അപ്പോ പിന്നെ കാണാം പ്രീതി , വീട്ടിൽ ‘അമ്മ സീരിയൽ വെച്ചുകൊണ്ട് ഇരിപ്പാണ് അതിനാലാണ് ഞാൻ ഈ ഫേസ്ബുക് ഓപ്പൺ ആക്കിയത് , അതുകൊണ്ടുതന്നെ എൻ്റെ ഒരു പഴയ സ്റ്റുഡന്റിനെ കാണാൻ പറ്റിയല്ലോ .അതിനു സന്തോഷമുണ്ട്
പ്രീതി : മിസ്സ് എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ല , ഞാൻ BA മലയാളം ആയിരുന്നു അതിനാൽ തന്നെ മിസ്സിനെ ഞാൻ കണ്ടു എന്നതല്ലാതെ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം ഒന്നും എനിക്ക് കിട്ടിയിട്ടില്ല
അതുതന്നെയാണ് ഈ പേര് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല.എൻ്റെ ടീച്ചിങ് തുടക്കത്തിലേ സ്റ്റുഡന്റസ് ആയതിനാൽ എനിക്ക് കുറേപേരുടെ പേരെല്ലാം ഓർമ്മയിലുണ്ട് പക്ഷെ ഈ പേരില്ല . എങ്ങിനെയാ ഒരാളുടെ മുഖത്തുനോക്കി എൻ്റെ സ്റ്റുഡന്റല്ല എന്നു പറയുന്നത് , ഒരു പക്ഷെ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ആ കുട്ടിക്ക് എന്ത് വേദനിക്കും എന്നുള്ള ചിന്ത … ആ കാരണംകൊണ്ടാണ് പറയാതിരുന്നത്
നാളെ കാണാം എന്ന് പറഞ്ഞു ഞാൻ ആ സംസാരം അവസാനിപ്പിച്ച്
കാലത്തു പതിവുപോലെ ഞാൻ കോളേജിലേക്ക് പോയി ,എന്നെയും കാത്തു അവിടെ ഷഹല നിൽക്കുന്നുണ്ട്
എനിക്ക് എന്തോ ചമ്മലാണോ അതോ എന്താണെന്നറിയില്ല ഒരു പ്രേത്യക വികാരം .
അവൾ അടുത്ത് വന്നപ്പോൾ ഞാൻ ഭയകര ഗൗരവം പുറമേക്കുകാണിച്ചു .ഞാൻ അവളോടു പറഞ്ഞു , ഇന്നലെ കഴിഞ്ഞത് കഴിഞ്ഞു ഇനി അതും പറഞ്ഞു കോളേജിൽ എൻ്റെ അടുത്ത് വരരുത് .
ഷഹല : എനിക്കും അതുതന്നെയാണ് പറയാനുള്ളത് ,കോളേജിൽവെച്ചു എനിക്ക് അതിനുള്ള മൂടൊന്നും ഇല്ല , തനിച്ചു കിട്ടുമ്പോൾ മതി എന്ന്
അതുവരെ ഞാൻ പിടിച്ച ഗൗരവം പെട്ടന്നുതന്നെ ചിരിയായി പുറത്തേക്കുവന്നു
ഷഹല നീ കാർ ഓടിക്കുമോ ?
അറിയാം പക്ഷെ ഞാൻ അങ്ങിനെ തിരക്കുള്ള സ്ഥലത്തു ഒന്നും ഓടിച്ചിട്ടില്ല , വീടിൻ്റെ അവിടെ എല്ലാം ഓടിക്കാറുണ്ട് , എങ്കിൽ എനിക്ക് നീ ഒരു ഉപകാരം ചെയ്യണം , നീ ഇന്ന് ഈവെനിംഗ് ഞാൻ നിൻ്റെ ഒപ്പം വരാം പക്ഷെ നിൻ്റെ വീട്ടിലേക്കല്ല ,
പിന്നെ
പക്ഷെ നീ ആ വഴിയിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു വീട്ടിലേക്കു പോയാൽ മതി , എൻ്റെ ആവിശ്യം കഴിഞ്ഞു ഞാൻ വിളിക്കുമ്പോൾ വരണം എന്നെ എടുക്കാൻ ഞാൻ നിന്നെ വീട്ടിലേക്കു ആക്കിത്തന്നു പോകാം
ഷഹല : അതായതു ഞാൻ പോകുന്നവഴിയിൽ മിസ്സിനെ ഇറക്കണം എന്നിട്ടു കാറുമായിപ്പോകണം, അത് കഴിഞ്ഞു മിസ്സ് വിളിക്കുമ്പോൾ തിരിച്ചു വരണം അത്രയല്ലേയുള്ളു
അതുതന്നെ
ഷഹല : അവിടെ ആരെക്കാണാനാണ് മിസ്സ് പോകുന്നത്
പിന്നെ പറഞ്ഞുതരാം , കൂടുതൽ വാശിപിടിക്കലെ കുട്ടി
എൻ്റെ ഉദ്ദേശം എന്നുവെച്ചാൽ നിമ്മി അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ ഒപ്പം ഇറങ്ങണം എന്നായിരുന്നു . അതും അവൾ കാണാതെ