കാദറിക്കാന്‍റെ മുട്ടമണി ഭാഗം 12

Posted by

ഞാൻ ദേഷ്യം കാണിച്ചത് കൊണ്ടല്ലേ നീ ഇവിടം വിട്ടു പോയത്.. നീ എന്നും എന്നെ കാണാൻ വരണം.. സ്‌കൂൾ വിട്ടാൽ ഞാൻ കാവിനടുത്തു കാത്തു നിൽക്കും.. നീ വന്നാലേ ഞാൻ തിരിച്ചു പോവൂ.. എനിക്ക് നിന്നെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് നിന്നെ വിളിക്കുന്നത്..
എന്ന്
സ്വന്തം അശ്വതിക്കുട്ടി”

അവന്റെ ഉള്ളിൽ അവളോട്‌ വല്ലാത്ത ഒരു സ്നേഹം തോന്നി..  അവളെ കാണാൻ പോവണം എന്നു മനസ്സിൽ ഉറപ്പിച്ചു…

നാട്ടിൽ തിരികച്ചെത്തിയപ്പോൾ ഉപ്പ അവനെ സ്‌കൂൾ മാറ്റി പട്ടണത്തിലെ ഒരു ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലേക്കാക്കി..
അതോടെ പഴയ പല ഓർമ്മകളിൽ നിന്നും അവനൊരു മോചനമായി.. പക്ഷെ പുതിയ ഇടത്തേക്ക് പറിച്ചു മാറ്റപ്പെട്ട അന്ന് മുതൽ സ്‌കൂൾ ബസ്സുമിറങ്ങി അവൻ ആകാംഷയോടെ വന്നു നിന്നത് അശ്വതിക്കുട്ടിയെ കാണാൻ വേണ്ടി മാത്രമായി മാറി..
അവളുടെ ഓരോ വാക്കിലും അവനോടുള്ള സ്നേഹവും പ്രണയവും തുടിച്ചു നിൽപ്പുണ്ടായിരുന്നു..
പുതിയ ചുറ്റുപാടുകൾ മകന് ഇണങ്ങുന്നുണ്ടെന്നു കണ്ടു ആശ്വസിച്ചു ഉപ്പ അവനെ അവന്റെ പഴയ ഫുട്‌ബോൾ കളിയിടത്തിലേക്കും നിർബന്ധിച്ചു പറഞ്ഞു വിട്ടു.. അവിടെ ഷെമീരിക്കയ്യും നവാസുമായിരുന്നു അവന്റെ ഫ്രണ്ട്സ്.. കപ്പടിക്കുമ്പോഴും, ബീഫടിക്കുമ്പോഴും കൂടെ ഉണ്ടാകുന്നവർ.. അവർ ആ മൈതാനത്ത് അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു.. കളിയിലേക്ക് അവർ അവനെ വരവേറ്റു.. അവനെക്കൊണ്ടു ഒരു തവണ കളി മുന്നേറി.. പിന്നെ നെക്സ്റ്റ് മാച്ച് തുടങ്ങും മുൻപായി ഷമീരിക്ക അവനെയും വിളിച്ചു കൊണ്ടു
ഹോട്ടലിലേക്ക് നടന്നു.. സോമൻ ചേട്ടന്റെ ഹോട്ടലിലെ ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു..

“മോനെ, ഇയ്യു സത്യം പറ.. അനക്ക് എന്തോ പറ്റിട്ടുണ്ട്‌.. ഞാൻ അന്റെ ചെങ്ങായി അല്ലെ.. ഇയ്യു എന്താച്ചാ പറഞ്ഞോ.. പക്ഷെ ഇയ്യു ഇങ്ങനെ ആകെ മാറിയതിന്റെ കാരണം ഇനിക്കറിയണം..”

ഭക്ഷണം വരാൻ ഇനിയും സമയമുണ്ടായിരുന്നു.. കാദറിന്റെ കണ്ണുകൾ അന്നേരം ഒഴുകുന്നുണ്ടായിരുന്നു..
ഷെമീറിക്ക അവന്റെ ചുമലിൽ കയ്യിട്ട് അവനെ പുറത്തേക്ക് കൊണ്ടുപോയി..
അയാൾ ആദ്യം ബൈക്കിൽ കയറി.. പിറകെ അവനെയും കയറ്റി..

Leave a Reply

Your email address will not be published. Required fields are marked *