മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Posted by

“”എന്താ ഏട്ടാ..””
നല്ല ദെയ്ഷ്യത്തിൽ നടന്നു വന്ന മോഹനൻ അവളോട്‌ പറഞ്ഞു.
“സമയം ഏത്ര ആയെടി നിനക്ക് എപ്പോയ ക്ലാസ്സ്‌ കഴിയുന്നെ..””
അവൾ അവിടെ നിന്നു പരുങ്ങി കൊണ്ട് പറഞ്ഞു..
അത് ഏട്ടാ.. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു.. അതാ വൈകിയേ…””

“അതെയോ ആ വടക്കേലെ കൊച്ചും നിന്റെ ക്ലാസ്സിൽ അല്ലെ.. അവള്.. ഞങ്ങൾ.. പാടത്തുന്നു ജോലി കഴിഞ്ഞു കയറുമ്പോ പോകുന്നത് കണ്ടലോ..നിനക്ക് മാത്രമാണോ സ്‌പെഷ്യൽ ക്ലാസ്സ്‌..””

“അത്… ഏട്ടാ .. അത് പിന്നെ.. അവൾക്കു.. വേറെ ക്ലാസ്സ്‌ പിന്നെ എനിക്ക് വേറെ..””
അവൾ ഭയത്താൽ എന്ത് പറയണമെന്ന് അറിയാതെ പരുങ്ങി…

“ഡി.. ഏതവനാടി നിന്നെ ഇന്ന് ഇവിടെ ബൈക്കിൽ കൊണ്ടു ചെന്നു വിട്ടത്..
ഞങ്ങൾ കാണില്ലെന്ന് വിചാരിച്ചോ..
നിന്റെ വിചാരം എന്താ ഞങ്ങളെയൊക്കെ പൊട്ടന്മാർ ആകാമെന്നോ.. ഞങ്ങൾ എല്ലാം കണ്ടെടി..അവളുടെ..ഒട്ടിയിരുന്നുള്ള ഒരു വരവ് കാണണമായിരുന്നു..ഭാര്യയും ഭർത്താവും. വരുംപോലെ.. നിന്നെ പഠിക്കാനാ ഞങ്ങൾ കോളേജിൽ അയച്ചത്.. അല്ലാതെ കണ്ടവന്റെ കൂടെ കറങ്ങി നടക്കാനാല്ല””
ഏട്ടന്മാർ എല്ലാം കണ്ടു കഴിഞ്ഞു..തന്റെ ജീവിതം ഇവിടെ തീർന്നെന്ന് ഭവ്യയ്ക്കു തോന്നി..അവൾക് ഭയത്താൽ അറിയാതെ കണ്ണുനീർ വന്നു..
“”ഏട്ടാ അത് പിന്നെ.. എന്നോട് ക്ഷമിക്കണം.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തില .. എനിക്ക് അവനെ മറക്കാൻ പറ്റില്ല.. ഏട്ടന്മാർ എതിരൊന്നും പറയരുത്”‘
മോഹനന് അത് കേട്ടതും കലി കയറി…
“”ഡി.. ഇ തറവാട്ടിൽ പെണ്ണിന്റെ ഇഷ്ടം നോക്കിയല്ല ഒന്നും നടത്തിയിട്ടുള്ളത്.. അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണെഡി. ഞങ്ങളോകെ ഇവിടെ..
നിന്റെ ഇഷ്ടത്തിനു നിന്നെ പഠിക്കാൻ വിട്ടു എല്ലാ സ്വതന്ത്രവും തന്നു.. അതിന്റെ പ്രത്യുപകാരം ആയിരിക്കും ഇതു…
കേട്ടിലെ  വത്സലെട്ടാ..

ഇവള് പറഞ്ഞത്..അവളെ ഇഷ്ടത്തിനു നമ്മൾ സമ്മതിക്കണമെന്ന്.. എന്ന ഇവളുടെ ഇഷ്ട്ടത്തിനു നമ്മൾ എതിര് നിന്നിട്ടുള്ളത്..സ്വന്തം മക്കൾക്കു കൊടുക്കുന്നതിനേക്കാളും സ്നേഹം നമ്മൾ ഇവൾക്കല്ലേ കൊടുത്തിട്ടുള്ളത്..
എന്നിട്ട് ഇവള് പറഞ്ഞത്.. കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *