വേറെന്തോ ചിന്തയിൽ ഇരുന്ന എനിക്ക് നെസി ചോദിച്ചത് ക്ലിയർ ആയില്ല.
“എന്തുപറ്റി അഖിലേട്ടാ “
നെസി വീണ്ടും ചോദിച്ചു.
“എന്താ നെസി “
ഞാൻ ചോദിച്ചു .
“അപ്പോ ഞാൻ നേരത്തെ പറഞ്ഞത് ഒന്നും അഖിലേട്ടൻ കേട്ടില്ലേ “
“ഉം, കേട്ടു “
ഞാൻ ഒരു തണുപ്പൻ മട്ടിൽ പറഞ്ഞു.
“എന്നിട്ട് എന്താ എനിക്ക് ഒരു കൺഗ്രാറ്റ്സ് പോലും പറയാതെ മിണ്ടാതെ ഇരിക്കുന്നേ “
നെസി ചോദിച്ചു.
“അതു . അതു നെസി.. “
എനിക്ക് എന്താ പറയേണ്ടത് എന്നു അപ്പൊ ഓർമ്മ വന്നില്ല ,
“ഞാൻ പറയാം ഇത്താ “
ഞാൻ പറയാൻ ആയി വിക്കുന്നത് കണ്ടപ്പോൾ നൂറാ ചാടി കയറി പറഞ്ഞു.
അതു കേട്ടപ്പോൾ ഞാൻ ഞെട്ടി. ഇനി നൂറാ നേരത്തെലെത്തെ കാര്യം നെസിയോട് പറയുമോ എന്നു ഞാൻ ഭയന്നു .
“നൂറാ പ്ലീസ് പറയല്ലേ “
എന്ന രീതിയിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.
അവൾ തിരിച്ചു ഇപ്പ ശെരിയാക്കി തരാം എന്ന ഭാവത്തിൽ എന്നെ നോക്കി .
ഞാൻ വേണ്ടാ പറയേണ്ട എന്നു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
അതും ഏറ്റില്ല.
“എന്താ കാര്യം നൂറാ?”
നെസി അക്ഷമയോടെ ചോദിച്ചു.
“അതു ഇത്താ ഈ അഖിലേട്ടൻ ചെയുന്നത് ശെരിയാണോ ? “”
നൂറാ പറഞ്ഞു തുടങ്ങി.
എന്റെ ഉള്ളിൽ ഭയം ഇരട്ടിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി.
“പറ നൂറാ “
നെസി ചോദിച്ചു,
“അതെ ഈ ചേട്ടൻ നമ്മുടെ വീട്ടിൽ വന്നിട്ട് എത്ര നാൾ ആയിട്ടുണ്ടാകും?.. “
നൂറാ ചോദിച്ചു .
“നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നേ?.. “
നെസി തിരിച്ചു ചോദിച്ചു.