അത് കേട്ടപ്പോൾ അറിയാതെ എങ്കിലും ചിരി വന്നത് കാവ്യക്ക് ആയിരുന്നു..
“എന്താ ചേച്ചി ആക്കിയ ഒരു ഇളി..”‘
മായ.. അവളോട് ആരാഞ്ഞു..
“ഒന്നുമില്ലേ നിന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയതാ..വർഷം നാല്ആയില്ലേ മനുവേട്ടൻ പോയിട്ട്..ആകെ.. നിങ്ങൾ.. ഓർമിച്ചു താമസിച്ചത് ആറുമാസമോ മറ്റോഅല്ലെ ഉള്ളു..നിനക്കും കാണില്ലേ.. ഭര്ത്താവുമായി താമസിക്കാൻ മോഹം.””
അവൾ മായയുടെ മനസ് അറിഞ്ഞപോലെ പറഞ്ഞു…
“‘എന്റെ മോഹം പോട്ടെ..ചേച്ചിയുടെ കാര്യം എന്തായി..പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ..””
കാവ്യാ..ഒരു വെണ്ട മുറിക്കുന്നതിനടിയൽ ഒന്ന് കടിച്ചു തിന്നു കൊണ്ട് അവൾക്കു മറുപടി നൽകി…
“”ഓ ആ തള്ളയെ എന്ന് മുകളിലോട്ടു എടുക്കുന്നുവോ അന്നേ ഞാൻ ആ വീട്ടിൽ കാല്കുത്തു…ദാസേട്ടൻ ആണെങ്കിൽ . ആ തള്ള പറയുന്നതാ വേദവാക്യം.. ഞാൻ എന്ത് പറഞ്ഞാലും എന്ത് ഉണ്ടാക്കിയാലും നുറു കുറ്റങ്ങള.. ആ വീട്ടിൽ ജീവിക്കുന്നതിനെകാളും മരിക്കുന്നത..അവിടുന്ന് പോന്നിലായിരുന്നു എങ്കിൽ ആ തള്ള എന്നെ കൊന്നെന്നെ.””
അവൾ തന്റെ നിസഹായാവസ്ഥ അവരോടു പറഞ്ഞു…
സരസ്വതി അതിൽ ഇടപെട്ടു..
“അങ്ങനെ പറഞ്ഞാൽ എങ്ങനെയ കാവ്യെ.. നമ്മൾ വീട്ടിൽ എടുക്കുന്ന സ്വാതത്ര്യം നമ്മുക്ക് പോയ വീട്ടിൽ കിട്ടുവോ.. നമ്മൾ കുറച്ചൊക്കെ എല്ലാം സഹിച്ചും പൊറുത്തും കഴിയണം..അല്ലാതെ എല്ലാം നമ്മുക്ക് കിട്ടുവോ..””
സരസ്വതി ഉപദേശിച്ചു…
കാവ്യാ.. അത് ചെവികൊണ്ടില്ല.. അവൾ.. അത് കേൾക്കാത്തമാതിരി പച്ചക്കറി അരിഞ്ഞു…
“”പിന്നെ.. ഇന്നലെ.. ഞാൻ നമ്മുടെ മൃദുലയുടെ റൂമിന്റെ അടുത്ത് കൂടി പോകുവായിരുന്നു..അവൾ വാതിലടച്ചു.. ആരോടോ.. എന്തോ.. സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി.. എന്താണെന്നു നോക്കാൻ.. ശ്രദ്ധിച്ചു.. കേട്ടപ്പോൾ.. അവൾ.. ഫോണിൽ കൂടെ.. ആരോടോ.. സൊള്ളുവായിരുന്നു..
പാവം.. മഹേഷ്.. അവനെ.. അവൾ.. വഞ്ചികുകയാണെന്നു അവൻ അറിയുന്നില്ലല്ലോ.””
നാരായണി കാവ്യയുടെ.. രഹസ്യബന്ധത്തിന്റെ കെട്ടഴിച്ചു…
“”വെറുതെ എന്തിനാ ചേച്ചി ഇല്ലാത്തതു
പറയുന്നേ.. എനിക്ക് തോന്നുന്നില്ല. മൃദുല ചേച്ചി അത്തരകാരി ആണ്ണെന്നു.. ചുമ്മാ ചേച്ചി ഒരു കുടുംബ കലഹം ഉണ്ടാകേണ്ട..
മായ അതിനെ പിന്താങ്ങാതെ പറഞ്ഞു…
“ഡി നിനക്ക് അറിയാഞ്ഞിട്ട.. എനിക്ക് തോന്നുന്നത് കുഞ്ഞ് ആവാത്തതിന്റെ കുഴപ്പം മഹേഷിനു ആണെന്ന..അതുകൊണ്ട് ആയിരിക്കും അവള്.. വേറൊരുത്തനെ വിളിച്ചു കൊഞ്ചുന്നെ..അവൾക്കും കാണില്ലേ മോഹങ്ങൾ..
നാരായണി കാര്യം ആവർത്തിച്ചു…