ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“അതെ ഹാപ്പി ബർത്ത് ഡേ ട്ടോ “
അവൾ പറഞ്ഞു.
“ഉം താങ്ക്സ് “
“രാവിലെ പറയണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല “
“ഉം എന്തെ “
“ഞാൻ പറഞ്ഞാൽ പിന്നെ ഈ സമ്മാനം ഞാൻ തന്നെ തരേണ്ടി വരും “
നെസി സമ്മാനം ആയി തന്ന എന്റെ കൈയിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു,
“അതെന്താ നൂറാ,”
“അതു ഒന്നുല്യാ. “
“ങ്ങേ, എന്താണെന്നു വെച്ചാൽ പറ നൂറാ “
“അതു എല്ലാ പ്രാവിശ്യവും ഞാൻ അല്ലെ ചേട്ടന് ഗിഫ്റ്റു ഓക്കേ തരുന്നത് ഇന്ന് ചേഞ്ച് ആയിക്കോട്ടെ എന്നു കരുതി “
“അപ്പോ ഈ ഗിഫ്റ്റ് നൂറാ വാങ്ങിയത് ആണൊ? “
“അല്ല “
“അപ്പോ നെസി? “
“ചേട്ടന് ഞാൻ തരാറുള്ള മിക്ക ഗിഫ്‌റ്റുകളും ഇത്താത്ത ചേട്ടൻ നു വേണ്ടി വാങ്ങിയതാണ് “
“എന്നിട്ട് എന്താ അതു തരാൻ നിന്നെ ഏല്പിക്കുന്നത് “
“ആ അറിയില്ല,ചിലപ്പോൾ ചേട്ടനെ പേടി ആയിരിക്കും “
“അതെന്താ “
“ചേട്ടൻ ചിലപ്പോൾ ഇത്ത യെ കടിച്ചു തിന്നാലോ “
“ഞാനോ? “
“ഉം, . ഞാൻ ഒന്നും അറിയുന്നില്ല എന്നാ വിചാരം “
അവൾ കള്ളചിരിയൽ പറഞ്ഞു.
“നൂറാ നീ എന്താ ഉദ്ദേശിക്കുന്നത് “
“ഓഹ് അതിനി എന്റെ വായിൽ നിന്നും കേൾക്കണോ? “
“നീ പറ ഞാൻ നെസിയെ എന്തു ചെയ്തുന് “
“ഒന്നും ചെയ്തില്ല എന്റെ പൊന്നെ”
“പറയ് നൂറാ എന്താ സംഭവം “