“കാടുകയറണം” രമ്യ പറഞ്ഞു….
“ഹ എന്നാല്‍ വെക്കം ആയിക്കോട്ടെ,,,,,,,,,,,,, ഇപ്പോള്‍ പോയാലെ വൈകിട്ട് നേരത്തെ തിരിച്ചിറങ്ങാന്‍ പറ്റു”…….
കൂട്ടത്തില്‍ നിന്ന മറ്റൊരാള്‍ അവരോടായി പറഞ്ഞു….
ശ്യാമിന്റെ കണ്ണുകള്‍ വിടര്‍ന്നു…..
“തനിച്ചു കയറണ്ട ആ ചോങ്കനെ കൂടെ കൂട്ടിക്കോ”
ചായകടക്കാരന്റെ വക ആയിരുന്നു അത്…
“ഹ ശരി”.. രമ്യ മറുപടി നല്‍കി….
അവര്‍ മുന്നോട്ടു നടന്നു… അവര്‍ പോകുനത് മറ്റുള്ളവര്‍ നോക്കി കൊണ്ട് നിന്നു…….
“ഹോ തന്റെ നാട് ഒരു സംഭവം തന്നെ ആണുട്ട ……. ആ പാനിയം അതെനിക്ക് വളരെ ഇഷ്ട്ടമായി…. .താന്‍ ശരിക്കും ഇവിടുത്തെ ഒരു കൊച്ചു രാജകുമാരി തന്നെ ആണല്ലേ”
ശ്യാം മനോഹരമായ ഒരു ചിരി രമ്യക്ക് സമ്മാനിച്ചു കൊണ്ട് പറഞ്ഞു…..
ശ്യാമിന്റെ ആ വാക്കുകള്‍ രമ്യയുടെ മനസില്‍ ഉണ്ടാക്കിയ സന്തോഷങ്ങള്‍ അതിരില്ലത്തതായിരുന്നു….. എന്നാല്‍ അത് പുറത്ത് കാണിക്കാതെ രമ്യ പറഞ്ഞു,,,,
“കളിയാക്കാതെ മാഷേ .. നമ്മള്‍ എങ്ങനേലും ജീവിച്ചു പോകട്ടെ….
“പിന്നെ ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ നിനക്ക് ഇഷ്ടമുള്ള ഒരുപാട് ഈ നാട്ടിലുണ്ടാകുന്നു…”
രമ്യ അത് പറഞ്ഞപ്പോള്‍ ഉള്ള അവളുടെ വശ്യമായ ചിരി ശ്യാമിന് വളരെ ഇഷ്ടമായി… അവന്‍ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി….
ആ നോട്ടം രമ്യയുടെ മനസിനെയും ശരീരത്തെയും ഒരുപോലെ കീറിമുറിക്കാന്‍ തുടങ്ങിയപ്പോള്‍………, അതിനിയും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രമ്യ തന്റെ നോട്ടം അവനില്‍ നിന്നും പിന്‍വലിച്ചു കൊണ്ട് മുന്നോട്ടു നോക്കി……
“എന്താടോ ഞാന്‍ പറഞ്ഞതു ശരി അല്ലെ തന്നെ കുറിച്ച് ഈ നാട്ടിലെല്ലാവര്‍ക്കു നല്ല അഭ്പ്രായം മാത്രമല്ലേ ഉള്ളു”…
ശ്യാം അങ്ങനെ പറഞ്ഞു കൊണ്ട് രമ്യയെ കൂടുതല്‍ പറ്റി ചേര്‍ന്ന് കൊണ്ട് നടക്കാന്‍ തുടങ്ങി ……
ശ്യാം തന്‍റെ കൂടെ നടക്കുനതു അതും അവളെ പറ്റി ചേര്‍ന്ന് നടക്കുനതാണ് അവള്‍ക്കു ഏറ്റവും ഇഷ്ട്ടം ………….. പക്ഷെ അവള്‍ അവനില്‍ നിന്നും അല്‍പ്പം മാറി നടന്നപ്പോള്‍ .. തെല്ലു സങ്കടത്തോടെ ശ്യാം അവളെ നോക്കി….
“അതെ ഇത് നമ്മുടെ കോളേജോ ക്യാമ്പസോ ഒന്നുമല്ല……………. എന്റെ നാടാ ഇവിടിങ്ങനെ മുട്ടി ഉരുമി നടക്കാന്‍ ഒന്നും പാടില്ല മനസിലായോ…”
രമ്യ ശ്യാമിന്റെ സങ്കടം കണ്ടു കൊണ്ട് പറഞ്ഞു….
“അതെന്താ അങ്ങനെ മുറ്റി ഉറുമി നടന്നാല്‍ ഉടനെ നീ പ്രേസവിക്കോ ഇല്ലലോ”
ശ്യാം തന്റെ ദേഷ്യം മറച്ചു വയ്ക്കാതെ പറഞ്ഞു…. രമ്യക്ക് പക്ഷെ അത് കണ്ടു ചിരി ആണു വന്നത്….