“ഉം “
ഞാൻ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ മൂളി.
“അതെന്താ ചേട്ടാ മൂളലിൽ ഒരു എനർജി ഇല്ലാത്തതു ചേട്ടൻ സന്യസിക്കാൻ പോകുക ആണൊ? “
“ആദ്യം നിന്റെ കഴിയട്ടെ പൊന്നു, അതു കഴിഞ്ഞു ആലോചിക്കാം ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്നു “
“ചിലപ്പോൾ എന്റെ കല്യാണത്തിന് മുൻപ് ചേട്ടൻ കെട്ടേണ്ടി വരും “
അവൾ അതു പറഞ്ഞതിനൊപ്പം ഒരു അർഥം വെച്ചുള്ള ചിരിയും.
“ഡി, നീ എന്താ ഉദ്ദേശിക്കുന്നത് എന്നു മനസ്സിൽ ആയി , അതൊന്നും നടക്കില്ല, ഒന്നാമത് അവൾ എന്റെ മുതലാളി യുടെ മോളു പിന്നെ വേറെ മതവിശ്വാസികളും, പിന്നെ വേറെ കാര്യം അവൾക്കു എന്നെ ഇഷ്ടം ആയിരിക്കില്ല എന്നുള്ളത് “
ഞാൻ അവളോട് പറഞ്ഞു.
എന്റെ എല്ലാ കാര്യങ്ങളും സനക്ക് അറിയാം. നെസിയെ എനിക്ക് ഇഷ്ടം ആണെന്ന് ഉള്ളത് വരെ.
“മനുഷ്യർ എല്ലാം ഒന്നാണ് എന്നു പറയാറുള്ള ചേട്ടൻ തന്നെ മതം വിശ്വാസത്തിന്റെ പേരും പറഞ്ഞു പ്രണയം മാറ്റി വെക്കുക ആണൊ? “
“എന്റെ മനസ്സ് പോലെ അല്ലല്ലോ മറ്റുള്ളവരുടെ , എനിക്ക് എല്ലാവരും തുല്യരാണ് എല്ലാവരോടും ബഹുമാനവും ആണു . പക്ഷെ എല്ലാവരും അങ്ങനെ കരുതണം എന്നു ഇല്ലല്ലോ എന്റെ ചിന്തഗതി ആവില്ലല്ലോ അവളുടെ “
ഞാൻ പറഞ്ഞു നിർത്തി.
“ഉം , അതും ശെരിയാ, പക്ഷെ നെസിക്ക് ചേട്ടനോട് എന്തോ പ്രതേക്യം അടുപ്പം ഉള്ള മാതിരി ആണു എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് “
സന പറഞ്ഞു.
“ഉം , വരുന്നിടത്തു വെച്ചു കാണാം “
“ചേട്ടാ ഒരു കാര്യം കൂടി , “
“ഉം, പറഞ്ഞോ “
“നെസി ക്കു ചേട്ടനെ ഇഷ്ടം ആണെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആ പാവത്തിനെ കൈവിടരുത് “
അവൾ പറഞ്ഞു.
“നീ ഇപ്പോഴേ അതൊക്കെ ആലോചിച്ചു തലപുണ് ആകേണ്ട വരുന്നിടത് വെച്ച് കാണാം “
ഞാൻ ചിരിച്ചു കോണ്ട് പറഞ്ഞു.
“എന്നാ ചേട്ടാ ഞാൻ അവരുടെ അടുത്ത് ഒന്നു പോയേച്ചും വരാം, പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടനോട് പറയാൻ ഉണ്ട് , വന്നിട്ട് സ്വസ്ഥം ആയി സംസാരിക്കാം “
സന അതും പറഞ്ഞു നെസി യുടെ അടുത്തേക്ക് പോയി.
സനക്ക് എന്താ എന്നോട് പറയാൻ ഉണ്ടാവുക എന്നു ആലോചിച്ചു ഞാൻ കുറച്ചു നേരം അവിടെ നിന്നു ….
തുടരും…..