ശ്യാമിന്റെ ചോദ്യം രമ്യയെ ചിന്തയില്‍ നിന്നുണര്‍ത്തി….
“അല്ല എന്ത ഇപ്പോള്‍ ഇവിടെ സംഭവിച്ചത്…. മണിക്കുട്ടന്‍ എന്നാ അങ്ങനെ ചെയ്തത് …….. സത്യത്തില്‍ ഇനി നീ ശരിക്കും വല്ല ഗന്ധര്‍വന്‍ ആണോ?”
രമ്യ ശ്യാമിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുനതു കണ്ടപ്പോള്‍ ശ്യാമിന് അക്ഷരാര്‍ത്ഥത്തില്‍ ചിരി പൊട്ടി……
അവന്‍ അട്ടഹസിച്ചു ചിരിച്ചു…… അവന്റെ ചിരി ര്മ്യയിലും ചിരി പടര്‍ത്തി……
രണ്ടു പേരും വീണ്ടും നടന്നു കിങ്ങിണി പുഴയുടെ തീരത്തെത്തി…….
കിങ്ങിണി പുഴ അതിന്റെ എല്ലാ പ്രൌഡിയും നിലനിര്‍ത്തി കൊണ്ട് തന്നെ ശ്യാമിനെ വരവേറ്റു……
“പുഴയുടെ ഫോട്ടോ എടുക്കാമല്ലോ അല്ലെ”
ശ്യാം രമ്യയോട് ചോദിച്ചപ്പോള്‍ അവള്‍ എടുക്കാം എന്ന് തലയാട്ടി…..
ശ്യാം തന്റെ ക്യാമറ എടുത്തു ഫോട്ടോകള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി…… സൂം ചെയ്തും നല്ലപോലെ എടുത്തു……
“രമ്യ നീ അങ്ങോട്ട് നിന്നെ … നിന്റെ ഫോട്ടോയും എടുക്കട്ടെ”
ശ്യാം ര്മ്യയോടായി പറഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ തന്റെ മുടി ഒതുക്കി നല്ലപോലെ വച്ച് എനിട്ട് ശ്യാമിന്റെ ക്യമാര്‍ക്ക് മുന്നില്‍ നിന്നു……
ഹാഫ് സാരിയില്‍ രമ്യ വളരെ ഭംഗി ഉള്ളതായി കാണപെട്ടു…
അവര്‍ രണ്ടു മൂന്ന് ഫോട്ടോസ് എടുത്തു… ശേഷം ശ്യാം അവളോട് അവിടെ കണ്ട ഒരു ചെറിയ പാറയില്‍ ഇരിക്കാന്‍ ആവശ്യപെട്ടത് പ്രകാരം രമ്യ ആ പാറയില്‍ ഇരുന്നു…..
പുഴക്കപ്പുറത്തെ വലിയ ഒരു മരത്തിന്‍റെ ബാക്ക്ഗ്രൌണ്ട് വ്യൂ ര്മ്യക്കൊപ്പം പകര്‍ത്താന്‍ ക്യാമറയുടെ കണ്ണിലേക്കു നോക്കിയാ ശ്യാം പതിയെ ഒന്ന് ഞെട്ടി….
. അവന്‍ ക്യാമറ മാറ്റി കൊണ്ട് ഒന്ന് പുഴയുടെ മറുവശം നോക്കി….
അപ്പോളും രമ്യ അവന്റെ ഫോട്ടോക്ക് പോസ് ചെയ്തു തന്നെ ഇരിക്കുകയാണ്….
ശ്യാം ഒന്നുകൂടി ക്യാമറയിലൂടെ നോക്കി വീണ്ടും ഞെട്ടി…..
ക്യാമറയിലൂടെ നോക്കുമ്പോള്‍ ആ വന്മരം ഒരു സ്ത്രീയുടെ പ്രതിരൂപം കാണിക്കുന്നപ്പോലെ…
.. അതിമനോഹരമായ ഒരു സ്ത്രീ….. ആരും കണ്ടു മോഹിക്കപെടുന്ന വശ്യ സൌധര്യം…….
ശ്യാം തന്റെ ക്യാമറ രമ്യ അറിയാതെ ഒന്ന് കൂടി സൂം ചെയ്തു…..
ശ്യാമിന്റെ കണ്ണുകള്‍ വിടര്‍ന്നു…..
ആ സ്ത്രീ രൂപം പൂര്‍ണ നഗ്നയാണ്…….. കല്ലില്‍ കൊത്തിയെടുത്ത മനോഹരമായ സ്ത്രീ ശരീരങ്ങള്‍ ഗ്വോലിയാറിലെ ഒരു ക്ഷേത്രത്തില്‍ കണ്ടതായി ശ്യാം ഓര്‍ത്തു …..
പക്ഷെ അവിടെ ഒന്നും കാണാത്ത ഒരു വശ്യ ഭംഗി…..
ആ സ്ത്രീ രൂപം തന്നെ നോക്കി പുഞ്ചിരിക്കുനുണ്ടോ?….. ശ്യാമിന് അങ്ങനൊരു സംശയം തോനാതിരുന്നില്ല……
അവന്‍ രണ്ടു മൂന്ന് ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു എന്നിട്ട് തന്റെ ഡിജിറ്റല്‍ ക്യാമറ സ്ക്രീനില്‍ നോക്കിയാ അവന്‍ തെല്ലു ഭയപ്പാടോടെ നിന്നു……
ആ സ്ത്രീ രൂപം തന്റെ ക്യാമറ കണ്ണില്‍ പതിഞ്ഞില്ലെന്ന സത്യം ശ്യാം മനസിലാക്കി….
“ഇന്നെങ്ങാനും തീരുവോ…. എത്രയാ ഈ എടുത്തുക്കൂട്ടുന്നെ”
രമ്യയുടെ ചോദ്യം അവനെ അവളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു …….
“ഹ ഈ പോസ് മതി ഇനി നീ ആ പാറയില്‍ എണീച്ചു നിന്നെ”
ശ്യാം രമ്യയോട് പറഞ്ഞു….