പത്ത് മിനുട്ടോളം തന്റെ മുന്നിൽ കിടന്ന് പിടഞ്ഞ ജോസഫ് ഇപ്പൊ ഇളകുന്നില്ല എന്ന് കണ്ട ശാലു വെപ്രാളത്തോടെ ചേച്ചിയോട് ചോദിച്ചു…
“ചേച്ചി ഇവിടുന്ന് വേഗം പോകണം…..”
“എല്ലാം എടുത്തോ ഒരു തുണ്ട് കടലാസ് പോലും ഇവിടെ ഇടേണ്ട…..”
ആ എന്ന് പറഞ്ഞു കൊണ്ട് ശാലു അകത്തേക്ക് ഓടി….. പ്രവീണ ഫോണെടുത്ത് ചേട്ടന് വിളിച്ചു വേഗം എത്താൻ പറഞ്ഞു….
അയാൾ കൊണ്ടുവന്ന ഭക്ഷണം പോലും അവിടെ ഇടാതെ ശാലു എല്ലാം എടുത്ത് കവറിലാക്കി … വസ്ത്രം മാറിയ അവൾ ഊരിയിട്ട അയാൾ വാങ്ങി തന്ന നൈറ്റിയും എടുത്ത് ബാഗിൽ വെച്ച് മുറിയിലേക്ക് ചേച്ചിയുടെ അടുത്തേക്ക് ചെന്നു… ചേച്ചി അപ്പോഴും വസ്ത്രം ധരിക്കാതെ ബെഡിൽ ഇരിക്കുന്നത് കണ്ട് ശാലു ചോദിച്ചു…
“ചേച്ചി വസ്ത്രം മാറി വാ പോകണ്ടേ….???
“വണ്ടി ഇപ്പൊ വരും…”
“വേണ്ടിയോ…. ആര്…??
“വല്യേട്ടൻ….”
“ചേട്ടനോട് ആരാ പറഞ്ഞേ നമ്മൾ ഇങ്ങോട്ട് വരുന്ന കാര്യം….??
“ഞാൻ … “
“എന്തിന്…. ഞാൻ നൂറുവട്ടം വിളിച്ചതാ എന്നിട്ട് ഏട്ടൻ വന്നില്ല….”
“അതിന് എന്നെ കൊണ്ട് കഴിയുന്നത് പോലെ ഏട്ടന് പറ്റുമോ…..??
“എന്നാലും വന്നൂടെ എന്റെ കൂടെ….??
“ശാലു ദേ നോക്ക് ഒന്നും രണ്ടും പറഞ്ഞു ഇവിടെ അടികൂടാൻ നോക്കണ്ട…. ഇപ്പൊ എന്തായാലും അതിന് പറ്റിയ സാഹചര്യം അല്ല…. കയറു വീഴും രണ്ടെണ്ണത്തിന്റെയും കഴുത്തിൽ….”
“ഞാനൊന്നും പറയുന്നില്ല…. ചേച്ചി ഡ്രസ് മാറാൻ നോക്ക്…”