നു….. രമ്യ അവന്റെ കൈയും പിടിച്ചു തിരിച്ചു ഓടി…… അമ്പലത്തിനു അല്‍പ്പം പിന്നിലായി അവര്‍ നിന്നു…… കോരി ചൊരിയുന്ന മഴ അവരെ നന്നേ കുളിപ്പിച്ച്….
രമ്യ വിതുമ്പി കരഞ്ഞു…. ശ്യാം അവളുടെ തോളില്‍ കൈ വച്ചു…..
“ഞാനാ…. ഞാനാ…. എല്ലാത്തിനും കാരണം… എന്റെ തെറ്റുകൊണ്ടാണ്….. ദേവി കൊപിച്ചത് …..”
രമ്യ വീണ്ടും വീണ്ടും മുഖം പൊത്തി കരഞ്ഞു….. ആ വലിയ മഴയിലും അവളുടെ കണ്ണു നീര്‍ ധാരയായി ഒഴുകുനത് ശ്യാം കണ്ടു…..
“ഹ മഴ വന്നത് എങ്ങനെ നിന്റെ തെറ്റാകും …. അത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് … രമ്യ കരയാതെ…”
ശ്യാം അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി…..
“അല്ല ശ്യാം … അല്ല… ഞാനാണ് തെറ്റുകാരി…… കാട് കയറുമ്പോള്‍ മനസു ശുദ്ധമായിരിക്കണം….. കളങ്ക ചിന്തകള്‍ ഒന്നും പാടില്ല……. പക്ഷെ ഞാന്‍…..”
രമ്യ വീണ്ടും വീണ്ടും പൊട്ടികരഞ്ഞു…… എന്ത് പറയണമെന്ന് അറിയാതെ ശ്യാം കുഴങ്ങി….
ഞാന്‍ എന്താണ് പ്രാര്തിച്ചത്… ഓര്‍മയില്ല… ശ്യാം ഒരു നിമിഷം ചിന്തിച്ചു…..
“അതിനു എന്ത് തെറ്റാണു നീ ചെയ്തത് അത് പറ”…..
ശ്യാം രമ്യയെ അവളുടെ തോളില്‍ തന്‍റെ ഇരു കൈകളാല്ലും പിടിച്ചു കുലുക്കി കൊണ്ട് വലിയ ശബ്ധത്തില്‍ ചോദിച്ചു……
രമ്യ അവനു എതിരെ നിന്നു കൊണ്ട് വിതുമ്പി…..
“പറ രമ്യ പ്ലീസ്”….. ശ്യാമിന്റെ തൊണ്ടയിടറി……….
“ശ്യാമിനെ എനിക്കൊത്തിരി ഇഷ്ട്ടവ….. കണ്ട നാള്‍ മുതല്‍ എന്‍റെ മനസില്‍ കയറി കൂട് കൂട്ടിയവനാ നീ…… അരുതാത്തതാണെന്ന് മനസു പലവട്ടം പറഞ്ഞിട്ടും ഞാന്‍ കേട്ടില്ല…….”
രമ്യ ഒന്ന് നിര്‍ത്തി… അപ്പോളേക്കും വലിയ ശഭ്ടതോടുകൂടി വീണ്ടും ഇടി മുഴങ്ങി….. രമ്യ തുടര്‍ന്ന്…..
“എന്‍റെ നാട്ടില്‍ നിന്നെ കൊണ്ട് വന്നു എന്‍റെ ഇഷ്ടം അറിയിക്കാം എന്ന് കരുതിയ ഞാന്‍….”
രമ്യയുടെ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ ഇടറി നിന്നു…..
എല്ലാം അറിയാവുന്നവനെ പോലെ ശ്യാം അവള്‍ക്കു പുറകിലായി നിന്നു….
“കാട് കയറാന്‍ നേരം ഞാന്‍ ദേവിയോട് പ്രാര്തിച്ചതും അതാണ്…. ശ്യാം എന്റേതു മാത്രമാകണേ എന്ന്….. പക്ഷെ ദേവിക്ക് പോലും അതിഷ്ടായില്ല…. അതാ ഇങ്ങനൊക്കെ….. എന്റെ ദേവി…..”
രമ്യയുടെ കരച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി…. എന്ത് ചെയ്യണമെന്നറിയാതെ ശ്യാമും…..