“നന്നായിട്ടുണ്ട് നെസി “
ഞാൻ ആ വാച്ച് നോക്കി കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി.
“എന്നാ ഞാൻ ഇറങ്ങട്ടെ അഖിലേട്ടാ , “
അവൾ അതും പറഞ്ഞു ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.
“അപ്പോ ശെരി ക്ലാസ്സ് കഴിയുമ്പോൾ വിളിച്ചാൽ മതി “
“ഉം “
അവൾ ഒന്നു മൂളിയിട്ട് എന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരി തൂകി കൊണ്ട് പതിയെ തിരിഞ്ഞു നടന്നു.
ഞാൻ അവളുടെ നടത്തം നോക്കി കൊണ്ട് കാറിൽ തന്നെ ഇരുന്നു.
അപ്പോ ഇതായിരുന്നു നൂറാ കാറിൽ കയറുമ്പോൾ പറഞ്ഞത് ഇത്താത്ത സ്വന്തം ആയി ചെയ്യട്ടെ എന്നു.
നെസി ആദ്യം ആയിട്ടാണ് എന്നിക്ക് നേരിട്ട് ഗിഫ്റ്റ് ഒക്കെ തരുന്നത് . ഇതിനു മുൻപ് പല ഗിഫ്റ്റും നൂറാ തന്നിട്ടുണ്ട് പക്ഷെ അതൊക്കെ നെസി എനിക്ക് തരാൻ വേണ്ടി നൂറായുടെ കൈയിൽ കൊടുത്തു ഏല്പിച്ചതാണെന്നു എനിക്ക് ഇന്നാണ് മനസ്സിൽ ആയതു.
പണ്ട് എനിക്ക് ബുക്സ് തന്നതും മൊബൈൽ തന്നതും പിന്നെ ഇടക്ക് പെരുനാൾ ഓണം അങ്ങനെ ഉള്ള ആഘോഷവേളകളിൽ തരുന്ന ഡ്രെസ്സും മറ്റും എല്ലാം നെസിയുടെ വക ആയിരുന്നിരിക്കണം ,
“അപ്പോ നെസിക്ക് എന്നോട് എന്തോ ഒരിഷ്ടം മനസ്സിൽ ഉണ്ടെന്നു തോനുന്നു , “
എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ അലയടിച്ചു .
ഞാൻ അവൾ തന്ന വാച്ച് കയ്യിൽ ധരിച്ചു .
പിന്നെ അവിടെന്നും കാർ എടുത്തു നേരെ ഇക്കയുടെ ഓഫീസിലേക്ക് വിട്ടു.
അങ്ങനെ ഇരിക്കെ ഉച്ച കഴിഞ്ഞു ഒരു മൂന്നര ആയപ്പോൾ നെസി യുടെ കാൾ എനിക്ക് വന്നു അവളുടെ ക്ലാസ്സ് കഴിഞ്ഞു എന്നു പറഞ്ഞു കൊണ്ട് , ഞാൻ വേഗം കാറും എടുത്തു ആദ്യം നൂറയുടെ സ്കൂളിലേക്ക് വിട്ടു അവൾക്കു മൂന്നര വരെ ക്ലാസ്സ് ഒള്ളു ,
ഞാൻ കാറും കൊണ്ട് അവളുടെ സ്കൂളിനു മുൻപിൽ എത്തിയപ്പോഴേക്കും നൂറാ സ്കൂൾ ഗേറ്റിനു മുൻപിൽ എന്നെ പ്രതീഷിച്ചു നില്പുണ്ടായിരുന്നു .
ഞാൻ അവളുടെ അടുത്ത് കൊണ്ട് കാർ നിർത്തി, നൂറാ വന്നു കാറിൽ കയറി .
“അഖിലേട്ടാ ഇത്താത്തയെ വിട്ടിൽ ആക്കിയോ “
കാറിൽ കയറി ഇരുന്നുകൊണ്ട് നൂറാ ചോദിച്ചു.
“ഇല്ല, ഇപ്പോ നെസി വിളിച്ചിരുന്നു ക്ലാസ്സ് കഴിഞ്ഞു എന്നു പറഞ്ഞു “
“ഉം. എന്നാ നമുക്ക് അങ്ങോട്ടേക്ക് പോകാം അല്ലെ “
“ഉം പോകാം, “
ഞാൻ അതും പറഞ്ഞു കാർ റോഡിലേക്ക് ഇറക്കി ,
“അഖിലേട്ടാ . “
നൂറാ വിളിച്ചു.
“ഉം “