“ഉം ഇഷ്ടായി “
അവളുടെ മാസ്റ്റർപീസ് ആയാ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു .
അങ്ങനെ ഞങ്ങൾ സംസാരിച്ചു വീട്ടിൽ എത്തി .
നൂറയും നെസിയും വീട്ടിലേക്ക് കയറി പോയി ഞാൻ നേരെ എന്റെ റൂമിലേക്കും നടന്നു .
റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ തുറന്നു കിടക്കുന്നു .
“ഹേയ് ഞാൻ ഇത് അടച്ചിട്ടു ആണല്ലോ പോയത് പിന്നെ ആരാ ഇത് തുറന്നത് “
ഞാൻ വേഗം അകത്തേക്ക് കടന്നു ഉള്ളിലേക്ക് നോക്കിയപ്പോൾ ആരെയും കാണുന്നില്ല .
പെട്ടന്ന് ആണു എന്റെ കണ്ണുകൾ രണ്ടും പുറകിൽ നിന്നും രണ്ടു കൈകളാൽ പൊത്തിയത് .
കൈകളിലെ ചെറു തണുപ്പും മൃദുലതയും ആ സ്പർശനത്താൽ തിരിച്ചു അറിഞ്ഞ ഞാൻ.
“ഏട്ടന്റെ പൊന്നുസ് വന്നല്ലോ “
ആ രണ്ടും കൈകൾ എന്റെ കണ്ണിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു. അതോടൊപ്പം ഞാൻ നിന്നിടത്തു നിന്നും തിരിഞ്ഞു.
ഞാൻ നോക്കിയപ്പോൾ എന്റെ എല്ലാം എല്ലാം ആയാ എന്റെ സന കുട്ടി നിറഞ്ഞ പുഞ്ചരി യോടെ എന്റെ മുൻപിൽ നില്കുന്നു.
“ഈ ഏട്ടൻ വേഗം കണ്ടുപിടിച്ചു കളഞ്ഞല്ലോ “
അവൾ ഒരു ചെറു പരിഭവത്തോടെ പറഞ്ഞു.
” കുഞ്ഞുനാൾ മുതലേ പൊന്നു പോലെ താലോലിച്ചു ഒരു അപകടവും വരുത്താതെ ഇതുവരെയും ഹൃദയത്തോട് ചേർത്തു പിടിച്ചു നടന്ന എന്റെ പൊന്നുസിന്റെ കൈകൾ കണ്ടുപിടിക്കാൻ എനിക്ക് അധികം നേരം ഒന്നും വേണ്ടാ,”
ഞാൻ അവളുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവൾ വന്നു എന്റെ മാറോടു ചേർന്നു .
“എന്താ പൊന്നു “
എന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലെ ചെറു ജലകണകൾ എന്റെ വിരലുകളാൽ തുടച്ചു കൊണ്ട് ചോദിച്ചു.
അതിനു ഉത്തരം എന്ന നിലയിൽ അവൾ ഒന്നുല്യാ നു കണ്ണുകൾ അടച്ചു കാണിച്ചു അതോടൊപ്പം അവളുടെ മുഖത്തു പുഞ്ചിരി യും വിടർന്നു.
“അല്ല നീയെന്താ ഇന്ന് വന്നേ അടുത്ത ആഴ്ച വരും എന്നല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് “
ഞാൻ അവളോട് ചോദിച്ചു.
“എനിക്ക് ചേട്ടനെ കാണാൻ തോന്നി അതുകൊണ്ട് ഓടി പോന്നതാ “