കുട്ടന്‍ തമ്പുരാന്‍ 10 മായ [ ജോബി ]

Posted by

“മായയ്ക്ക് ഞാനുണ്ട്. എന്നും ഞാന്‍ മായയുടെ കൂടെ കാണും”

അത് കേട്ട അവള്‍ കരച്ചില്‍ നിറുത്തി. അതിനു ശേഷം എന്റെ പിടി വിടീച്ചു കൊണ്ട് എന്നെ നോക്കി.

“എന്താ കുഞ്ഞ് പറഞ്ഞത്”

“ഇനി എന്നും മായയുടെ കൂടെ ഞാന്‍ കാണും എന്ന്”

“ചുമ്മാ എന്നെ പറ്റിക്കല്ലേ. ഞങ്ങള്‍ പാവങ്ങളാ”

“ഞാന്‍ സത്യമാ പറഞ്ഞത്. എന്റെ അച്ഛന്‍ ചെയ്ത തെറ്റിന് ഞാനെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടേ”

“അതിനു കുഞ്ഞെന്നെ വേളി കഴിക്കുമോ”

“കഴിക്കാം”

“വേണ്ട കുഞ്ഞേ, ഞാന്‍ രാശി ഇല്ലാത്ത പെണ്ണാ.”

“ആരാ അങ്ങനെ പറഞ്ഞത്”

“ഇപ്പൊ തന്നെ കണ്ടില്ലേ എന്റെ അവസ്ഥ. ചൊവ്വാ ദോഷം ഉള്ള ജാതകമാ എനിക്ക്. എന്നെ ഇനി ഒരാള്‍ വേളി കുഴിച്ചാല്‍ അയാളുടെ ജീവനും നഷ്ടമാകും. അത് കൊണ്ട് ഒന്നും വേണ്ട. പിന്നെ കുഞ്ഞിന്റെ അച്ഛന്‍ ചെയ്തതിനു കുഞ്ഞ് എന്തിനു പ്രായശ്ചിത്തം ചെയ്യണം”

“അത് പോട്ടെ മായേ. ആദ്യം പോയി ഈ ചോറും കറിയും എല്ലാം വയറു നിറയെ കഴിക്ക്. കുറച്ചു ദിവസം ആയി പട്ടിണി അല്ലെ”

“അയ്യോ, അതെല്ലാം കുട്ടന് എങ്ങനെ അറിയാം”

“എനിക്കെല്ലാം അറിയാം. ആദ്യം വല്ലതും കഴിക്ക് എന്നിട്ടിനി സംസാരിക്കാം”

അത് കേട്ട അവളുടെ മുഖം തുടുത്തു “ഇനി മരിച്ചാല്‍ മതി എന്ന് ഞാന്‍ ഉറപ്പിച്ചതാ. ഇത് വരെ ആയിട്ടും എന്റെ ശരീരം മോഹിച്ചല്ലാതെ ആരും എന്റെ അടുത്തു വന്നിട്ടില്ല. ഇപ്പൊ എനിക്ക് വല്ലാത്തൊരു സംരക്ഷണം തോന്നുന്നു. ഇപ്പൊ ജീവിക്കണം എന്നൊരു തോന്നല്‍.”

“ആണോ, എന്നാല്‍ ഞാനെന്നും കൂടെ കാണും”

“എന്നാല്‍ ഇനി ഞാന്‍ മരണത്തെ കുറിച്ച് ചിന്തിക്കുകയെ ഇല്ല”

“മതി സംസാരിച്ചത്. ഇനി ഭക്ഷണം കഴിച്ചിട്ട് മതി സംസാരം”

Leave a Reply

Your email address will not be published. Required fields are marked *