കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

വീണ്ടും അവന്‍ വായനയിലേക്ക് മുഴുകി….. അവന്‍റെ വായനക്ക് കൂട്ടായി ആ ചിത്ര ശലഭവും വന്നെത്തി…….
വായനയില്‍ മുഴുകിയ ശ്യാമിന്റെ കണ്ണുകള്‍ പതിയെ അടയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി കണ്ണു ഇറുക്കി അടച്ചു തുറന്നു……
വീണ്ടും വായന തുടന്നു…..
“1938……. ഭാരതം സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പോരാടി കൊണ്ടിരിക്കുന്നു….. എങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അലമുറകള്‍…..
കാറ്റില്‍ പോലും അതിന്റെ ഇബങ്ങള്‍ അലയടിച്ചു…..
ഓരോ ദിവസവും സമരത്തിന്റെ ഓരോ വിജയകൊടികള്‍ പാറിച്ചു കൊണ്ട് മഹാത്മജിയും കൂട്ടരും ഭാരത മണ്ണിനു വേണ്ടി പോരുതികിണ്ടിരുന്നു……ബ്രിട്ടീഷ് പടയുടെ കാല്‍ക്കല്‍ അടിയറവു പറയാതെയും … അടിയറവു പറഞ്ഞും പല നാട്ടു രാജ്യങ്ങളും ചിന്നി ചിതറി…….
എന്നാല്‍ ഇതൊന്നും അറിയാതെ,,,,, സമ്പല്‍സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നിറവില്‍ കുരുതിമലക്കാവ് തലപൊക്കി നിന്നു…………
അന്നത്തെ കുരുതിമലക്കാവിന്റെ നാട്ടുരാജാവായിരുന്നു പ്രജകളുടെ ഇഷ്ടരാജവ് കുറിച്യര്‍ തിരുമനസ് ……..
കുരുതിമാലക്കാവില്‍ മാത്രം എല്ലാവര്‍ക്കും നല്ലതുമാത്രമേ അവരുടെ നാടിനെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ……
ഇന്നുള്ളതിനേക്കാള്‍ സബന്നവും ആയിരുന്നു അന്നത്തെ നാട്……
വൈവിധ്യങ്ങളായ മരുന്നുകളാലും….. വൈദ്യന്‍ കുഞ്ഞബുവിന്റെ കഴിവുകളാലും കുരുതിമലക്കാവില്‍ അസുഖങ്ങളും ഇല്ലാതെയായി…..
എങ്ങും പൂത്തു വിടര്‍ന്നു നില്‍ക്കുന്ന അപൂര്‍വയിനം പൂക്കളും ….. മരങ്ങളും…..ചന്ദനത്തിന്റെ വസന്തം കൂടി ആയപ്പോള്‍ കുരുതിമലക്കാവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗമായി ,മാറി…..
നാട്ടു രാജാവ് കുറിച്യരുടെ ബുദ്ധിയുടെയും വിവേകത്തിന്റെയും …. പരദേവതയുടെ അനുഗ്രഹത്താലും കുരുതിമലക്കാവില്‍ കള്ളങ്ങളും ചതിയും ഇല്ലതെയായ്യി…..
ആ നാട്ടിലെ അന്നത്തെ ഏറ്റവും സുന്ദരി ആയിരുന്നു സുനന്ദ,…..
കാട്ടുമൂപ്പന്‍ കാരണവരുടെ മകളുടെ ഉറ്റ തോഴിയായ് സുനന്ദ പക്ഷെ അനാഥയായിരുന്നു …….. ഒരു ദിവസം കാട്ടില്‍ വേട്ടക്കു പോയ കാട്ടു മനുഷ്യര്‍ക്ക്‌ കാട്ടിന്റെ അതിര്‍ത്തിയില്‍ നിന്നും കിട്ടിയതാണ് അവളെ…..
അന്നു മുതല്‍ അവള്‍ ആ നാടിന്‍റെ മകളായി….. എല്ലാവരും അവളുടെ ബന്ധുക്കളും…..
പൊതുവേ ആദിമ മനുഷ്യര്‍ക്ക്‌ വില്കല്‍പ്പിച്ചു പോന്ന കുരുതിമലക്കാവില്‍ ആദിവാസ സമൂഹത്തിനായിരുന്നു നാടുവാഴിയുടെ കുടുംബം കഴിഞ്ഞാല്‍ ഗ്രാമത്തില്‍ പ്രാധാന്യമുണ്ടായിരുന്നത് …….
കാട്ടില്‍ പോയി വിശേഷപ്പെട്ട മരുന്നുകളും മറ്റും ശേഖരിച്ചു അത് പുറം നാടുകളില്‍ കൊണ്ട് ചെന്നു വില്‍ക്കുനതായിരുന്നു ആ ഗ്രാമത്തിലെ പ്രധാന വരുമാനം…..
ആദിവാസി ഊരുകളിലെ സ്ത്രീകള്‍ പോലും സൗന്ദര്യം വിളിചോതുന്നവരരായിരുന്നു…..
സുനന്ദയെ ഇഷ്ട്ടപ്പെടാത്തവര്‍ ആയി ആ നാട്ടില്‍ ആരുമുണ്ടായിരുനില്ല…..
അനന്തരാവകാശികള്‍ ഇല്ലാത്ത നാടുവാഴിക്ക് സുനന്ദ സ്വന്തം മകളെ പോലെ ആയിരുന്നു…. അതുകൊണ്ട് തന്നെ അവള്‍ക്കുള്ള സമൂഹത്തിലെ വിലയും അത്രകണ്ട് ഉണ്ടായിരുന്നു…..
അങ്ങനെ ഇരിക്കെ ഒരിക്കല്‍ പുറം നാട്ടു കാരനായ ഒരാള്‍ ആ ഗ്രാമത്തിലെത്തി…..
കണ്ടാല്‍ അങ്ങേയറ്റം മാന്യനായി തോനിച്ച അയാള്‍ പെട്ടന്ന് തന്നെ ആ ഗ്രാമത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി……
അനിരുദ്ധന്‍… എന്നാ നാമധേയത്തില്‍ അറിയപെട്ട അയാള്‍ കുരുതി മലക്കാവിനെ കുറിച്ചു പഠിക്കാന്‍ എന്നാ വ്യാജേന വന്നതാണെന്ന സത്യം മാത്രം കളങ്കമില്ലാത്ത ആ ഗ്രാമം അറിഞ്ഞതേയില്ല…..

Leave a Reply

Your email address will not be published. Required fields are marked *