“എങ്ങനുണ്ട് ഞങ്ങളുടെ നാട് ഇഷ്ടമായോ…….. ഇന്നലെ ഉറക്കമൊക്കെ ശരിയായോ… ……രാവിലെ ഭക്ഷണം കഴിച്ചോ…….. ഇനിയെങ്ങോട്ട ആദ്യം പോകുനെ… ….പട്ടണത്തിലെ പോലെ ആണോ ഞങ്ങളുടെ ഗ്രാമം”
ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ ശ്യാമിന് നേരെ ഉണ്ടായി… പല ദിക്കില്‍ നിന്ന ആളുകള്‍ ശ്യാമിനെ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു…
എന്ത് പറയണം എന്നറിയാതെ ശ്യാം കുഴഞ്ഞു….. തന്‍റെ ദയനീയാവസ്ഥ അവന്‍ രമ്യയെ തന്റെ നോട്ടം കൊണ്ട് അറിയിച്ചു….
അവന്റെ നിസഹായാവസ്ഥ മനസിലാക്കിയ രമ്യ അവരോടായി പറഞ്ഞു
“നിങ്ങള്‍ എല്ലാവരും കൂടെ ഇങ്ങനെ അവനെ ആക്രമിക്കാതെ… ഓരോരുത്തരായി ചോദിക്ക്…”
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു…. അത് അവിടെ കൂടി നിന്നവര്‍ക്കെല്ലാം ചിരിക്കാനുള്ള വകയാക്കി….
“അത് ശെരി തന്നെ ആദ്യം മോനിത് കുടിക്കു… തേനില്‍ ചന്ദനം ചാലിച്ചെടുത്ത ധാഹശമനിയാണ്… കുരുതിമലക്കാരുടെ ആദിത്യ മര്യാദ ഇതില്‍ തുടങ്ങട്ടെ”
തന്റെ നേര്‍ക്ക് വലിയൊരു മുളം ക്ലാസില്‍ ഒരു പ്രത്യക മണം ഉള്ള പാനിയം നീട്ടികൊണ്ട് കടയില്‍ നിന്നിറങ്ങി വന്ന ഒരു മദ്ധ്യവയസ്കന്‍ പറഞ്ഞു….
ശ്യാം അത് സന്തോഷപൂര്‍വ്വം വാങ്ങി എനിട്ട് ഒരു നിമിഷം രമ്യയെ നോക്കി…..
കുടിച്ചോ എന്നാ ഭാവത്തില്‍ രമ്യ ചിരിച്ചുകൊണ്ട് തലയാട്ടി….
ശ്യാം അതില്‍ നിന്നും കുറച്ചു കുടിച്ചു….
അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു…. അവന്‍ എല്ലാവരെയും നോക്കി… എനിട്ട് ഒരു കവിള്‍ കൂടി കുടിച്ചു….
വീണ്ടും അത്ഭുതത്തിന്റെ ചെറു കണികകള്‍ അവന്റെ മുഖത്ത് പടര്‍ന്നു……
ഇന്ന് വരെ താന്‍ ആസ്വദിച്ച എല്ലാ രുചികളിലും നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ഇത്….
ഇത്രയും രുചിയുള്ള ഒരു പാനീയം താന്‍ ഇതുവരെ കുടിച്ചിട്ടില്ല… ആരും കുടിച്ചതായി കെട്ടി കേള്‍വിയില്ല… അതി മനോഹരം തന്നെ
“ഇഷ്ടപെട്ടോ”….. മധ്യവയസ്ക്കന്റെ ചോദ്യം
“ശരിക്കും… നല്ല രുചി… ഇതെതുകൊണ്ടാണ് ഉണ്ടാക്കിയത്…. ഇതിനു മുന്നേ ഇങ്ങനൊന്ന് ഞാന്‍ കുടിച്ചിട്ടേ ഇല്ല….”
ശ്യാം തന്റെ അത്ഭുതവും സന്തോഷവും മറച്ചു വയ്ക്കാതെ പറഞ്ഞു…..
രമ്യക്ക് അത് കേട്ട് സന്തോഷമായി….
എല്ലാവരും ചിരിച്ചു
“അതിന്റെ കൂട്ട് പറയാന്‍ ബുദ്ധിമുട്ടുണ്ട്… ക്ഷേമിക്കണം….. കുരുതിമലക്കവിന്റെ നിയമമാണത്…… തെറ്റിക്കാന്‍ എനിക്കു അനുവാദമില്ല”…..
അയാളുടെ വാക്കുകള്‍ ശ്യാമിന് ചെറിയൊരു സങ്കടം നല്‍കി…… എന്നാലും അത് തനിക്കു നല്‍കിയ അയാളെ നന്ദിയോടെ നോക്കികൊണ്ട് ശ്യാം രമ്യയെ നോക്കിയപ്പോള്‍ സാരമില്ല എന്നാ അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി പുഞ്ചിരിച്ചു……
അവളുടെ പുഞ്ചിരിയില്‍ അളവറ്റ സ്നേഹം ശ്യാം കണ്ടറിഞ്ഞു….
ആ പാനീയം മുഴുവന്‍ കുടിച്ചു കഴിഞ്ഞപ്പോളെക്കും ശരത്തിന്റെ ജീപ്പ് അവിടേക്ക് പാഞ്ഞു വന്നു…..