അവൾ പറഞ്ഞു.
“അതിനു എന്തിനാ ഓടി പൊന്നേ? വല്ല ബസ് പിടിച്ചു വന്നാൽ പോരെ?
“
“അയ്യേ ഇത്രയും വലുതായി എന്നിട്ടും ചളി അടിക്കു ഒരു കുറവും ഇല്ല”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ നിന്നോട് അല്ലാതെ ആരോടാ ഇതൊക്കെ പറയാ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം അതെ എല്ലാം സഹിക്കാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ. “
അവൾ എന്നെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
“എടീ “
ഞാൻ അവളെ കപട ദേഷ്യത്തോടെ വിളിച്ചു. അതോടൊപ്പം തമാശക്ക് പതിയെ അടിക്കാൻ ആയി കൈയോങ്ങി.
അതുകണ്ട അവൾ എന്റെ നെഞ്ചിൽ പിടിച്ചു പതിയെ തള്ളിയിട്ട് എന്റെ അടുത്തു നിന്നും പുറകോട്ടു ഓടി മാറി.
പിന്നിട് അവൾ നേരെ ചെന്നു കസേരയിൽ ഇരുന്നു എന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചും അവളെ നോക്കി ചിരിച്ചു.
“പോന്നുസെ നീ വല്ലതും കഴിച്ചോ “
“ഉം , ഞാൻ വന്നപ്പോൾ രഹ്ന താത്ത എനിക്ക് ചക്കട യും ചായയും തന്നു “
“ഉം “
“ചേട്ടാ ഒന്നു നിന്നെ? “
ഡ്രസ്സ് മാറാൻ ആയി റൂമിലോട്ടു പോകാൻ തുനിഞ്ഞ എന്നെ സന പുറകിൽ നിന്നും വിളിച്ചു.
ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
അവൾ എന്നോട് അവിടെ നിക്കാൻ
ആഗ്യം കാണിച്ചു കൊണ്ട് അവളുടെ ബാഗിൽ നിന്നും ഒരു പൊതി എടുത്തു എന്റെ അടുത്തേക്ക് വന്നു.
“എന്താ പൊന്നു “
അവൾ ആ പൊതി എന്നെ ഏല്പിച്ചപ്പോൾ ഞാൻ ചോദിച്ചു.
“തുറന്നു നോക്ക്. “
അവൾ കണ്ണുകൾ കൊണ്ട് കാണിച്ചു.
ഞാൻ അതു തുറന്നു നോക്കി ആ പൊതിക്ക് ഉള്ളിൽ ചെറിയൊരു ഡപ്പ, ജൂവലറി നോക്കെ കിട്ടുന്ന ഡപ്പ, ഞാൻ അതു തുറന്നു നോക്കി ഒരു സ്വർണ്ണ ചെയിൻ.
“ഇതെവിടുന്ന പൊന്നു “
ഞാൻ ആകാംഷയോടെ ചോദിച്ചു.
“അതു ചേട്ടന് വേണ്ടി ഞാൻ വാങ്ങിച്ചതാ “