കുരുതിമലക്കാവ് 4 [Achu Raj]

Posted by

തങ്ങള്‍ക്കു സൈഡിലായി ജീപ്പ് ഒതുക്കിയപ്പോളെക്കും അവരുടെ അടുത്തായി കൂടി നിന്നവരെല്ലാം ധൃതി പിടിച്ചു തങ്ങളുടെ സാധനങ്ങള്‍ എല്ലാം വണ്ടിയിലെക്കായി കയറ്റി……
ശരത് അവന്റെ നേരെ നോക്കി പുഞ്ചിരിച്ചു അവനും….
“എന്താ ശരത് നിലവെള്ളം ഇഷ്ട്ടമായോ”
അവന്‍റെ ഗ്ലാസിലേക്കു നോക്കികൊണ്ട്‌ ശരത് ചോദിച്ചു…
“നിലവെള്ളം”…… ശ്യാം രമ്യയെ നോക്കികൊണ്ട്‌ ചോദിച്ചു….
“അതെ അതിന്‍റെ പേരതാണ്” രമ്യ പറഞ്ഞു…..
“ഇവിടെ എല്ലാം വ്യത്യസ്തമാണ് ശ്യാം “ ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു….
“അതെനിക്കും തോന്നി……….. ഇന്നലെ ഇവിടെ വന്നപ്പോള്‍ മുതല്‍ എനിക്കത് അനുഭവപ്പെടുനുണ്ട് ….
ശ്യാം തന്‍റെസംശയങ്ങള്‍ മറച്ചു വച്ചില്ല….
അത് മറ്റുള്ളവരില്‍ തെല്ലു ആശങ്ക പടര്‍താതിരുന്നില്ല…….
“ശ്യാം നല്ലപോലെ വായിക്കും എന്ന് രമ്യ പറഞ്ഞു………..
വൈകിട്ട് വായ ശാലയിലേക്ക് വരൂ … ഒരുപാട് പുസ്ത്കങ്ങള്‍ ഉണ്ട് അവിടെ ….. ശ്യാം വായിച്ചതാണോ എന്നറിയില്ല എന്നാലും വന്നു നോക്ക് ഒന്ന്”…
ശരത്തിന്റെ ആ വാക്കുകള്‍ വായന കൊതിയനായ ശ്യാമിന് നല്ലപോലെ ഇഷ്ട്ടമായി….
“ഓ ഞാന്‍ ഉറപ്പായും വരാം”……………. ശ്യാം സന്തോഷത്തോടെ പറഞ്ഞു…
“എന്‍റെ ശരത്തെട്ടാ നിങ്ങള്ക്ക് വേറെ ഒന്നും പറയാന്‍ കണ്ടില്ലേ… കോളേജില്‍ വച്ചുള്ള അവന്റെ വായനകൊണ്ട്‌ തന്നെ ഞാന്‍ മടുത്തിരിക്ക ………….. അവനിവിടെം ഇനി അത് തന്നെ ആകും പണി”
രമ്യ അവളുടെ പരിഭവം മറച്ചു വയ്ക്കാതെ പറഞ്ഞു…..
“വായന നല്ല ശീലമാണ് പെണ്ണെ………… അത് നിന്നെ പോലുള്ള ബുദ്ധൂസുകള്‍ക്ക് അറിയാത്തതുകൊണ്ടാണ്‌ അല്ലെ ശ്യാം”
ശരത്തിന്റെ ചോദ്യം ശ്യാമില്‍ ചിരി പടര്‍ത്തി….. രമ്യ ശരത്തിനെ നേരെ കൊഞ്ഞനം കുത്തി കാണിച്ചു…..
“ശരത്തെ എന്നാ നമുക്ക് പോകാം…..”
ജീപ്പില്‍ കയറിയ ആളുകളില്‍ ഒരാള്‍ പറഞ്ഞു,,,,, ശരത്തും മറ്റുള്ളവരും അവരെ നോക്കി…. എല്ലാവരും ജീപ്പില്‍ കയറി ഇരുപ്പാണ്…..
“ഹ പോകാം”
അവരോടു പറഞ്ഞു കൊണ്ട് ശരത്ത് മുന്നോട്ട് നടക്കവേ ശ്യാമിനോടായി പറഞ്ഞു….
“ശ്യാം വൈകിട്ട് വായനശാലയിലേക്ക് വരൂ……… അവിടെ വച്ച് ഞാന്‍ പുസ്തകങ്ങള്‍ തരാം………… ഇനി നിന്നാല്‍ ചന്തയിലെതാന്‍ വൈകും… അപ്പോള്‍ ശെരി വൈകിട്ട് കാണാം”
“ശെരി ശരത്തെട്ട ഞാന്‍ വരം”
ശ്യാം പുഞ്ചരിച്ചു കൊണ്ട് മറുപടി നല്‍കി….
ശരത്ത് ജീപ്പുമായി പാഞ്ഞു പോകുന്നത് ശ്യാമും രമ്യയും നോക്കി കണ്ടു….
“ഇന്നെങ്ങോട്ട രമ്യ മോളെ പോകുന്നെ?”…….
കൂട്ടത്തിലെ ഒരാളുടെ ചോദ്യം അവരെ ഇരുവരെയും അവരിലേക്ക്‌ ശ്രേധ തിരച്ചു….

Leave a Reply

Your email address will not be published. Required fields are marked *