കുരുതിമലക്കാവ് 4 [Achu Raj]

Posted by

“എടൊ മാഷേ ദേഷ്യപെടാതെ………. ഞാന്‍ പറഞ്ഞില്ലേ നാഗരീകത എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമംമാണ് ഇത് …… ഇവിടുത്തുക്കാര്‍ വളരെ യാധാസ്ഥിതികരാണു,,,,, അവര്‍ക്ക് ഇങ്ങനുള്ള കാര്യങ്ങള്‍ ഒന്നും ദഹിക്കില്ല”
അത്രേം പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ നോക്കി ചിരിച്ചു… പക്ഷെ അപ്പോളും അവന്‍റെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലന്നു അവള്‍ക്കു മനസിലായി….
“എന്‍റെ പോന്നു മോനെ നിന്നെ തട്ടിമുട്ടിം നടക്കാന്‍ ആരാട കൊതിക്കത്തെ .. ……പക്ഷെ ഞാന്‍ പറഞ്ഞിട്ടിലെ ഇവിടെ കുറെ ചിട്ടവട്ടങ്ങള്‍ ഉണ്ടെന്നു അത് നീയും അനുസരിക്കനെമെന്നു… പിന്നെത്ത ഇപ്പോള്‍ ഇങ്ങനെ….”
രമ്യ അവനെ എങ്ങനേലും കൂള്‍ ആക്കാന്‍ വേണ്ടി പറഞ്ഞു….
“ഓ ഇനി നമ്മള്‍ ആയിട്ട് നിന്റെ നാട്ടിലെ നിയമം തെട്ടിച്ചുന്നു വേണ്ടേ”
തെല്ലു പുച്ചഭാവം മുഖത്ത് വരുത്തിക്കൊണ്ട് ശ്യാം പറഞ്ഞു…. ശേഷം അവളില്‍ നിന്നും അകന്നു നടന്നു…. രമ്യ അത് കണ്ടു ചിരി അടക്കാന്‍ പാടുപെട്ടു…..
അല്‍പ്പ ദൂരം നടന്നപ്പോള്‍ അതിമനോഹരമായ പുഴയുടെ കളകള നാദം അവരെ തേടിയെത്തി…. ശ്യാമിന്റ്രെ മുഖത്തെ ദേഷ്യ ഭാവം ആകംക്ഷക്കു വഴി മാറി….
അവന്‍ രമ്യയെ നോക്കി…
അവന്റെ മുഖത്തെ സന്തോഷം വായിച്ചെടുത്ത പോലെ രെമ്യ പറഞ്ഞു
“അങ്ങോട്ട്‌ തന്നെ ആണു പോകുനത് ഒരു അഞ്ചു സ്റ്റെപ്പുകള്‍ കൂടി….
അവളുടെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു…. അവര്‍ പതിയെ മുന്നോട്ടു നടന്നു…
ശ്യാം ചുറ്റും നോക്കി എങ്ങും അതി മനോഹരമായ കാടുകള്‍…
ചെറിയ ചെറിയ കുന്നിന ചെരുവുകള്‍,…..
സൂര്യന്‍ പതിയെ തന്റെ പ്രകാശം ലോകത്തിനു നെറുകയില്‍ എത്തിക്കാന്‍ ഓടി പായുന്നു………
സൂര്യനൊപ്പം മത്സരിച്ചുകൊണ്ട് ആ വലിയ വീതിയുള്ള പുഴ കുതിച്ചോഴുകുന്നു……
പുഴ കണ്ട ശ്യാം വളരെ സന്തോഷത്തോടെ നോക്കി…..
. വളരെ മനോഹരമായ പുഴ…. സൈഡിലെ ചെറിയ ചെടികളെയും മരങ്ങളുടെ വേരുകളെയും തഴുകി കൊണ്ട് … മണല്‍ തിട്ടയെ ഇടയ്ക്കിടയ്ക്ക് തന്റെ ഓളങ്ങള്‍ കൊണ്ട് ഇക്കിളിയാക്കി അവളങ്ങനെ കുതിച്ചോഴുകുന്നു……

“വലയൂരി പാഞ്ഞു മോനജതീ…. കൂന്താലി പുഴയൊരു വംബതീ…”
ശ്യാമിന്റെ ചുണ്ടില്‍ അതിമനോഹരമായ പാട്ട് ഒഴുകിയെത്തി…. രമ്യ ഒരു നിമിഷം അത് ആസ്വദിച്ചു…. അവള്‍ പതിയെ കണ്ണുകള്‍ അടച്ചു…..
“കൂന്താലി പുഴയല്ല മോനെ കിങ്ങിണി പുഴ “….
ആ ശബ്ദം ശ്യാമിനും ര്മ്യക്കും ഒരുപോലെ പരിചിതമായിരുന്നു….
രമ്യ തന്റെ കണ്ണുകള്‍ തുറന്നപ്പോള്‍ .. തന്റെ ചുണ്ടിലെ പാട്ടുകള്‍അവസാനിപ്പിച്ചുകൊണ്ട് ശ്യാമും അവരെ നോക്കി….

രമ്യയുടെ കണ്ണില്‍ ദേഷ്യത്തിന്റെ ഭാവം നിറഞ്ഞപ്പോള്‍ ശ്യാമിന്റെ കണ്ണില്‍ കാമത്തിന്റെ തീ ജ്വാലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്… ശ്യാം ഒരു പുഞ്ചിരിയോടെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *