വീരൻ കട്ടിലിൽ ഇരുന്നു റാണിയെ കെട്ടിപ്പിടിച്ച്. “സമയം കിട്ടുബോഴൊക്കെ ഞാൻ തന്നെ എത്തിയേക്കാം. എന്താ അതുപോരെ “.ഇത്രയും പറഞ്ഞു റാണിക്ക് കവിളിൽ ഒരു ഉമ്മയും കൊടുത്ത ശേഷം വീരൻ എണീറ്റു.
വാതിൽ തുറന്നശേഷം ഇറങ്ങിപ്പോയി. അയാൾ പോയതും റാണിയുടെ പരിചാരകരായ മൂന്നു സ്ത്രീകൾ അകത്തേക്ക് കയറി വാതിലടച്ചു. വലിയൊരു പത്രത്തിൽ വെള്ളം എടുത്ത അവർ മൂവരും തുണികൊണ്ട് റാണിയുടെ ശരീരം നനച്ചു തുടച്ചു.
അതി രാവിലെ തന്നെ എണീറ്റ സിദ്ധാർത്ഥൻ കൊട്ടാരത്തിലെ പൂന്തോട്ടത്തിലൂടെ നടന്നു. കുമാരന്റെ ശീലങ്ങളിൽ ഒന്നാണ് ഈ രാവിലെയുള്ള നടത്തം. തിരിച്ചു കൊട്ടാരത്തിനുള്ളിലേക്ക് കയറിയ കുമാരൻ നടന്നത് നേരെ പ്രഭാതഭക്ഷണം കഴിക്കാനായി തീന്മേശയിലേക്കാണ്.
നീണ്ടു കിടക്കുന്ന മേശയുടെ ഏറ്റവും അറ്റത്തു ഓരോ വശത്തുമായി രണ്ടു റാണിമാരും ഇരിപ്പുണ്ട്. ഭക്ഷണം കഴിക്കുന്ന തിരക്കിലാണ് രണ്ടാളും.
കുമാരൻ വരുന്നത് കണ്ടപ്പോൾ രണ്ടുപേരും കുമാരനെ നോക്കി പുഞ്ചിരിച്ചു. തന്റെ അമ്മയുടെ തൊട്ടടുത്തായി കുമാരനും കഴിക്കാനായി ഇരുന്നു. പരിചാരകർ ഭക്ഷണം വിളമ്പി.
“കുമാരനെന്താ ഇന്ന് പരിപാടികൾ? “മഹാറാണി സാവിത്രി മകനോട് ചോദിച്ചു.
“വേറെന്ത്,മന്ത്രിസഭയിൽ വെറുതെയിരിക്കുന്ന ആരുടെയെങ്കിലും കൂടെ ചതുരംഗം കളിക്കും “.കുമാരൻ മറുപടി പറഞ്ഞു.
“അമ്മക്കെന്താ ഇന്നത്തെ ജോലികൾ? “കുമാരൻ തിരിച്ചു ചോദിച്ചു.
“രാവിലെതന്നെ മന്ത്രിസഭായോഗം ഉണ്ട്. അങ്ങോട്ട് പോവണം. മഹാരാജൻ പ്രത്യേകം ഏല്പിച്ചിട്ട് പോയ ജോലിയല്ലേ.