രാമുവിനെ അവിടെ കണ്ട കാരണം ഞാന്‍ അവനോടു കാര്യം തിരക്കി.
“എന്താ രാമു നീ ഇവിടെ”
“അത്…അത് പിന്നെ കുഞ്ഞേ….”
“നീ കാര്യം എന്താണെന്ന് പറ”
“ഒന്നുമില്ല “
“പിന്നെന്താ മായ കരയുന്നത്. നിന്നോടാ ഞാന്‍ ചോദിച്ചത്”
“അത് പിന്നെ ജയന്‍ എന്റെ കയ്യില്‍ നിന്നും കുറച്ചു പൈസ കടം വാങ്ങിയിരുന്നു. ഞാന്‍ അത് ചോദിക്കാന്‍ വന്നതാ”
അത് കേട്ട ഞാന്‍ അവനെ രൂക്ഷമായി നോക്കി. അവന്‍ കണ്ണുകളില്‍ നിന്നും അവന്‍ പറയുന്നത് കള്ളം ആണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാതെ മായ കണ്ണ് നീര്‍ പൊഴിച്ചു കൊണ്ടിരുന്നു.
“നീ ജയനല്ലെ പണം കൊടുത്തത്. അതിനു മായയുടെ അടുത്ത് അത് ചോദിച്ചു വന്നതെന്തിനാ”
“അത്…അത് പിന്നെ….”
ഞാന്‍ നേരെ നടന്നു കൊണ്ട് രാമുവിന്റെ മുണ്ട് കുത്തി പിടിച്ചു കൊണ്ട് “എടാ നിന്നോട് ഞാന്‍ ഒരു തവണ പറഞ്ഞതല്ലേ ഇനി എന്റെ മുന്നില്‍ കണ്ടു പോകരുത് “
“അയ്യോ, കുഞ്ഞേ അതെനിക്ക് അറിയാമേ, പക്ഷെ കുഞ്ഞ് ഇവിടെ വരും എന്ന് ഞാന്‍ കരുതിയില്ല. കുഞ്ഞ് ഇവിടെ ഉണ്ടേല്‍ ഞാനിനി ഞാന്‍ ഈ വഴിക്ക് വരുന്നേ ഇല്ല.”
“അപ്പൊ നിനക്ക് പൈസ വേണ്ടേ”
“അയ്യോ എനിക്കൊന്നും വേണ്ടായേ, എന്നാല്‍ ഞാന്‍ പോട്ടെ കുഞ്ഞേ. കുറച്ചു തുണികള്‍ തയ്ച്ചു കൊടുക്കാനുണ്ട്”
അതും പറഞ്ഞു കൊണ്ട് രാമു നടന്നകന്നു. അത് കണ്ട മായ അവളുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ കണ്ണുകള്‍ നല്ല പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ആ നോട്ടം മതി ഞാന്‍ കത്തി ഭസ്മം ആകാന്‍.